Activate your premium subscription today
കോന്നി ∙ വ്യാജ റജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് വാഹനം ഓടിച്ച കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ. ചെങ്ങറ രാജേഷ് ഭവനം അയ്യപ്പനെയാണ് (42) പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ പി.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെയും വാഹനവും കസ്റ്റഡിയിൽ എടുത്തത്.
പത്തനംതിട്ട ∙ യുവതിക്കു കോന്നിയിൽ വാടകയ്ക്ക് താമസിക്കുന്നതിനു വീട് തരപ്പെടുത്താമെന്ന് പറഞ്ഞ് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോന്നി കോയിപ്പുറത്ത് ഷാജി എന്നു വിളിക്കുന്ന സാം മോനി സാമുവൽ (50) ആണ് പിടിയിലായത്. നിരന്തരം പീഡനത്തിന് വിധേയയാക്കിയെന്ന ആലപ്പുഴ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കോന്നി പൊലീസിന്റെ നടപടി.
കോന്നി∙ വിവാഹത്തട്ടിപ്പിനു മൂന്ന് സ്ത്രീകളെ നേരത്തേ ഇരകളാക്കിയ യുവാവ് ആലപ്പുഴ സ്വദേശിനിയുടെ പരാതിയിൽ കുടുങ്ങി. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെടുകയും തുടർന്ന് വിവാഹം കഴിക്കുകയും ചെയ്ത നാലാമത്തെ യുവതിയുടെ പരാതിയിലാണ് വിവാഹത്തട്ടിപ്പു വീരൻ പൊലീസ് പിടിയിലായത്. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയും കോന്നി പ്രമാടം പുളിമുക്ക് തേജസ് ഫ്ലാറ്റിൽ താമസിക്കുന്നയാളുമായ ദീപു ഫിലിപ്പ് (36) ആണ് കോന്നി പൊലീസിന്റെ പിടിയിലായത്.
കോന്നി ∙ വിൽപനയ്ക്കായി കടത്തിക്കൊണ്ടുവന്ന അഞ്ചേമുക്കാൽ കിലോ കഞ്ചാവുമായി അതിഥിത്തൊഴിലാളിയെ കോന്നി പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. മധ്യപ്രദേശ് ഭിൻഡ് ജില്ലയിൽ സാഗ്ര 104 ൽ അവ്ലിന്ത് സിങ് (24) ആണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ
കോട്ടയം ∙ കോന്നിയിൽ ബാല്യകാലത്ത് അയൽവാസികളായിരുന്നു ഫാ.ഡോ. ടി.ജെ.ജോഷ്വയും എൻഎസ്എസിന്റെ മുൻ പ്രസിഡന്റ് പി.എൻ. നരേന്ദ്രനാഥൻ നായരും. ‘പുളിമൂട്ടിൽ മണിയനും തെക്കിനേത്ത് അച്ചൻകുഞ്ഞുമായിരുന്നു ഞങ്ങൾ...’: എൻഎസ്എസ് മുൻ പ്രസിഡന്റ് പി.എൻ.നരേന്ദ്രനാഥൻ നായരുമായുള്ള ബന്ധത്തെപ്പറ്റി ഫാ.ടി.ജെ ജോഷ്വ ഒരിക്കൽ പറഞ്ഞതാണിത്. കോന്നി പയ്യനാമണ്ണിൽ നിലത്തെഴുത്തുകളരി മുതൽ ഒരുമിച്ചു പഠിച്ചു. ദീർഘകാലം ആ സൗഹൃദം കാത്തുസൂക്ഷിച്ചു. മരണത്തിലും ആ അടുപ്പം ഇരുവരും കാത്തുസൂക്ഷിച്ചു. നരേന്ദ്രനാഥൻ നായരുടെ മരണം 2022 ജൂലൈ 19ന്. ഫാ.ജോഷ്വയുടെ വേർപാട് ഇന്നലെ–ജൂലൈ 20നും !
