Activate your premium subscription today
കാലം ഏഴു പതിറ്റാണ്ടു പിന്നിലേക്ക്. ഒരു കൂട്ടം മനുഷ്യർ കാടും മലയും കുന്നും പുഴയും താണ്ടി ആ മണ്ണിലെത്തി. തലചായ്ക്കാനൊരിടം, വിശപ്പടക്കാനൊരു വഴി, അതായിരുന്നു അവരുടെ ലക്ഷ്യം. മരംകോച്ചുന്ന തണുപ്പും പതിയിരിക്കുന്ന വന്യമൃഗങ്ങളും അടക്കം ഏറെ വെല്ലുവിളികൾ അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. അവരുടെ യാത്രയെ ചരിത്രം ഇന്ന് മലബാർ കുടിയേറ്റം എന്നു വിളിക്കുന്നു. മണ്ണിനോട് മല്ലിട്ട്, രാവും പകലും പണിയെടുത്ത്, പട്ടിണിയോടു പോരാടി അവർ ജീവിതത്തിൽ പതിയെ പുതിയ നാമ്പുകൾ വിരിയിച്ചു. കുടിയേറ്റത്തിന്റെ ക്ലേശങ്ങളോടൊപ്പം വലിയൊരു ഉയിർത്തെഴുന്നേൽപ്പിന്റെ ചരിത്രം കൂടി പറയാനുണ്ട് കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ നിവാസികൾക്ക്. ജില്ലയുടെ ഏറ്റവുമറ്റത്തുള്ള കൊട്ടിയൂരിനെ വയനാടുമായി ബന്ധിപ്പിക്കുന്ന പാൽച്ചുരം റോഡിന് കുടിയേറ്റ ജനതയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ ഒട്ടേറെ ഗീതികൾ പാടാനുണ്ടാവും. ജാതിയുടെയും മതത്തിന്റെയും കെട്ടുമാറാപ്പുകൾ ഇല്ലാതെ ഒരുമയുടെ തിരി തെളിയിച്ച് അന്ന് അവർ കൈപ്പിടിയിൽ ഒതുക്കിയത് കാർഷിക, വാണിജ്യ, വികസന, ആരോഗ്യ മേഖലകളിലെ വലിയ വിജയങ്ങളാണ്. കുടിയിറക്കിനെതിരെ പ്രതിരോധത്തിന്റെ കോട്ടകെട്ടി രാപകൽ സമരം ചെയ്ത് ആ നീക്കത്തെ മുളയിലെ നുള്ളിക്കളഞ്ഞ ചരിത്രം കൂടി പറയാനുണ്ട് കൊട്ടിയൂരിന്. മണ്ണിനോടു പടവെട്ടി കൊട്ടിയൂരിനെ വികസനത്തിന്റെ പാതയിലേക്കു നയിച്ചവരിൽ ഭൂരിഭാഗവും ഇന്ന് അതേ മണ്ണിൽത്തന്നെ അന്ത്യവിശ്രമം കൊള്ളുന്നു. അവരുടെ പിൻതലമുറ ഇന്നും ആ കുടിയേറ്റ ചരിത്രത്തെ വലിയ ശക്തിയായി ജീവിതത്തോടു ചേർത്തുപിടിച്ചിരിക്കുന്നു. കുടിയേറ്റ കാലത്തുതന്നെ കാർഷിക മേഖലയായി പ്രഖ്യാപിക്കപ്പെട്ട കൊട്ടിയൂർ ഇന്നും കൃഷിയുടെ നല്ലപാഠങ്ങൾ പകർന്ന്, മതസൗഹാർദത്തിന്റെ ഈരടികൾ പാടി, സ്നേഹത്തിൽ രാഷ്ട്രീയ ചേരിതിരിവുകളില്ലാതെ, സാഹോദര്യത്തിന്റെ സന്ദേശങ്ങൾ പങ്കുവച്ച് ആ ഗ്രാമത്തിൽ ജീവിക്കുന്നു. കുടിയേറ്റത്തിന്റെയും വികസനത്തിന്റെയും കഥകൾ ഏറെ പറയാനുള്ള കൊട്ടിയൂരിന്റെ ചരിത്രത്താളുകളിലേക്ക് ഈ ഈസ്റ്റർ കാലത്ത് ഒരു തിരിഞ്ഞുനോട്ടം! കേരളത്തിന്റെ വടക്കുകിഴക്ക് മലമടക്കുകളിൽ നിന്ന് ഒരു നാടിന്റെ ഉയിർപ്പിന്റെ കഥ വായിക്കാം.
