Activate your premium subscription today
ഇരിങ്ങാലക്കുട ∙ കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിലെ നിണമണിഞ്ഞ അധ്യായമായ കുട്ടംകുളം സമരത്തിന് ഇന്ന് 79 വയസ്സ് തികയുന്നു. കൂടൽമാണിക്യം ക്ഷേത്രത്തിന് മുൻവശത്തെ കുട്ടംകുളത്തിന് സമീപത്തെ വഴിയിലൂടെ അവർണരായ ഹിന്ദുക്കൾക്ക് വഴി നടക്കാൻ അനുവാദമില്ലാതിരുന്ന കാലത്ത് അതിനെതിരെ നടന്ന സമരമായിരുന്നു കുട്ടംകുളം
അതിരപ്പിള്ളി ∙ വെറ്റിലപ്പാറ പാലത്തിൽ അനധികൃത വാഹന പാർക്കിങ് മൂലം ഗതാഗത തടസ്സം. ആംബുലൻസിന് കടന്ന് പോകാൻ പോലും കഴിയാത്ത വിധമാണ് അവധി ദിവസങ്ങളിൽ പാലത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ആനമല പാതയിൽ നിന്നു പാലത്തിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്ന ഭാഗത്തും വാഹനങ്ങൾ നിരയായി പാർക്ക് ചെയ്യുന്ന അവസ്ഥയാണുള്ളത്.
കൊരട്ടി ∙ ജില്ലയുടെ കലക്ടറേ, ഇതൊന്നു കാണണം. ഈ വഴികളിലൂടെ പോകുന്നവർ ജീവനോടെ വീടുകളിലെത്തിയാൽ ഭാഗ്യം എന്നേ കരുതാനാകൂ. അപകടകരമായ കുഴികൾ മാത്രമായി റോഡ് മാറിയിട്ടും പരിഹരിക്കാനറിയാത്തവരെ ദേശീയപാതയിലെ കോടിക്കണക്കിനു രൂപയുടെ കരാർ ഏൽപിച്ചത് തെറ്റായ തീരുമാനമെന്ന് നാട്ടുകാർ മുഴുവൻ പറയുമ്പോഴും അവരെക്കൊണ്ട് പരിഹാര നടപടികൾ ചെയ്യിപ്പിക്കാൻ കലക്ടർക്കുമാകുന്നില്ല എന്നതാണു സ്ഥിതി. 5 മാസമായി പലവട്ടം ഉന്നതതല യോഗങ്ങളിൽ ‘ഇപ്പം ശര്യാക്കിത്തരാം’ എന്നു വീമ്പിളക്കി മടങ്ങുന്നതല്ലാതെയും കുഴികളുടെ എണ്ണം കൂട്ടിയതും റോഡ് പാടം പോലെയാക്കിയതുമല്ലാതെയും എന്താണിവിടെ നടന്നത് എന്നാണു ജനം ചോദിക്കുന്നത്.