പത്തനംതിട്ട ∙ സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനങ്ങൾ തുടർച്ചയായി ജില്ലയിലേക്ക്. ഇന്നലെ നറുക്കെടുത്ത ഫിഫ്റ്റി– ഫിഫ്റ്റി ഭാഗ്യക്കുറിയിൽ ഒന്നാം സമ്മാനമായ ഒരു കോടി ലഭിച്ചത് കോന്നിയിൽ നിന്നെടുത്ത ടിക്കറ്റിനാണ്. ചൊവ്വാഴ്ച നറുക്കെടുത്ത സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 75
പത്തനംതിട്ട കോന്നി ആനത്താവളത്തിൽ രാവിലെ സന്ദർശകരെത്തും മുൻപ് അത് കൊച്ചയ്യപ്പന്റെ ലോകമാണ്. ആനത്താവളത്തിലെ വിഐപിയാണവൻ. മറ്റ് നാല് ആനകൾ കൂടിയുണ്ടെങ്കിലും ഇപ്പോഴും താരം കൊച്ചയ്യപ്പൻതന്നെ. മൂന്നര വയസ്സേയുള്ളൂ ഇവന്. ആന ‘കുട്ടി’യാണെങ്കിലും രാവിലെ ചെയ്യേണ്ട കസർത്തിൽ കുട്ടിക്കുറുമ്പനും ഇളവില്ല. പരിപാലകരായ എൻ.ഷംസുദ്ദീനും അനിൽകുമാറിനുമൊപ്പം ആനത്താവളത്തിലെ എല്ലാ വഴികളിലൂടെയും 12 തവണ രാവിലെ തന്നെ നടക്കണം. മുന്നോട്ടും പിന്നിലേക്കും നടക്കാനും, കാലുയർത്താനും, സല്യൂട്ട് ചെയ്യാനുമൊക്കെയുള്ള കമാൻഡുകൾ കൊച്ചയ്യപ്പൻ പഠിച്ചു കഴിഞ്ഞു. ഇടയ്ക്ക് പാപ്പാന്റെ കയ്യിലെ വടിയെടുക്കാനും ചങ്ങലയിൽ തുമ്പിക്കൈ ചുറ്റാനും ശ്രമിക്കും. ‘അരുതാനേ’യെന്നുള്ള ഷംസുദ്ദീന്റെ വിളിയിൽ കൊച്ചയ്യപ്പൻ കുറുമ്പുകൾ നിർത്തും. പടികൾ കയറാൻ പരിശീലനം ഇപ്പോഴും കൊടുക്കുന്നുണ്ട്. ആറു മാസം പ്രായത്തിൽ അവശനായി
കോന്നി ∙ ഇക്കോ ടൂറിസം സെന്ററിലെ ആനകളുടെ നടത്തം ട്രയൽ റൺ ആരംഭിച്ചു. ആനത്താവളത്തിൽ തന്നെ ഇവയെ തളച്ചിടുന്നത് വ്യായാമക്കുറവ് ഉണ്ടാക്കുന്നതായ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടത്താനുള്ള തീരുമാനം വനംവകുപ്പ് എടുത്തത്. കുമ്മണ്ണൂർ വനമേഖലയിൽ എത്തിച്ച് നടത്തിക്കാനും സമയം ചെലവഴിക്കാനുമാണ് തീരുമാനം.കോന്നിയിൽ
കോന്നി (പത്തനംതിട്ട) ∙ കോന്നി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നിയുടെ ‘മിന്നൽ സന്ദർശനം’. ഇന്നലെ പുലർച്ചെ മൂന്നിനാണ് പ്രധാന വാതിൽ കടന്ന് കാട്ടുപന്നി പാഞ്ഞെത്തിയത്. മുന്നിലെ ഭിത്തിയിൽ ഇടിച്ചു വീണെങ്കിലും ചാടിയെണീറ്റ് ഇസിജി മുറിയുടെയും പൊലീസ് എയ്ഡ് പോസ്റ്റിന്റെയും മുന്നിലൂടെ പാഞ്ഞു. ഇതിനിടെ എതിർവശത്തെ ഭിത്തിയിലും ഇടിച്ച ശേഷം തിരികെയെത്തി എയ്ഡ് പോസ്റ്റിന്റെ വാതിലിൽ തട്ടിയ ശേഷം ഇടതു ഭാഗത്തുകൂടി ഓടിപ്പോകുകയായിരുന്നു.
കോന്നി∙ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 'കോന്നി ഫെസ്റ്റ് 2024' ൽ സംഘടിപ്പിച്ച 'ചിത്രകാരസംഗമവും ആഭരണസഭയും' അതിവേഗ ചിത്രകാരൻ ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലയിലെ ചിത്രകലാരംഗത്തെ മികച്ച ഇരുപതോളം ചിത്രകാരന്മാരെ കണ്ടെത്തി ആദരിച്ചു. സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ
Results 1-10 of 32