കൽപറ്റ ∙ ആദിവാസി യുവാവ് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിക്കാനിടയായ സംഭവത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സംഭവ സമയത്ത് കൽപറ്റ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ ദീപ, സിപിഒ ശ്രീജിത്ത് എന്നിവരെ കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയാണ് സസ്പെൻഡ് ചെയ്തത്. സുരക്ഷ ഉറപ്പാക്കുന്നതിൽ അനാസ്ഥയുണ്ടായി എന്ന കാരണത്താലാണ് സസ്പെൻഷൻ.
പത്തനംതിട്ട ∙ വയനാട്ടിൽ മുണ്ടക്കൈ–ചൂരൽമല പുനരധിവാസ പദ്ധതിയിൽ നിർമിക്കുക ഭൂകമ്പങ്ങളെ പ്രതിരോധിക്കുന്ന കെട്ടിടങ്ങൾ. ഇഷ്ടികയുടെ ബലത്തിൽ മാത്രം കെട്ടിയുയർത്തുന്നതിനു പകരം കമ്പിയും കോൺക്രീറ്റ് തൂണുകളും കൂടി ഉപയോഗിക്കുന്ന രീതിയിലാകും നിർമാണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസ് പറഞ്ഞു.
കോഴിക്കോട് ∙ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിന് ഇരയായ കുടുംബങ്ങളിലെ 134 വിദ്യാർഥികളുടെ ഉന്നതവിദ്യാഭ്യാസത്തിന് ‘ഉയിർപ്പ്’ പദ്ധതിയുമായി മലബാർ ഗ്രൂപ്പ്. ഉദ്ഘാടനം 29നു പ്രിയങ്ക ഗാന്ധി എംപി നിർവഹിക്കും. പഠനച്ചെലവ് മുഴുവൻ മലബാർ ഗ്രൂപ്പ് വഹിക്കും. മുൻപു പഠിച്ച കോഴ്സുകൾക്ക് ഫീസ് അടയ്ക്കാനുണ്ടെങ്കിൽ അതും
‘കഞ്ചാവോ മദ്യമോ ആണെങ്കിൽ പിടിക്കാൻ എളുപ്പമാണ്, പക്ഷേ എംഡിഎംഎ, മെത്താംഫെറ്റമിൻ പോലുള്ള രാസലഹരി വസ്തുക്കൾ കണ്ടെത്തുക വലിയ ബുദ്ധിമുട്ടാണ്’. മുത്തങ്ങ ചെക്പോസ്റ്റിലെ എക്സൈസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം പറയുന്നത്. ബെംഗളൂരുവിൽനിന്നു മലബാറിലേക്ക് എത്തുന്ന രാസലഹരിയിൽ ഭൂരിഭാഗവും വയനാട് വഴിയാണ്. വെളുത്ത പൊടി രൂപത്തിലുള്ള എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയവ കണ്ടെത്താൻ സാങ്കേതിക വിദ്യയൊന്നുമില്ല. ഭൂരിഭാഗം എംഡിഎംഎ കേസുകളും പിടിക്കപ്പെട്ടതു സംശയത്തിന്റെ ബലത്തിൽ പരിശോധന നടത്തിയപ്പോഴാണ്. ഇന്ന് എക്സൈസോ പൊലീസോ മാത്രം വിചാരിച്ചാൽ നിയന്ത്രിക്കാൻ കഴിയുന്നതിലും അപ്പുറത്തേക്കായി അവസ്ഥ. രാസലഹരി അനേകം ശാഖകളുള്ള വൻമരമായി പടർന്നു പന്തലിച്ചുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർതന്നെ സമ്മതിക്കുന്നു. വയനാട്ടിൽ 2023ൽ പിടിച്ചെടുത്തതിന്റെ നാലിരട്ടി എംഡിഎംഎയാണ് പൊലീസും എക്സൈസും 2024ൽ പിടികൂടിയത്. 2023ൽ ആകെ പിടികൂടിയ അത്രയും രാസലഹരി 2025 മാർച്ച് വരെയുള്ള സമയത്ത് പിടിച്ചെടുത്തു. അതെ, ഞെട്ടിക്കുന്ന തരത്തിലാണ് രാസലഹരിയുടെ വളർച്ച. എന്തുകൊണ്ടാണ് കേരളത്തിൽ രാസലഹരിക്ക് ഇത്രയധികം ആവശ്യക്കാരുണ്ടായി? ഈ ചോദ്യത്തിനു എക്സൈസിന് കൃത്യമായ ഉത്തരമുണ്ട്.
