Activate your premium subscription today
തിരുവനന്തപുരം∙ ആറ്റിങ്ങലിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന ബസാണു ഭാഗികമായി കത്തി നശിച്ചത്. ഇന്നു രാവിലെ ആറിനായിരുന്നു സംഭവം. ബസിന്റെ പുറകിലെ ടയറിനാണു തീപിടിച്ചത്.
ആറ്റിങ്ങൽ∙ ബാറിൽ മദ്യപിക്കാനെത്തിയ അവനവഞ്ചേരി സ്വദേശിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് പണവും , സ്വർണാഭരണങ്ങളും , മൊബൈൽ ഫോണും കവർന്ന സംഭവത്തിൽ രണ്ട് പേർ പിടിയിൽ.കഠിനംകുളം ചാന്നാങ്കര തോപ്പിൽ വീട്ടിൽ ഫവാസ് (36), കഠിനം കുളം പടിഞ്ഞാറ്റുമുക്ക് ചിറക്കൽ മണക്കാട്ടു വിളാകം വീട്ടിൽ ചന്ദ്ര ബാബു (66) എന്നിവരാണ്
ആറ്റിങ്ങൽ∙ കെഎസ്ആർടിസി ഡിപ്പോയിൽ ബസു കാത്തു നിൽക്കുന്നവർക്ക് നീണ്ട ഇടവേളയ്ക്കു ശേഷം കാത്തിരിപ്പു കേന്ദ്രം ഒരുങ്ങുന്നു.നവീകരിച്ച കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമാണം പൂർത്തിയായി. . .ഒ.എസ് അംബിക എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 8 ലക്ഷം രൂപ ചെലവഴിച്ചാണ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്.
ആറ്റിങ്ങൽ∙ ഓൺലൈൻ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്തു യുവാവിൽനിന്ന് 45 ലക്ഷം രൂപ തട്ടിയ കേസിൽ യുവതി പിടിയിൽ. പാലക്കാട് കൊല്ലങ്കോട് കവലക്കോട് കിഴ്പട ഹൗസിൽ ഹിത കൃഷ്ണ(30) ആണ് ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായത്. ആറ്റിങ്ങൽ, ഇടയ്ക്കോട് സ്വദേശി കിരൺ കുമാറാണ് തട്ടിപ്പിനിരയായത്. കൊച്ചി ആസ്ഥാനമായി
ആറ്റിങ്ങൽ∙ ഓൺലൈൻ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്തു യുവാവിൽനിന്ന് 45 ലക്ഷം രൂപ തട്ടിയ കേസിൽ യുവതി പിടിയിൽ. പാലക്കാട് കൊല്ലങ്കോട് കവലക്കോട് കിഴ്പട ഹൗസിൽ ഹിത കൃഷ്ണ (30) ആണ് ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായത്. ആറ്റിങ്ങൽ, ഇടയ്ക്കോട് സ്വദേശി കിരൺ കുമാറാണ് തട്ടിപ്പിനിരയായത്.
‘പിഞ്ചുമകളെ കൊല്ലാൻ കൂട്ടുനിന്ന അനുശാന്തി മാതൃത്വത്തിനുതന്നെ അപമാനമാണ്. എങ്കിലും സ്ത്രീയാണെന്നതും ശാരീരിക അവശതകൾ പരിഗണിച്ചും കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തിട്ടില്ല എന്നതിനാലും അവരെ വധശിക്ഷയിൽനിന്ന് ഒഴിവാക്കുകയാണ്’ – ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ അനുശാന്തിക്ക് ജാമ്യം ലഭിക്കുമ്പോൾ കോടതി ചൂണ്ടിക്കാട്ടിയ ഈ വാചകങ്ങളാണ് ഓർമയിൽ വരുന്നത്.
ന്യൂഡൽഹി∙ ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിലെ രണ്ടാം പ്രതി അനുശാന്തിക്കു ജാമ്യം അനുവദിച്ചു സുപ്രീം കോടതി. ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താണു നടപടി. ശിക്ഷാവിധി റദ്ദാക്കണമെന്ന ഹർജിയിൽ തീർപ്പാകുന്നതു വരെയാണു ജാമ്യം. ഉപാധികൾ വിചാരണ കോടതിക്കു തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ന്യൂഡൽഹി ∙ ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിലെ ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്കെതിരെ രണ്ടാം പ്രതി അനുശാന്തി നൽകിയ ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു. അടിയന്തര പരോൾ നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ കോടതി കേരള സർക്കാരിനു നോട്ടിസയച്ചു.
തിരുവനന്തപുരം ∙ പാർട്ടി വോട്ടുകൾ ബിജെപിക്ക് മറിയുകയാണെന്നു സിപിഎം സംസ്ഥാന കമ്മിറ്റി റിപ്പോർട്ട്. ആറ്റിങ്ങലിലെ എൽഡിഎഫ് പരാജയത്തിന്റെ കാരണം വോട്ടുകൾ ബിജെപിക്കു പോയതാണ്. ആലപ്പുഴയും തൃശൂരും അടക്കമുള്ള പല മണ്ഡലങ്ങളിലും ഇതുണ്ടായി. ആറ്റിങ്ങലിൽ യുഡിഎഫ് വിജയിച്ചത് എൽഡിഎഫ് വോട്ട് ബിജെപിക്കു ചോർന്നതു കൊണ്ടു മാത്രമാണെന്നും റിപ്പോർട്ട് പറയുന്നു.
കൊച്ചി ∙ ‘‘രണ്ടു ടെക്നോക്രാറ്റുകൾക്കിടയില് ഉടലെടുത്ത അവിഹിതവും കാമാസക്തി നിറഞ്ഞതുമായ ബന്ധം തങ്ങളുടെ പങ്കാളികളെയും കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും വഞ്ചിക്കുകയും അതിന്റെ ഫലമായി വയോധികയായ സ്ത്രീയെയും മൂന്നര വയസ്സുള്ള കുഞ്ഞിനെയും കൊലപ്പെടുത്തുകയും ആ ബന്ധത്തിലെ സ്ത്രീയുടെ ഭർത്താവിനെ ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്തു.’’ – ആറ്റിങ്ങൽ ഇരട്ടക്കൊലയെക്കുറിച്ചുള്ള ഹൈക്കോടതി വിധിന്യായം ആരംഭിക്കുന്നത് ഇങ്ങനെയാണ്. കേസിലെ ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി കുറയ്ക്കുകയും
Results 1-10 of 27