Activate your premium subscription today
തൃശൂർ ∙ അതിരപ്പിള്ളി വനമേഖലയിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടി വച്ചു. 4 തവണ വെടിവച്ചതിൽ ഒരെണ്ണം ആനയുടെ പിന്‍കാലിലേറ്റു. ആന നിയന്ത്രണത്തിലായെന്നും ചികിത്സ ആരംഭിച്ചെന്നും വനം വകുപ്പ് അറിയിച്ചു. മസ്തകത്തില്‍ മുറിവേറ്റ കാട്ടാന 15 മുതൽ ഈ
തൃശൂർ∙ പീച്ചി ഡാമിന്റെ റിസർവോയറിൽ വീണ പെൺകുട്ടികളിൽ ഒരാൾക്കൂടി മരിച്ചു. ചികിത്സയിലായിരുന്ന ആൻ ഗ്രേസ് (16) ആണു മരിച്ചത്. പട്ടിക്കാട് പാറാശേരി സജി–സെറീന ദമ്പതികളുടെ മകളായ ആൻ, തൃശൂർ സെന്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. അപകടത്തിൽ ഇതോടെ മരണം രണ്ടായി.
തൃശൂർ∙ പാറമേക്കാവിൽ നാളെ വെടിക്കെട്ടോടെ വേല ആഘോഷം നടക്കും. ആചാര വെടിക്കെട്ടിന് എഡിഎം അനുമതി നൽകി. 100 കിലോഗ്രാം വെടിമരുന്ന് വരെ ഉപയോഗിക്കാമെന്നും പെസോ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കണമെന്നുമുള്ള നിർദേശത്തോടെയാണ് എഡിഎം വെടിക്കെട്ടിന് അനുമതി നൽകിയത്.
തൃശൂർ ∙ ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിലേക്കു വീണു യാത്രക്കാരനു ദാരുണാന്ത്യം. എറണാകുളം ആലുവ യുസി കോളജിനു സമീപം മടിയപടി കനാൽ റോഡ് സ്വസ്തിയിൽ സുരേഷ് നാരായണ മേനോൻ (53) ആണു മരിച്ചത്.
കൊച്ചി ∙ നാട്ടികയിൽ മദ്യലഹരിയിൽ ക്ലീനർ ഓടിച്ച ലോറി ഉറങ്ങിക്കിടന്നവർക്കുമേൽ പാഞ്ഞുകയറി 2 കുട്ടികളടക്കം 5 പേർ മരിച്ച സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി. കേസിൽ രണ്ടാം പ്രതിയും ലോറി ഡ്രൈവറുമായ കണ്ണൂർ തളിപ്പറമ്പ് സ്വദേശി സി.ജെ. ജോസിനു ജാമ്യം നിഷേധിച്ച ഉത്തരവിലാണു ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്റെ നിർദേശം.
കേരളത്തിലെ 9 നഗരങ്ങളില്‍ ബ്രാഞ്ചുകളുള്ള പരസ്യ ഏജന്‍സി വളപ്പില കമ്മ്യൂണിക്കേഷന്‍സിന്റെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കോര്‍പ്പറേറ്റ് ഓഫീസ് തൃശൂര്‍ മിഷന് ക്വാര്‍ട്ടേഴ്സിലെ ഫാത്തിമ നഗറില്‍ പ്രവര്‍ത്തനമാരംഭിച്ചു. കോര്‍പ്പറേറ്റ് ഓഫീസിന്റെ ഉദ്ഘാടനം തൃശൂര്‍ എം.എല്‍.എ പി.ബാലചന്ദ്രന് നിര്‍വഹിച്ചു. മംഗളം
കോഴിക്കോട്∙ എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ശ്വാസം മുട്ടിയാണ് യുവതി മരിച്ചതെന്നാണ് റിപ്പോർട്ടിലുള്ളത്. മലപ്പുറം വെട്ടത്തൂർ കാപ്പ് പൊതാക്കല്ലിലെ ഫസീലയെയാണ് (33) ഇന്നലെ ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്വാസം മുട്ടിച്ച്
തൃശൂർ നാട്ടികയിൽ, നിർമാണം നടക്കുന്ന ദേശീയപാതയിൽ ഗതാഗതത്തിനു തുറന്നുകൊടുക്കാത്തതും വാഹനം വരില്ലെന്ന് ഉറപ്പുള്ളതുമായ ഭാഗത്ത് ഉറങ്ങിക്കിടക്കുകയായിരുന്നു അവർ. ഇന്നലെ പുലർച്ചെ അവരുടെ മേലാണ് ഒരു ലോറി ഓടിക്കയറിയത്. തടിലോറി ഓടിച്ച ക്ലീനർ മദ്യലഹരിയിലായിരുന്നെന്നു മാത്രമല്ല, അയാൾക്കു ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരുന്നതുമില്ല.
തൃശൂർ∙ യാത്രയ്ക്കിടയിൽ ഡ്രൈവറുമൊത്ത് തുടർച്ചയായി മദ്യപിച്ചെന്നും മദ്യലഹരിയിൽ മയങ്ങിപ്പോയെന്നും നാട്ടികയിൽ 5 പേരുടെ ജീവനെടുത്ത അപകടമുണ്ടാക്കിയ ലോറിയുടെ ക്ലീനർ അലക്സിന്റെ മൊഴി. മദ്യലഹരിയിൽ 20 സെക്കൻഡ് കണ്ണടച്ചു പോയെന്നാണ് അലക്സിന്റെ മൊഴി. വണ്ടി എന്തിലോ തട്ടുന്നെന്ന് തോന്നിയപ്പോൾ വെട്ടിച്ചു, അപ്പോൾ നിലവിളി കേട്ടു. അതോടെ കടന്നുകളയാൻ നോക്കിയെന്നുമാണ് അലക്സ് മൊഴി നൽകിയത്.
തൃശൂർ ∙ രാജ്യ തലസ്ഥാനമടക്കം പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോൾ ആശ്വാസത്തിന്റെ ഹരിതതീരമായിത്തുടരുന്നു തൃശൂർ. ദേശീയ വായുനിലവാര സൂചിക (എക്യുഐ) പ്രകാരം സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണ് തൃശൂർ. ഇന്നലെ വൈകിട്ടത്തെ കണക്കുപ്രകാരം രാജ്യത്ത് നാലാം സ്ഥാനം. മലിനീകരണ നിയന്ത്രണ ബോർഡിന്റെ സൂചികയിൽ 50 പോയിന്റോ അതിൽ കുറവോ വരുന്ന സ്ഥലങ്ങളാണ് ‘നല്ല വായു’ ഉള്ളവ. തൃശൂരിന്റെ പോയിന്റ് 44.
Results 1-10 of 660