Activate your premium subscription today
കൽപറ്റ∙ പനമരം കേണിച്ചിറ കേളമംഗലത്ത് യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്കു ശ്രമിച്ചു. കേണിച്ചിറ കേളമംഗലം മാഞ്ചിറ ലിഷ (35) ആണ് മരിച്ചത്. ഭർത്താവ് ജിൽസനെ (42) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെയാണ് സംഭവം.
കൊച്ചി ∙ കൽപറ്റ പൊലീസ് സ്റ്റേഷനിൽ 17കാരനായ ആദിവാസി യുവാവ് ഗോകുലിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് ഹൈക്കോടതിയെ സമീപിച്ചു. മകന്റെ മരണത്തിൽ പ്രതിസ്ഥാനത്തുള്ള പൊലീസ് തന്നെ കേസ് അന്വേഷിക്കുന്നത് ഉചിതമല്ലെന്നും നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണത്തിന് സിബിഐ വേമമെന്നും അമ്മ ഓമന ഹർജിയില് ആവശ്യപ്പെട്ടു. ഹർജിയിൽ സർക്കാരിന്റെ നിലപാട് തേടിയ കോടതി കേസ് മേയ് 27ന് പരിഗണിക്കാൻ മാറ്റി.
കല്പറ്റ∙ ആദിവാസി യുവാവ് ഗോകുൽ കൽപറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ചതുമായി ബന്ധപ്പെട്ട് ആദിവാസി സംഘടനകൾ പ്രത്യക്ഷ സമരം ആരംഭിക്കും. ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് സമരം ആരംഭിക്കാനാണ് തീരുമാനം. ഗോകുലിന്റെ മരണത്തിൽ സിബിഐ അന്വേഷണം നടത്താൻ സർക്കാർ തയാറാകണമെന്നും ആദിവാസികൾക്കെതിരെയുള്ള അക്രമ വിരുദ്ധ സമിതി ആവശ്യപ്പെട്ടു.
കൽപറ്റ പൊലീസ് കസ്റ്റഡിയിൽ മരിച്ച ആദിവാസി യുവാവ് ഗോകുൽ മുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്ന വാദവുമായി പൊലീസ്. ഗോകുലിന്റെ കൈത്തണ്ടയിൽ മുൻപ് ഉണ്ടായിട്ടുള്ള 5 മുറിപ്പാടുകൾ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് ഉണ്ടാക്കിയ തരത്തിലുള്ള മുറിവുകളുടെ അടയാളങ്ങളാണിവയെന്നാണ് വിലയിരുത്തൽ. ഈ പാടുകൾ ഗോകുൽ മുൻപ് നടത്തിയ ആത്മഹത്യാ ശ്രമങ്ങളുടെ ബാക്കിപത്രമാണെന്ന് പൊലീസ് പറയുന്നു.
കൽപറ്റ ∙ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച യുവാവിനെതിെര കേസ് റജിസ്റ്റർ ചെയ്തിരുന്നില്ലെന്ന് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി. ഇന്നലെ രാത്രി 11 മണിയോടെയാണ് ഗോകുലിനെയും യുവതിയേയും സ്റ്റേഷനിലെത്തിച്ചത്. അതിനാൽ ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
കൽപറ്റ ∙ ഒറ്റരാത്രി കൊണ്ടു ജീവിതം മാറിമറിഞ്ഞവർ നൊമ്പരക്കണ്ണീരുണങ്ങാത്ത മുഖങ്ങളായി എൽസ്റ്റൺ എസ്റ്റേറ്റിൽ ഒത്തുചേർന്നു. അവരുടെ ഗ്രാമങ്ങൾ പുനർജനിക്കാനിരിക്കുന്ന തേയിലത്തോട്ടത്തിൽ മാതൃകാ ടൗൺഷിപ്പിനു ശിലയിട്ടപ്പോൾ ആ മുഖങ്ങളിൽ സന്തോഷക്കണ്ണീർ പൊടിഞ്ഞു. എത്രയും വേഗം പുനരധിവാസം സാധ്യമാകുമെന്ന പ്രതീക്ഷയിൽ
