Activate your premium subscription today
മാനന്തവാടി ∙ സ്വകാര്യ വ്യക്തിയിൽ നിന്നു കൈക്കൂലി വാങ്ങിയ മാനന്തവാടി നഗരസഭ റവന്യു ഇൻസ്പെക്ടർ എം.എം.സജിത്ത്കുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെ മാനന്തവാടി ഫോറസ്റ്റ് ഓഫിസിനു സമീപത്ത് വച്ചാണ് കൈക്കൂലിയായി വാങ്ങിയ 10,000 രൂപയുമായി സജിത്ത് വിജിലൻസിന്റെ പിടിയിലായത്.
പഞ്ചാരക്കൊല്ലിയിൽ കടുവ കൊന്ന രാധയുടെ കുടുംബത്തെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എംപി. ഉച്ചതിരിഞ്ഞ് 1.20നാണ് വീട്ടിലെത്തിയത്. അരമണിക്കൂറോളം കുടുംബത്തോടൊപ്പം ചെലവഴിച്ചു. വീടിന്റെ പണി പൂർത്തിയാക്കുന്നതിന് ആവശ്യമായ സഹായം എത്രയും പെട്ടന്ന് ചെയ്തുനൽകുമെന്ന് അവർ കുടുംബത്തെ അറിയിച്ചു. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകളെക്കുറിച്ചും ജോലി സംബന്ധമായ കാര്യങ്ങളും ചോദിച്ചറിഞ്ഞു. വന്യമൃഗ ശല്യം മൂലം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു.
മാനന്തവാടി ∙ കടുവ ചത്തെങ്കിലും ഞെട്ടൽ മാറാതെ പണ്ട്യത്തുംപറമ്പിൽ റിജോയും കുടുംബവും. പിലാക്കാവിൽ നിന്ന് പഞ്ചാരക്കൊല്ലിക്ക് പോകുന്ന വഴിയിലാണ് റിജോയുടെ വീട്. ഈ വീടിന്റെ 5 മീറ്റർ മാത്രം അകലെയാണ് കടുവയുടെ ജഡം കണ്ടത്. ‘‘പുലർച്ചെ രണ്ടര മുതൽ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥർ വീടിനു സമീപത്തെത്തിയിരുന്നതായി റിജോ പറഞ്ഞു. അഞ്ചു മണിയോടെ കൂടുതൽ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി.
ആടിനെപ്പോലും പിടിക്കാൻ ശേഷിയില്ലാത്തവിധം പഞ്ചാരക്കൊല്ലിയിലെ നരഭോജിക്കടുവയ്ക്ക് പരുക്കേറ്റിരുന്നുവെന്ന് പ്രാഥമിക വിവരം. ഇന്ന് പുലർച്ചെയാണ് പിലാക്കാവിൽ കടുവയെ ചത്ത നിലയിൽ കണ്ടത്. കഴുത്തിൽ ആഴത്തിലുള്ള മുറിവ് പ്രത്യക്ഷത്തിൽ തന്നെ കാണാമായിരുന്നുവെന്ന് നോർത്ത് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവൽ മനോരമ ഓൺലൈനോട് പറഞ്ഞു.
മക്കൾക്ക് അവസാനമായി കാണാൻ മുഖം പോലും ബാക്കിയുണ്ടായിരുന്നില്ല രാധയുടെ മൃതദേഹത്തിൽ. ശവപ്പെട്ടിക്ക് മുകളിൽ പതിപ്പിച്ച ഫോട്ടോയിൽ കെട്ടിപ്പിടിച്ചു മകൾ അനീഷ പൊട്ടിക്കരഞ്ഞപ്പോൾ കണ്ടുനിന്നവർ സങ്കടം അടക്കാൻ പാടുപെട്ടു. കടുവ കൊന്ന പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ രാധയുടെ തല പൂർണമായും കടുവ ഭക്ഷിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് പതിനൊന്നരയോടെയാണ് മൃതദേഹം സംസ്കരിച്ചത്.
മാനന്തവാടി ∙ കടുവയെ വെടിവച്ച് കൊല്ലണമെന്ന ആവശ്യത്തിലുറച്ച് പഞ്ചാരക്കൊല്ലിയിലെ നാട്ടുകാർ. പ്രിയദർശിനി എസ്റ്റേറ്റ് ഓഫിസിനു മുന്നിലാണ് നാട്ടുകാരുടെ പ്രതിഷേധം. കടുവയെ പിടിക്കാൻ വനം വകുപ്പ് ആത്മാർഥമായി ശ്രമം നടത്തുന്നില്ലെന്നാരോപിച്ചാണ് പ്രതിഷേധം. കടുവയെ പിടിക്കാൻ ഒരു കൂടു മാത്രമാണ് സ്ഥാപിച്ചത്. വനത്തിൽ കാര്യമായ തിരച്ചിൽ നടത്തുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.
മാനന്തവാടി ∙ മേരിമാതാ കോളജിൽ കംപ്യൂട്ടർ സയൻസ് ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ കോൺവൊക്കേഷൻ ഡേ നടത്തി. ഈ വർഷം പാസായ 16 വിദ്യാർഥികൾക്ക് ബിരുദ അവാർഡുകൾ ചെയ്തു. കോളജ് അസോസിയേറ്റ് മാനേജർ ഫാ.സിബിച്ചൻ ചേലക്കപ്പള്ളിൽ മുഖ്യാതിഥി ആയിരുന്നു. കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് മെംബർ പ്രഫ. തോമസ് മോണോത്ത്, വകുപ്പ് മേധാവി ടി.ഇ. ജിഷ എന്നിവർ പങ്കെടുത്തു. കോളജ് പൂർവ വിദ്യാർഥിയും മുട്ടിൽ കോളജ് അധ്യാപകനുമായ കെ. ജംഷീദ് മുഖ്യ പ്രഭാഷണം നടത്തി.
അമ്പലവയൽ ∙ മാനന്തവാടിക്ക് സമീപമുള്ള പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചുകൾ പടർന്നുപിടിക്കുന്നത് ഗൗരവമുള്ളതാണെന്ന് അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം. ഏകദേശം ഒരു വർഷമായി മാനന്തവാടി നഗരസഭയിലെ പയ്യമ്പള്ളി വില്ലേജിലെ കുറുക്കൻമൂല, കാടൻകൊല്ലി എന്നീ ഡിവിഷനുകളിൽ 2 കിലോ മീറ്റർ ചുറ്റളവ് പരിധിയിൽ ഒച്ചിന്റെ
മാനന്തവാടി∙ ചരിത്രവിജയം നൽകിയ ജനങ്ങളോട് നന്ദി പറയാനെത്തിയ പ്രിയങ്ക ഗാന്ധിയെ ഹൃദയത്തിൽ സ്വീകരിച്ച് മാനന്തവാടി. കന്നിയങ്കത്തിൽ തന്നെ ഉജ്വല വിജയം നൽകിയ വോട്ടർമാരോട് കൈകൂപ്പി നന്ദി പറഞ്ഞ പ്രിയങ്കയുടെ വാക്കുകൾ മാനന്തവാടിയിൽ ഒഴുകിയെത്തിയ ആയിരങ്ങൾ നെഞ്ചിലേറ്റി.
Results 1-10 of 48