Activate your premium subscription today
കൊച്ചി ∙ വഖഫ് നിയമഭേദഗതിക്കെതിരെ നൽകിയ ഹർജികളിൽ സംസ്ഥാന വഖഫ് ബോർഡിന്റെ മറുപടി സുപ്രീം കോടതിയിൽ നൽകും. സുപ്രീം കോടതി നിർദേശത്തെ തുടർന്നാണു നടപടി. കേന്ദ്രസർക്കാർ, സംസ്ഥാന സർക്കാരുകൾ, വഖഫ് ബോർഡുകൾ എന്നിവയുടെ പ്രാഥമികമായ മറുപടി/പ്രതികരണം ഒരാഴ്ചയ്ക്കുള്ളിൽ നൽകാമെന്നു സുപ്രീം കോടതി 17 നു വ്യക്തമാക്കിയിരുന്നു. 24 നു മുൻപു നൽകാനായിരുന്നു നിർദേശം. തുടർന്ന് മറുപടി സുപ്രീം കോടതിയിൽ നൽകാനായി ഡൽഹിയിൽ അഭിഭാഷകനെ ഏൽപ്പിച്ചെന്നു സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ എം.കെ. സക്കീർ വ്യക്തമാക്കി.
കോഴിക്കോട്∙ അന്തിമ വിധി പറയുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തതോടെ മുനമ്പം കേസിൽ വാദം കേൾക്കുന്നത് വഖഫ് ട്രൈബ്യൂണൽ മാറ്റിവച്ചു. മേയ് 26 വരെ ഹൈക്കോടതി സ്റ്റേ നിലനിൽക്കെ മേയ് 19നു ട്രൈബ്യൂണലിൽ നിന്നു സ്ഥലം മാറി പോകുന്ന താൻ വാദം കേൾക്കുന്നതിൽ യുക്തിയില്ലെന്നു ചൂണ്ടിക്കാട്ടിയാണു വഖഫ് ട്രൈബ്യൂണൽ ചെയർമാൻ രാജൻ തട്ടിൽ വാദം കേൾക്കുന്നത് മേയ് 27ലേക്കു നീട്ടിവച്ചത്.
കൊച്ചി ∙ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ ബഹിഷ്കരിക്കാൻ യുഡിഎഫ് തീരുമാനം. സർക്കാർ ഇല്ലായ്മയാണ് കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമെന്നും അതുകൊണ്ടു തന്നെ നാലാം വാർഷികം ആഘോഷിക്കാനുള്ള ഒരവകാശവും സർക്കാരിനില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു
കൊച്ചി ∙ മുനമ്പം ഭൂമി സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നടത്തിയ പ്രസ്താവന പ്രതിഷേധാർഹമെന്ന് സംസ്ഥാന വഖഫ് ബോർഡ്. ഫാറൂഖ് കോളജ് മാനേജിങ് കമ്മിറ്റി വഖഫ് ട്രൈബ്യൂണലിൽ നൽകിയ അപ്പീലുമായി ബന്ധപ്പെട്ട് ബോർഡ് സ്വീകരിച്ച നിയമപരമായ നടപടികളെ ഗൂഡാലോചനയെന്ന് വ്യാഖ്യാനിച്ച് നടത്തിയ നിരുത്തരവാദപരമായ പ്രസ്താവന പ്രതിപക്ഷ നേതാവ് പിൻവലിക്കണമെന്ന് വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ.സക്കീറിന്റെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് യോഗം ആവശ്യപ്പെട്ടു.
കൊച്ചി∙ മുനമ്പം ഭൂമി തര്‍ക്കത്തില്‍ വഖഫ് ട്രൈബ്യൂണലിന്റെ നടപടികളെ തടസപ്പെടുത്താനുള്ള വഖഫ് ബോര്‍ഡിന്റെ ശ്രമങ്ങള്‍ സംശയകരമെന്ന് കെആര്‍എല്‍സിസി. മുനമ്പം ഭൂമി വഖഫ് ആണെന്ന് ഏകപക്ഷീയമായി തീരുമാനിച്ച ഘട്ടത്തില്‍ ബോര്‍ഡ് പരിശോധിക്കാതിരുന്ന വസ്തുതകള്‍ ട്രൈബ്യൂണല്‍ പരിഗണിക്കുന്നതില്‍ വഖഫ് ബോര്‍ഡ് പ്രകടിപ്പിക്കുന്ന അസഹിഷ്ണുത വ്യക്തമാണ്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് സംശയകരമാണ്.
