Activate your premium subscription today
തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ ഗോപൻ സ്വാമിയെന്ന് അറിയപ്പെടുന്ന ഗോപന്റെ സമാധി കേസിൽ അടിമുടി ദുരൂഹത. മരിച്ച ഗോപൻ അതീവ ഗുരുതരാവസ്ഥയിൽ കിടപ്പിലായിരുന്നുവെന്ന് ബന്ധു പൊലീസിനു മൊഴി നൽകി. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ അടുത്ത ബന്ധുവാണ് പൊലീസിനോട് ഇക്കാര്യം പറഞ്ഞത്. എന്നാൽ, വ്യാഴാഴ്ച രാവിലെ 11 മണിയോടെ
തിരുവനന്തപുരം∙ തമ്പാനൂരിലെ ലോഡ്ജിൽ യുവതിയും യുവാവും മരിച്ചനിലയിൽ. സ്ത്രീയെ കൊന്ന ശേഷം യുവാവ് ജീവനൊടുക്കിയെന്നു സംശയം. പേയാട് സ്വദേശികളായ കുമാറും ആശയുമാണു മരിച്ചത്. ആശയെ കഴുത്തുമുറിഞ്ഞ നിലയിലും കുമാറിനെ ഞരമ്പ് മുറിച്ച നിലയിലുമാണു കണ്ടെത്തിയത്. കുമാർ സ്വകാര്യ ടിവി ചാനലിലെ ക്യാമറമാനാണ്. പൊലീസ്
തിരുവനന്തപുരം ∙ മടവൂരില്‍ സ്കൂള്‍ ബസ് കയറി രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിക്കു ദാരുണാന്ത്യം. സ്കൂളില്‍നിന്നു വീട്ടിലേക്കു വന്ന അതേ ബസിന്റെ അടിയില്‍പെട്ടാണു മടവൂര്‍ ഗവ.എല്‍പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി കൃഷ്ണേന്ദു (7) മരിച്ചത്. മടവൂര്‍ എംഎസ് ഭവനില്‍ മണികണ്ഠന്റെയും ശരണ്യയുടെയും മകളാണ്.
ആലപ്പുഴ ∙ അഭിമുഖത്തിനായി 4 ജില്ലയിലെ ഉദ്യോഗാർഥികളെ കൂട്ടത്തോടെ തിരുവനന്തപുരത്തേക്കു വിളിച്ച് പിഎസ്സി. അഭിമുഖം നടത്തുന്നവരുടെ സൗകര്യത്തിനായാണ് ഉദ്യോഗാർഥികളെ ബുദ്ധിമുട്ടിക്കുന്നതെന്നു പരാതി ഉയർന്നിട്ടുണ്ട്. എൽപി സ്കൂൾ ടീച്ചർ ഉദ്യോഗാർഥികളായ 1,200ലേറെപ്പേരാണു ദുരിതത്തിലായത്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഉദ്യോഗാർഥികളെയാണു തിരുവനന്തപുരത്തേക്ക് അഭിമുഖത്തിനു വിളിച്ചത്.
തിരുവനന്തപുരം കാരിക്കോണത്ത് തൊഴിലുറപ്പ് ജോലിക്കിടെ വിശ്രമിക്കുകയായിരുന്ന 51കാരന്റെ കഴുത്തിൽ മൂർഖൻ ചുറ്റിവരിഞ്ഞു. വെള്ളനാട് കടിയൂർകോണത്തെ സി. ഷാജിയുടെ കഴുത്തിലാണ് പാമ്പ് ചുറ്റിയത്. രക്ഷപ്പെടാനായി പാമ്പിനെ കൈകൊണ്ടെടുത്ത് വലിച്ചെറിയുകയായിരുന്നു.