കൽപറ്റ ∙ ഉരുളെടുത്ത മുണ്ടക്കൈയും ചൂരൽമലയും 25 കിലോമീറ്റർ അകലെ കൽപറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ പുനർജനിക്കുന്നു. പിറന്നുവീണ നാട്ടിൽനിന്ന് ഒരു ജനതയെയൊന്നാകെ മറ്റൊരിടത്തേക്കു പറിച്ചുനടുന്നതിന്റെ തുടക്കം. ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടുമ്പോൾ പ്രതീക്ഷകൾ വാനോളം. ഗുണഭോക്തൃ പട്ടികയിൽ ഇടംനേടുന്ന എല്ലാവർക്കും കൽപറ്റയിൽത്തന്നെ വീടൊരുക്കാൻ കഴിയുമെന്നാണു കണക്കുകൂട്ടൽ. ഉരുളെടുത്തുപോയ 298 പാവം മനുഷ്യരുടെ ഒരിക്കലും മറക്കാത്ത ഓർമകൾ അലടിക്കുന്ന അന്തരീക്ഷത്തിൽ എൽസ്റ്റൺ തേയിലത്തോട്ടത്തിൽ ഉയരുന്ന ടൗൺഷിപ് ഒരു അതിജീവന സ്മാരകം കൂടിയായിരിക്കും.
ഈ വർഷം ഡിസംബറിൽ ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പുതിയ വീട്ടിൽ താമസം തുടങ്ങാൻ സാധിക്കുമെന്ന് ടൗൺ ഷിപ്പ് നിർമാണം നടത്തുന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റി. ഏപ്രിൽ മൂന്നിന് ഹൈക്കോടതിയുടെ അന്തിമ വിധി വന്നാൽ അടുത്ത ദിവസം തന്നെ ടൗൺ ഷിപ്പ് നിർമാണം ആരംഭിക്കുമെന്നും ഊരാളുങ്കൽ അറിയിച്ചു. നാളെ വൈകിട്ട് നാല് മണിക്കാണ് കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പിന് തറക്കല്ലിടുന്നത്.
കൽപറ്റ∙ ഏഴു മാസം സമഗ്രപഠനം നടത്തിയശേഷം പുറത്തിറക്കിയെന്നു സർക്കാർ അവകാശപ്പെടുന്ന ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ഗുണഭോക്തൃ പട്ടികയിൽനിന്ന് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും കേരളശ്രീ അവാർഡ് ജേതാവുമായ ഷൈജ ബേബി ഉൾപ്പെടെയുള്ളവർ പുറത്ത്. നോ ഗോ സോൺ ഏരിയയിലാണ് ഷൈജയുടെ വീട്. എന്നിട്ടും എന്തുകൊണ്ടാണു മൂന്നു പട്ടികയിലും ഉൾപ്പെടാതെ പോയതെന്ന് അറിയില്ലെന്ന് ഷൈജ ‘മനോരമ ഓൺലൈനോടു’ പറഞ്ഞു.
കല്പറ്റ∙ പനമരം പഞ്ചായത്ത് പ്രസിഡന്റിനെതിരെ വിവാദ പരാമർശവുമായി സിപിഎം ജില്ലാ കമ്മിറ്റി അംഗം എ.എൻ.പ്രഭാകരൻ. പനമരത്ത് മുസ്ലിം വനിതയെ മാറ്റി ആദിവാസിപ്പെണ്ണിനെ യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റാക്കിയെന്നായിരുന്നു പരാമർശം. ജനറൽ വിഭാഗത്തിലെ വനിതാ സംവരണമുള്ള പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്ടി വിഭാഗത്തിൽനിന്നുള്ള എ. ലക്ഷ്മിയെയാണ് മുസ്ലിം ലീഗ് തിരഞ്ഞെടുത്ത്. ഇതാണ് പ്രഭാകരന്റെ പരാമർശത്തിനു പിന്നിൽ.
Results 1-10 of 55