Activate your premium subscription today
ആലപ്പുഴ∙ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും നോട്ടിസയച്ച് എക്സൈസ്. തിങ്കളാഴ്ചയോ അതിനടുത്ത ദിവസമോ ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിർദേശം. മുഖ്യപ്രതി തസ്ലിമ സുൽത്താനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം നടന്മാർക്ക് നോട്ടിസ് അയച്ചത്.
രണ്ടു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്തുകേസിലെ പ്രതികളെ എക്സൈസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു തുടങ്ങി. ഒന്നാം പ്രതി കണ്ണൂർ സ്വദേശി തസ്ലിമ സുൽത്താന (ക്രിസ്റ്റീന–43) തനിക്കു നടൻ ഷൈൻ ടോം ചാക്കോയുമായി പരിചയമുണ്ടെന്നു പിടിയിലായപ്പോൾ പറഞ്ഞിരുന്നു.
ആലപ്പുഴ∙ രണ്ടു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്തുകേസിലെ പ്രതികളെ എക്സൈസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു തുടങ്ങി. ഒന്നാം പ്രതി കണ്ണൂർ സ്വദേശി തസ്ലിമ സുൽത്താന (ക്രിസ്റ്റീന–43) തനിക്കു നടൻ ഷൈൻ ടോം ചാക്കോയുമായി പരിചയമുണ്ടെന്നു പിടിയിലായപ്പോൾ പറഞ്ഞിരുന്നു. ഷൈനിന്റെ ലഹരി, സാമ്പത്തിക ഇടപാടുകൾ അന്വേഷണത്തിനു കീഴിലായതിനാൽ ഹൈബ്രിഡ് കഞ്ചാവ് കേസ് പ്രതികളിൽ നിന്ന് എന്തെങ്കിലും വിവരം കിട്ടുമോയെന്നു നോക്കും. പ്രതികളുടെ ബാങ്ക് ഇടപാട് വിവരങ്ങളും ഫോൺവിളി, മെസേജ് വിവരങ്ങളും അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്.
ചങ്ങനാശേരി ∙ സംസ്ഥാനത്ത് എത്ര ബാറുകൾ ഉണ്ട്? എത്ര ബവ്കോ ഔട്ലെറ്റുകൾ ഉണ്ട് ? ഒരു വിവരവുമില്ലെന്ന് എക്സൈസ് വകുപ്പ്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് തിരുവനന്തപുരം സംസ്ഥാന എക്സൈസ് കമ്മിഷണർ ഓഫിസിൽനിന്നുള്ള വിചിത്ര മറുപടി.സംസ്ഥാനത്തെ ബാറുകളുടെയും ബവ്കോ ഔട്ലെറ്റുകളുടെയും വിവരങ്ങൾ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നാണ് വകുപ്പിന്റെ മറുപടി. 2016 മാർച്ച് 31നു കേരളത്തിൽ എത്ര ബവ്കോ ഔട്ലെറ്റുകളും ബാറുകളും ഉണ്ടായിരുന്നു, 2025 മാർച്ച് 31ന് എത്ര ഔട്ലെറ്റുകളും ബാറുകളും ഉണ്ടെന്നുമുള്ള ചോദ്യങ്ങൾക്കും വ്യക്തമായ മറുപടിയില്ല. ഡിസ്റ്റിലറികളുടെ എണ്ണം സംബന്ധിച്ചും ഉത്തരമില്ല.
തിരുവനന്തപുരം ∙ പുതിയ മദ്യനയം പൂർണതോതിൽ നടപ്പാക്കാൻ മാറ്റേണ്ടത് 5 ചട്ടങ്ങളും ഒരു നിയമവും. നിയന്ത്രണങ്ങളോടെ ഡ്രൈഡേയിൽ മദ്യം വിളമ്പാനുള്ള അനുമതി, സ്വകാര്യ ടൂറിസം ക്രൂസുകളിൽ മദ്യം വിളമ്പാനുള്ള അനുമതി, ക്ലാസിഫൈഡ് റസ്റ്ററന്റുകളിലും ഹോട്ടലുകളിലും കള്ള് എത്തിച്ചു വിൽക്കാനുള്ള അനുമതി, ലക്ഷദ്വീപിലേക്കുള്ള മദ്യ കയറ്റുമതി, ഡിസ്റ്റിലറികളിൽനിന്ന് ഈടാക്കുന്ന അധിക സെക്യൂരിറ്റി തുക ഒഴിവാക്കൽ എന്നിവയ്ക്കാണു ചട്ടഭേദഗതി വേണ്ടത്. അബ്കാരി നിയമത്തിനു കീഴിലുള്ള സ്ഥാപനങ്ങളുടെ ഘടനയിൽ മാറ്റം വരുത്തുന്നതിനും നിയമ ഭേദഗതി വേണം.