ചാലക്കുടി ∙ അവധിക്കാലത്തു നിർമാണം പൂർത്തീകരിച്ചിട്ടും പുതിയ അധ്യയന വർഷാരംഭത്തിൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പ്രവർത്തനം പുത്തൻ കെട്ടിടത്തിലേക്കു മാറ്റിയില്ല. മന്ത്രിയുടെ തീയതി ലഭിക്കാത്തതാണു കാരണം. കെട്ടിടത്തിനു വൈദ്യുത കണക്ഷനും എൻഒസിയും ലഭിക്കാനുണ്ട്. ഫണ്ടിന്റെ അഭാവം കാരണം നടുമുറ്റവും സ്കൂളിനു
കൊടുങ്ങല്ലൂർ ∙ പുഴയിൽനിന്നു കൂടുതൽ മീൻ ലഭിക്കുന്ന സമയമാണ് കാലവർഷമെങ്കിലും ഇത്തവണ മീൻക്ഷാമം രൂക്ഷം, മീൻപിടിത്തം നിശ്ചലം. ഗ്രാമീണ മേഖലയിലെ പ്രധാന തൊഴിൽമേഖലയായ ഉൾനാടൻ മത്സ്യബന്ധനം ഇതുവരെയില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഉൾനാടൻ മത്സ്യബന്ധനത്തിനു പ്രാധാന്യമുള്ള ആനാപ്പുഴയിലും സമീപങ്ങളിലും മീൻപിടിത്ത
കൊരട്ടി ∙ പെരുമ്പിയിൽ ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ മീഡിയനിലേക്ക് ഇടിച്ചു കയറി അപകടം. മറ്റൊരു കാറിലും ബൈക്കിലും തട്ടിയാണ് കാർ അപകടത്തിൽ പെട്ടത്.യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ ആറരയോടെയായിരുന്നു അപകടം.റോഡിലെ പടുകൂറ്റൻ കുഴികൾ നികത്താൻ ദേശീയപാത അതോറിറ്റിയോ കരാറുകാരോ
ചാലക്കുടി∙ ചാലക്കുടി നോർത്ത് ജംക്ഷനിൽ പെയിന്റ് കടയ്ക്കു തീപിടിച്ചു. ഊക്കൻസ് പെയ്ന്റ് ആൻഡ് ഹാർഡ്വെയർ കടയ്ക്കാണു തീപിടിച്ചത്. പെയിന്റ് സൂക്ഷിച്ച ഭാഗത്തുനിന്നാണു തീ പടർന്നതെന്നാണു വിവരം. രാവിലെ എട്ടരയോടെയാണു സംഭവം. ആളപായമില്ല. മൂന്നുനില കെട്ടിടത്തിൽ പ്ലൈവുഡ്, കർട്ടൻ എന്നിവയുമായി ബന്ധപ്പെട്ട്
ചാലക്കുടി∙ശക്തമായ മഴയിൽ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ വെള്ളം കയറിയതിനെ തുടർന്നു ടെസ്റ്റ് ഭാഗികമായി തടസ്സപ്പെട്ടു. രാവിലെ മുതൽ ശക്തമായ മഴ ഉണ്ടായിരുന്നതിനാൽ ഗ്രൗണ്ടിലാകെ വെള്ളം നിറയുകയായിരുന്നു. വെള്ളം നിറഞ്ഞ ഗ്രൗണ്ടിൽ തന്നെ ഒടുവിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തി. എല്ലാ മഴയിലും ഇതു തന്നെയാണു സ്ഥിതി. വെള്ളം
ചാലക്കുടി ∙ ഔദ്യോഗികവും വ്യക്തിപരവുമായ ആയിരക്കണക്കിനു കത്തുകൾ അയയ്ക്കാൻ ഉപയോഗിച്ചിരുന്ന ആ ചുവന്ന പെട്ടി ഇനിയില്ല. നഗരസഭാ ഓഫിസിനു മുൻപിലെ തപാൽപെട്ടിയാണ് ഓർമയാകുന്നത്. നഗരസഭാ ഓഫിസ്, കോടതി, വനംവകുപ്പ് ഓഫിസുകൾ, ഇറിഗേഷൻ ഓഫിസ്, താലൂക്ക് സപ്ലൈ ഓഫിസ്, കൃഷിഭവൻ, ഗവ.ഐടിഐ, ഗവ.സ്കൂളുകൾ തുടങ്ങി ഒട്ടേറെ സർക്കാർ
ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമയായിരുന്ന ഷീല സണ്ണിയെ 2023 ഫെബ്രുവരി 27ന് വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവത്തിൽ പ്രതിചേർത്ത മരുമകളുടെ സഹോദരി കാലടി മറ്റൂർ വരയിലാൻ ലിവിയയെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി പൊലീസ്. സംഭവത്തിനു പിന്നാലെ ലിവിയ ദുബായിലേക്ക് കടന്നിരുന്നു. ഇന്റർപോളിന്റെ സഹായത്തോടെയാണ് പൊലീസിന്റെ നീക്കം.
Results 1-10 of 49