ഇന്ത്യയിലെ തന്നെ വളരെ അപൂർവ പക്ഷിയിനങ്ങളിലൊന്നായ ബാണാസുര ചിലപ്പനെ സംരക്ഷിക്കാനാവുമോ? വയനാട് തുരങ്കപാത നിർമാണത്തിന് പരിസ്ഥിതി ആഘാത അനുമതി നൽകിയ സമിതിയുടെ പഠന റിപ്പോർട്ട് കഴിഞ്ഞയാഴ്ച ഏറെ ചർച്ചയായിരുന്നു. ബാണാസുര ചിലപ്പനെ സംരക്ഷിക്കണമെന്ന പരിസ്ഥിതി ആഘാത സമിതിയുടെ കർശന നിർദേശം വന്നപ്പോൾ ഈ പക്ഷിയുടെ പ്രത്യേകതകളെ കുറിച്ചുള്ള പ്രീമിയം വാർത്തയും ഏറെ പ്രാധാന്യത്തോടെ വായനക്കാർ സ്വീകരിച്ചു. അതിനിടെ, പോയവാരവും കേരളത്തിൽ വന്യജീവി ശല്യം ഏറെ ചർച്ചയായി. കാട്ടാനകളുടെ നാട്ടിലേക്കുള്ള വരവ് എങ്ങനെ തടയാം എന്നു ചിന്തിച്ചവർക്ക് തമിഴ്നാട് വനം വകുപ്പിന്റെ വിജയമന്ത്രം ഏറെ ഗുണകരമായി. തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡനും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റുമായ ശ്രിനിവാസ് റെഡ്ഡിയുമായുള്ള അഭിമുഖമാണ് മനോരമ ഓൺലൈൻ പ്രീമിയം നൽകിയത്. മലയോര മേഖല മാത്രമല്ല തീരപ്രദേശവും കടുത്ത ആശങ്കയിലാണ്. ഇവിടെ കേന്ദ്ര പദ്ധതിയായ കടൽ മണൽ ഖനനമാണ് ആശങ്ക തീർക്കുന്നത്. മണൽഖനനത്തിനു തിരഞ്ഞെടുത്ത കൊല്ലം ജില്ലയിലെ തീര മേഖലയുടെ ആശങ്കയും പ്രീമിയത്തിലൂടെ വായനക്കാരിലേക്ക് എത്തി. മത്സ്യവളർച്ചയ്ക്ക് ഏറെ സഹായകരമായ കൊല്ലം പരപ്പിന്റെ നാശത്തിനു മണൽഖനനം കാരണമാവും എന്നാണ് മത്സ്യത്തൊഴിലാളികൾ വിശ്വസിക്കുന്നത്.
തിരുവനന്തപുരം ∙ വയനാട് പുനർനിർമാണ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ അനുവദിച്ച പലിശരഹിത വായ്പയായ 529.5 കോടി രൂപയിൽ 38 കോടി രൂപ ഉപയോഗിച്ച് ചൂരൽമല പാലം പുനർനിർമിക്കും. ഇതിനായി പൊതുമരാമത്ത് (പാലങ്ങൾ) ചീഫ് എൻജിനീയർ തയാറാക്കിയ എസ്റ്റിമേറ്റ് അംഗീകരിച്ച് ദുരന്തനിവാരണ വകുപ്പ് ഭരണാനുമതി നൽകി. 100 മീറ്റർ സ്പാനോടു കൂടിയ ബോസ്ട്രിങ് ആർച്ച് രീതിയിലുള്ള 267.95 മീറ്റർ നീളമുള്ള പാലമാകും നിർമിക്കുക.