തിരുവനന്തപുരം ∙ സിനിമ ഷൂട്ടിങ് സംഘം താമസിക്കുന്ന ഹോട്ടൽമുറിയിൽനിന്നു കഞ്ചാവ് പിടികൂടി. ചിത്രീകരണം നടക്കുന്ന ‘ബേബി ഗേൾ’ എന്ന ചിത്രത്തിലെ സ്റ്റണ്ട്മാനും തമിഴ്നാട് സ്വദേശിയുമായ മഹേശ്വറിന്റെ മുറിയിൽനിന്നാണ് എക്സൈസ് സംഘം 30 ഗ്രാം കഞ്ചാവു പിടിച്ചത്. ഡിക്ഷണറിയുടെ രൂപത്തിലുള്ള പെട്ടിയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒറ്റനോട്ടത്തിൽ ഇംഗ്ലിഷ് ഡിക്ഷണറി എന്നു തോന്നുന്ന പെട്ടിക്കുള്ളിലെ അറയിലായിരുന്നു കഞ്ചാവ്.
ആലപ്പുഴ∙ രണ്ടു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ മുഖ്യ പ്രതി അറസ്റ്റിൽ. തമിഴ്നാട്ടിലെ ചെന്നൈയിലെ എണ്ണൂർ സത്യവാണി മുത്ത് നഗർ സ്വദേശി സുൽത്താൻ അക്ബർ അലി (43) ആണ് അറസ്റ്റിലായത്.
തിരുവനന്തപുരം ∙ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷൽ ഡ്രൈവിൽ 114 കേസുകളിലായി 149 പേർകൂടി അറസ്റ്റിൽ. ആകെ 26.17 ഗ്രാം എംഡിഎംഎ, 533 ഗ്രാം കഞ്ചാവ്, 100 കഞ്ചാവ് ബീഡികൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. ലഹരിമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 2276 പേരെയാണ് കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് വിധേയമാക്കിയത്.
ആലപ്പുഴ∙ രണ്ടു കോടി രൂപയോളം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി യുവതിയെയും സഹായിയെയും പിടികൂടിയ കേസിൽ എക്സൈസിന്റെ ഇന്റലിജൻസ് വിഭാഗം പ്രത്യേക അന്വേഷണം ആരംഭിച്ചു. ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതു തായ്ലൻഡിൽ നിന്നാണെന്നു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. വിമാനത്താവളങ്ങളിലെ സുരക്ഷാപരിശോധനകൾ മറികടന്നു കഞ്ചാവ് എങ്ങനെ ഇന്ത്യയിലെത്തിച്ചുവെന്നും വിദേശത്തേക്കു നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളുമാണു ഇന്റലിജൻസ് വിഭാഗം പരിശോധിക്കുന്നത്.
തിരുവനന്തപുരം∙ പാളയം യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ 20 ഗ്രാം കഞ്ചാവ് പിടികൂടി. യൂണിവേഴ്സിറ്റി കോളജിൽ ബിരുദ പഠനം പൂർത്തിയാക്കിയ തമിഴ്നാട് സ്വദേശിയുടെ മുറിയിൽ നിന്നാണ് കഞ്ചാവ് പിടിച്ചത്. മൂന്നാം നിലയിലെ 455–ാം നമ്പർ മുറിയിൽ താമസിക്കുന്ന ഇയാൾ ഇന്നലെ രാവിലെ 5 മണിയോടെ നാട്ടിലേക്കു പോയിരുന്നു. ഇയാളുടെ വിവരങ്ങൾ എക്സൈസ് ശേഖരിച്ചു. പിടിച്ചെടുത്ത കഞ്ചാവ് കുറഞ്ഞ അളവിലുള്ളതായതിനാൽ ജാമ്യം ലഭിക്കുന്ന വകുപ്പാണു ചുമത്തിയിരിക്കുന്നത്.
Results 1-10 of 63