Activate your premium subscription today
നെയ്യാറ്റിൻകര ∙ സ്വത്തുക്കൾ തട്ടിയെടുക്കാൻ തന്നെക്കാൾ 28 വയസ്സ് കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിക്കുകയും പിന്നീട് അവരെ വൈദ്യുതാഘാതം ഏൽപിച്ചു കൊലപ്പെടുത്തുകയും ചെയ്തെന്ന കേസിൽ ഭർത്താവിനു ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും.
നെയ്യാറ്റിൻകര ∙ കളിമണ്ണിന്റെ ലഭ്യതക്കുറവും സർക്കാരിന്റെ അവഗണനയും കാരണം പരമ്പരാഗത മൺപാത്ര നിർമാണ വ്യവസായം നാശത്തിന്റെ വക്കിൽ. കളിമണ്ണ് ലഭിക്കാനുള്ള നിയമ കുരുക്കും സർക്കാർ മുറുക്കിയതോടെ തൊഴിലാളികൾ മറ്റ് തൊഴിലുകളിലേക്ക് മാറിപ്പോകുന്നു. മൺപാത്രങ്ങൾ പരമ്പരാഗതമായി നിർമിച്ചിരുന്ന തൊഴുക്കലിൽ ഈ തൊഴിൽ
നെയ്യാറ്റിൻകര ∙ പെരുങ്കടവിള ബാലഭദ്രകാളി ക്ഷേത്രത്തിൽ ‘യന്ത്ര ആന’ യുടെ നടയ്ക്കിരുത്തൽ ചടങ്ങ് നടി പാർവതി നായർ നിർവഹിച്ചു. ഒട്ടേറെ പേർ കൗതുകത്തോടെ യന്തിരനെ കാണാനെത്തി.‘പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ് ഇന്ത്യ’യുടെ സഹകരണത്തോടെ ആക്ഷൻ ഫോർ എലിഫന്റ്സ് ആണ് യന്ത്ര ആനയെ ക്ഷേത്രത്തിനു
തിരുവനന്തപുരം ∙ നെയ്യാറ്റിന്‍കരയില്‍ മക്കള്‍ സമാധി ഇരുത്തിയ ആറാലുംമൂട് കാവുവിളാകം സിദ്ധന് ഭവനില്‍ ഗോപന്റെ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ഗോപന്റെ മൂക്ക്, തല, മുഖം, നെറ്റി എന്നിവിടങ്ങളില്‍ ചതവ് ഉണ്ടെങ്കിലും അതു മരണകാരണമല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ചതവുകള്‍ മൂലം അസ്ഥികള്‍ പൊട്ടുകയോ ആന്തരിക രക്തസ്രാവം ഉണ്ടാകുകയോ ചെയ്തിട്ടില്ല.
നെയ്യാറ്റിൻകര ∙ പിതാവിനെ മക്കൾ സമാധി ഇരുത്തിയെന്ന സംഭവത്തിൽ ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപന്റെ (മണിയൻ – 69) മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം പുതുതായി നിർമിച്ച കല്ലറയിൽ സംസ്കരിച്ചു. ആദ്യം നിർമിച്ച കല്ലറ പൊളിച്ചുമാറ്റിയ സ്ഥലത്ത് പുതിയത് തയാറാക്കിയാണ് ഗോപന്റെ മൃതദേഹം സംസ്കരിച്ചത്. ഇതിനു ശേഷം
ഷാരോൺ കൊലക്കേസ് വിധി, സെയ്ഫ് അലി ഖാൻ ആക്രമണക്കേസ്, നെയ്യാറ്റിൻകര ഗോപന്റെ സംസ്കാരം, ബി.അശോകിന്റെ നിയമത്തിന് സ്റ്റേ തുടങ്ങിയവയായിരുന്നു ഇന്ന് ചർച്ചയായ പ്രധാനവാർത്തകൾ. പ്രധാനവാർത്തകൾ വിശദമായി ഇവിടെ വായിക്കാം. കോളിളക്കം സൃഷ്ടിച്ച ഷാരോൺ രാജ് വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയെന്നായിരുന്നു കോടതിയുടെ
തിരുവനന്തപുരം ∙ നെയ്യാറ്റിൻകരയിൽ സമാധി വിവാദത്തിൽ, ഗോപനുവേണ്ടി പുതിയ സമാധിമണ്ഡപം ഒരുങ്ങി. വീട്ടുവളപ്പിൽ, കഴിഞ്ഞ ദിവസം പൊളിച്ചുനീക്കിയ സമാധിയറയുടെ അതേ സ്ഥലത്താണ് ‘ഋഷിപീഠം’ എന്നു പേരുള്ള പുതിയ മണ്ഡപം. സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ഗോപന്റെ മൃതദേഹം ഘോഷയാത്രയായി ഇവിടെ കൊണ്ടുവന്ന് സമാധിയിരുത്തും. വിപുലമായ ചടങ്ങുകളാണു കുടുംബവും ഹിന്ദു ഐക്യവേദി, വിഎസ്ഡിപി ഉൾപ്പെടെയുള്ള സംഘടനകളും ആലോചിക്കുന്നത്.