രാജ്യത്ത് ഇനി ബാക്കിയുള്ളത് 2500 എണ്ണത്തിൽ താഴെ മാത്രം. അവയുടെ വാസമാകട്ടെ വയനാട്ടിലെ ചെമ്പ്ര മലയുടെ മുകളിലെ ആകാശത്തുരുത്തുകളിൽ (Sky Island). രാജ്യത്ത് ഏറ്റവും കൂടുതൽ വംശനാശ ഭീഷണി നേരിടുന്ന കാട്ടുപക്ഷികളിൽ ഒന്നായ ബാണാസുര ചിലപ്പൻ കിളികൾക്ക് സ്വസ്ഥമായി വസിക്കാൻ ഏറ്റവും പറ്റിയ ഇടമാണ് ചെമ്പ്ര മല. ചെമ്പ്ര മലയോടു ചേർന്ന വെള്ളരി മല തുരന്ന് കൂറ്റൻ തുരങ്കം നിർമിക്കാൻ പോകുമ്പോൾ എന്താകും ബാണാസുര ചിലപ്പൻ കിളികളുടെ അവസ്ഥയെന്ന് പലർക്കും ആശങ്കയുണ്ട്. പദ്ധതിക്ക് അനുമതി നൽകിയ പരിസ്ഥിതി ആഘാത സമിതി പോലും ചിലപ്പനെ സംരക്ഷിക്കണമെന്ന് റിപ്പോർട്ടിൽ പ്രത്യേകം എടുത്തു പറയുന്നുണ്ട്. പേര് ചിലപ്പൻ എന്നാണെങ്കിലും ശബ്ദകോലാഹലങ്ങളോട് യാതൊരു താൽപര്യവുമില്ലാത്ത കൂട്ടരാണ് ബാണാസുര ചിലപ്പൻ കിളികൾ. 2022ൽ വനംവകുപ്പും ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയും ചേർന്നു നടത്തിയ പക്ഷി സർവേയിൽ ചെമ്പ്ര, വെള്ളരിമല, ബാണാസുരമല എന്നിവിടങ്ങളിൽ ഈ പക്ഷിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. സമുദ്രനിരപ്പിൽനിന്ന് 1800 മീറ്ററിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചോലവനങ്ങളിലാണു സാധാരണയായി ഈ പക്ഷികള് കാണപ്പെടുന്നത്. ചെമ്പ്രമല, വെള്ളരി മല എന്നിവ ഉൾപ്പെടുന്ന ക്യാമൽ ഹംപ് മലനിരകളിലാണ് ബാണാസുര ചിലപ്പൻ കിളികൾ ഏറ്റവും കൂടുതലുള്ളത്.
കൽപറ്റ ∙ വയനാട് കലക്ടറേറ്റിലെ പ്രിൻസിപ്പൽ കൃഷി ഓഫിസിൽ ജീവനക്കാരി ആത്മഹത്യയ്ക്കു ശ്രമിച്ചു. ക്ലർക്കായി ജോലി ചെയ്യുന്ന യുവതിയാണ് ഓഫിസ് ശുചിമുറിയിൽ കൈ ഞരമ്പ് മുറിച്ചു ജീവനൊടുക്കാൻ ശ്രമിച്ചത്. ഓഫിസിലെ സഹപ്രവർത്തകന്റെ മാനസിക പീഡനം മൂലമാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് ആരോപണം.
പത്തനംതിട്ട ∙ മനുഷ്യ–വന്യജീവി പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കാണാൻ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തുന്ന പദ്ധതികൾക്കു കൈകോർത്ത് വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയും വനം വകുപ്പും. വയനാട് നോർത്ത് വനം ഡിവിഷനിലാണ് ആദ്യഘട്ടമായി പദ്ധതി നടപ്പാക്കുന്നത്.
Results 1-10 of 502