തിരുവനന്തപുരം ∙ കാൽനൂറ്റാണ്ടിനു ശേഷം കൗമാരകലയുടെ കിരീടം തൃശൂരിന്റെ ശിരസ്സിൽ. 63 ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ അവസാന നിമിഷം വരെ ആവേശം നിറഞ്ഞ ഫോട്ടോ ഫിനിഷ് പോരാട്ടത്തിലാണ് 1008 പോയിന്റോടെ തൃശൂർ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് സ്വന്തമാക്കിയത്. 1007 പോയിന്റ് നേടിയ പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വർഷത്തെ ജേതാക്കളായ കണ്ണൂർ 1003 പോയിന്റോടെ മൂന്നാമതെത്തി.
കൊച്ചി∙ മുൻ ഡിജിപി സുധേഷ്കുമാറിന്റെ മകൾ സ്നിഗ്ധ പൊലീസ് ഡ്രൈവർ തിരുവനന്തപുരം മണ്ണൂർക്കരയില ഗവാസ്കറിനെതിരെ നൽകിയ കേസിൽ മൊഴിയുടെ പകർപ്പ് കൈമാറാൻ ഹൈക്കോടതി തിരുവനന്തപുരം മജിസ്ട്രേട്ട് കോടതിക്കു നിർദേശം നൽകി.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് പൊതുമേഖലയിൽ ആരംഭിച്ച ഓൺലൈൻ ഓട്ടോ, ടാക്സി ബുക്കിങ് പ്ലാറ്റ്ഫോം ‘കേരള സവാരി’ പണിമുടക്കി. കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡ് ആവിഷ്കരിച്ച പദ്ധതിയുടെ സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട് തുടക്കം മുതൽ ഡ്രൈവർമാരും യൂസർമാരും ഉന്നയിച്ച പരാതികൾ യഥാസമയം പരിഹരിക്കാതെ ആപ്പിന്റെ പ്രവർത്തനം 4 മാസം മുൻപാണു പൂർണമായി നിലച്ചത്.
തിരുവനന്തപുരം ∙ പുതിയ എഴുത്തുകാരെ കണ്ടെത്താൻ ശ്രമിച്ച സാഹിത്യ നിരൂപകർ മലയാളത്തിലുണ്ടായിട്ടില്ലെന്ന് എഴുത്തുകാരൻ പി.എഫ്.മാത്യൂസ്. ചില നിരൂപകർ ഒരുസംഘം എഴുത്തുകാരുടെ പ്രചാരകരായിരുന്നെന്നും അദ്ദേഹം വിമർശിച്ചു. മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ‘കാണായ്മ’ എന്ന തന്റെ പുതിയ പുസ്തകത്തെക്കുറിച്ചു നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിൽ സംഘടിപ്പിച്ച സംവാദത്തിലാണു വിമർശനം. ഒരു നിരൂപകന്റെയും സഹായമില്ലാതെ ഒ.വി.വിജയനെ വായിച്ചു മനസ്സിലാക്കിയവരാണു മലയാളികളെന്നും അദ്ദേഹം പറഞ്ഞു. പി.എഫ്.മാത്യൂസുമായി ഡോ.മനോജ് വെള്ളനാട് സംവദിച്ചു.
വേദനയും നിസ്സഹായതയും കണ്ണീരും നിറയുന്നതാണ് തിരുവനന്തപുരം കാട്ടാക്കടയിൽനിന്നു കേട്ട ആ വാർത്ത. ഭിക്ഷ ചോദിച്ചു വീട്ടിലെത്തിയ എൺപത്തിരണ്ടുകാരിയെ മർദിച്ച് പണം കവർന്ന സംഭവം ക്രൂരവും നീചവുമെന്നല്ല, അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമെന്നുതന്നെ പറയണം. വലിയ സാംസ്കാരിക പാരമ്പര്യം അവകാശപ്പെടുന്ന കേരളത്തിലാണിതു നടന്നതെന്നതു നമ്മെ നാണംകെടുത്തുന്നു.
Results 1-10 of 1525