തിരുവനന്തപുരം∙ കോളിളക്കം സൃഷ്ടിച്ച ഷാരോൺ രാജ് വധക്കേസിൽ നെയ്യാറ്റിൻകര അഡിഷനൽ സെഷൻസ് കോടതി ഇന്നു വിധി പറയും. 2022 ലാണ് സംഭവം. കാമുകനായ മുര്യങ്കര ജെ.പി ഹൗസിൽ ജെ.പി. ഷാരോൺ രാജിനെ (23) വീട്ടിലേക്കു ക്ഷണിച്ചുവരുത്തി കഷായത്തിൽ കീടനാശിനി കലർത്തി നൽകി കൊലപ്പെടുത്തിയെന്ന കേസിൽ പാറശാല തേവിയോട് പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ (22) ആണ് ഒന്നാം പ്രതി.
തിരുവനന്തപുരം∙ ‘ഗോപന് സ്വാമി സമാധിയായി’ - ഒരാഴ്ച മുന്‍പ് നെയ്യാറ്റിന്‍കരയില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതോടെ ഉയര്‍ന്നുവന്ന, കേരളത്തില്‍ അടുത്തിടെയൊന്നും കേട്ടുകേള്‍വിയില്ലാത്ത സമാധി വിവാദത്തിനാണ് ഇന്നു കല്ലറ തുറന്നതോടെ ഏറെക്കുറെ വിരാമമായത്. നെയ്യാറ്റിന്‍കര ആറാലുംമൂട് കാവുവിളാകം സിദ്ധന് ഭവനില്‍
നെയ്യാറ്റിൻകര ∙ ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപന്റെതന്നെ (ഗോപന് സ്വാമി, മണിയൻ) മൃതദേഹമാണു കല്ലറയില്‍ ഉണ്ടായിരുന്നതെന്നു നെയ്യാറ്റിന്‍കര കൗണ്‍സിലര്‍ പ്രസന്നകുമാര്‍. മുൻപു ഗോപനെ കണ്ടിട്ടുണ്ട്, തിരിച്ചറിയാന്‍ കഴിഞ്ഞുവെന്നും പ്രസന്നകുമാര്‍ വ്യക്തമാക്കി. പൊലീസുകാർ കല്ലറ പൊളിക്കുമ്പോള്‍ പ്രസന്നകുമാര്‍ ഉള്‍പ്പെടെയുള്ള കൗണ്‍സിലര്‍മാര്‍ സന്നിഹിതരായിരുന്നു. ചമ്രംപടിഞ്ഞ് ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. തലയില്‍ മുട്ടാത്ത നിലയിലാണ് സ്ലാബ് ഉണ്ടായിരുന്നത്. മൃതദേഹത്തിന്റെ വായ തുറന്നിരുന്നു. വസ്ത്രങ്ങളെല്ലാം ഉണ്ടായിരുന്നു. ശരീരത്തിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്നും പ്രസന്നകുമാര്‍ പറഞ്ഞു.
Results 1-10 of 34