കോഴിക്കോട്∙ മുനമ്പത്തെ ഭൂമി സംബന്ധിച്ച കൃത്യമായ കണക്കെടുപ്പിനായി അഭിഭാഷക കമ്മിഷനെ നിയോഗിക്കണമെന്നു ഫാറൂഖ് കോളജിനു ഭൂമി നൽകിയ സിദ്ദിഖ് സേട്ടിന്റെ കുടുംബം വഖഫ് ട്രൈബ്യൂണലിൽ ഹർജി നൽകി. കോളജിനു സിദ്ദിഖ് സേട്ട് നൽകിയ ഭൂമി വഖഫ് ഭൂമിയായി വഖഫ് ബോർഡ് ഏറ്റെടുത്തതിനെതിരെ ഫാറൂഖ് കോളജ് സമർപ്പിച്ച ഹർജികൾ രാജൻ തട്ടിൽ ചെയർമാനായ ട്രൈബ്യൂണൽ പരിഗണിച്ചുകൊണ്ടിരിക്കുകയാണ്.
കോഴിക്കോട്∙ മുനമ്പം വഖഫ് കേസില്‍ നിലപാടു മാറ്റി സ്ഥലം നൽകിയ സിദ്ദിഖ് സേഠിന്റെ ചെറുമക്കള്‍. മുനമ്പത്തെ ഭൂമി വഖഫ് ചെയ്തതല്ലെന്ന് സിദ്ദിഖ് സേഠിന്റെ ചെറുമക്കളുടെ അഭിഭാഷകന് വഖഫ് ട്രൈബ്യൂണലിനെ ഇന്നലെ അറിയിച്ചു. മുനമ്പത്തെ ഭൂമി വഖഫാണെന്നും തിരിച്ചെടുക്കണമെന്നും വഖഫ് ബോര്‍ഡില്‍ ഹര്‍ജി നല്കിയ സിദ്ദിഖ് സേഠിന്റെ മകള്‍ സുബൈദയുടെ മക്കളാണു മുൻനിലപാട് മാറ്റിയത്.
വഖഫ് ബോർഡുകൾ, ട്രൈബ്യൂണലുകൾ തുടങ്ങിയവയുടെ അധികാരങ്ങളിൽ നിർണായകമാറ്റങ്ങൾ വരുത്തുന്നതാണ് കേന്ദ്രസർക്കാർ ഏപ്രിൽ 2ന് അവതരിപ്പിച്ച വഖഫ് ഭേദഗതി ബിൽ. 2024 ഓഗസ്റ്റിൽ ബിൽ അവതരിപ്പിച്ച ശേഷം 31 അംഗ സംയുക്ത പാർലമെന്ററി സമിതിക്കു (ജെപിസി) വിട്ടിരുന്നു. സമിതി നിർദേശിച്ച മാറ്റങ്ങളോടെയാണ് പരിഷ്കരിച്ച ബിൽ അവതരിപ്പിച്ചത്. സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാനും മുസ്ലിം വിഭാഗത്തിന്റെ അവകാശങ്ങൾ കവരാനുമാണ് നീക്കമെന്നാണ് പ്രതിപക്ഷത്തിന്റെയും മുസ്ലിം സംഘടനകളുടെയും ആരോപണം. വഖഫ് സമ്പ്രദായം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കാനാണ് ബിൽ എന്നാണ് സർക്കാർ വാദം. ഇസ്ലാമിക വിശ്വാസപ്രകാരം മതപരമോ ആത്മീയമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങൾക്കുവേണ്ടി ദൈവത്തിന്റെ പേരിൽ സമർപ്പിക്കുന്ന വസ്തുക്കളെയാണ് വഖഫ് എന്നു പറയുന്നത്. മുസ്ലിംകളുടെ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അനാഥാലയങ്ങൾ, കബറിടങ്ങൾ, ദർഗകൾ തുടങ്ങിയവയെല്ലാം വഖഫ് ഭൂമികളിലാണ്. വഖഫ് ആയി പ്രഖ്യാപിക്കപ്പെട്ട ഭൂമി/വസ്തു പിന്നീട്
കൊച്ചി∙ വഖഫ് ഭേദഗതി ബില്ലും മുനമ്പം പ്രശ്നവുമായി ഒരു ബന്ധവുമില്ലെന്നും ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘപരിവാർ ശ്രമമാണു നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുനമ്പത്തെ പ്രശ്നം സംസ്ഥാന സർക്കാരും വഖഫ് ബോർഡും തീരുമാനിച്ചാൽ പരിഹരിക്കാവുന്ന വിഷയമാണ്.
ഇസ്ലാമിക വിശ്വാസ പ്രകാരം മതപരമായതോ ആത്മീയമായതോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങൾക്ക് വേണ്ടി ദൈവത്തിന്റെ പേരിൽ സമർപ്പിക്കുന്ന വസ്തുക്കളെയാണു വഖഫ് എന്ന് പറയുന്നത്. വഖഫ് എന്ന അറബിക് പദത്തിന്റെ അർഥം തടഞ്ഞു വയ്ക്കുക, നിർത്തിപ്പിക്കുക എന്നൊക്കെയാണ്. വസ്തുവിന്റെ ക്രയവിക്രയം തടസ്സപ്പെടുത്തുക എന്ന നിലയിലാണു വഖഫ് എന്നു വിളിക്കുന്നത്.
Results 1-10 of 67