Activate your premium subscription today
ന്യൂഡൽഹി ∙ കേരളത്തിൽ നിന്ന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ എഡിജിപി പി. വിജയന്. അഗ്നിരക്ഷാ സേനയിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ മധുസൂദൻ നായർ, സീനിയർ ഫയർ ആന്റ് റെസ്ക്യു ഓഫിസർ രാജേന്ദ്രൻ നായർ എന്നിവർക്കും വിശിഷ്ട സേവനത്തിനുള്ള ബഹുമതി ലഭിച്ചു. സ്തുത്യർഹ സേവനത്തിന് പൊലീസ് സേനയിലെ 10 പേർക്കാണ് മെഡൽ. അഗ്നിരക്ഷാ സേനയിൽ 5 പേർക്കും ജയിൽ വകുപ്പിലെ 5 പേർക്കും രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചു.
ഇടുക്കി ∙ മുട്ടം സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടത്തിൽ തീപിടിത്തം. ബാങ്കിലെ റെക്കോര്‍ഡ് റൂമിനാണ് തീപിടിച്ചത്. ആളപായമില്ല. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി. ഫയര്‍ഫോഴ്സെത്തിയാണ് തീ അണച്ചത്.
ഓമശ്ശേരി∙ കോൺക്രീറ്റ് കുഴയ്ക്കുന്ന മെഷീനുള്ളിൽ കൈ കുടുങ്ങിയ തൊഴിലാളിയെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഓമശ്ശേരി-കൊടുവള്ളി റോഡിന്റെ സൈഡ് കോൺക്രീറ്റ് ജോലിക്കെത്തിയ നന്മണ്ട സ്വദേശി മണ്ണാറക്കണ്ടി റഫീക്ക് (51) ആണ് അപകടത്തിൽപെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ താഴെ ഓമശ്ശേരിയിൽ ആണ് സംഭവം.
നാദാപുരം∙ കിണറ്റിൽ വീണ യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കൊയമ്പ്ര താഴെ കുനി ഗണേശൻ (45)) ആണ് വെളളൂർ ദാമോദരൻ കോരിച്ചിക്കാട്ടിൽ എന്നയാളുടെ വീടിനോട് ചേർന്ന കിണർ വൃത്തിയാക്കി തിരിച്ചുകയറുന്നതിനിടെ കയർപൊട്ടി കിണറ്റിൽ വീണത്. നാട്ടുകാരുടെ സഹായത്തോടെ അഗ്നിരക്ഷാസേനാംഗങ്ങൾ കിണറ്റിലിറങ്ങി ഗണേശനെ രക്ഷപ്പെടുത്തുകയായിരുന്നു.
കോട്ടയം ∙ ബഹുനിലകെട്ടിടങ്ങളിലെ തീയണയ്ക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി അഗ്നിരക്ഷാസേനയ്ക്ക് ഏരിയൽ ലാഡർ പ്ലാറ്റ്ഫോം (യന്ത്രഗോവണി) വാഹനം മാർച്ചോടെ തിരുവനന്തപുരത്തെത്തും. 15 കോടി രൂപയാണ് ഒരു വാഹനത്തിന്റെ ചെലവ്. ഇതിന്റെ ടെൻഡർ നടപടികളായി. യന്ത്രഗോവണിക്കു 360 ഡിഗ്രിയിൽ കറങ്ങാനാകും. സ്കൈ ലിഫ്റ്റിനു മുകളിൽ അഞ്ചുപേർക്കു വരെ ഇരിക്കാം. 20 നില ഉയരം വരെയുള്ള തീയണയ്ക്കാനാകും.
എടക്കര ∙ എടക്കരയിൽ അഗ്നിരക്ഷാ നിലയം ഉടനെയൊന്നും അനുവദിക്കാനാവില്ലെന്ന് അധികൃതർ. മലയോര മേഖലയിലെ എടക്കര, പോത്തുകല്ല്, വഴിക്കടവ്, ചുങ്കത്തറ, മൂത്തേടം പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് എടക്കരയിൽ അഗ്നിരക്ഷാ നിലയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ വഴിക്കടവിലെ പുല്ലാണിക്കാട്ടിൽ അൻവർ ബാബു നവകേരള
മല്ലപ്പുഴശേരി ∙ കാൽവഴുതി കിണറ്റിൽ വീണ ഗർഭിണിയായ യുവതിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. 38 വയസ്സുള്ള യുവതിയാണ് കിണറ്റിൽ അകപ്പെട്ടത്. വിവരം അറിഞ്ഞ് പത്തനംതിട്ടയിൽ നിന്ന് അഗ്നിരക്ഷാസേന സ്ഥലത്ത് എത്തിയപ്പോൾ കിണറ്റിനുള്ളിൽ മോട്ടറിന്റെ പൈപ്പിൽ പിടിച്ച നിലയിലായിരുന്നു
ബത്തേരി∙ കളിച്ചു കൊണ്ടിരിക്കെ ഒന്നര വയസ്സുകാരിയുടെ തല കലത്തിൽ കുടുങ്ങി. നിലവിളിച്ച കുട്ടിയുടെ തലയിൽ നിന്ന് കലം ഊരിമാറ്റാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്നാണ് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്.സേനയെത്തി കലം മുറിച്ച് കുട്ടിയെ രക്ഷിച്ചു. മാടക്കര കുളിപ്പുര സുധീഷിന്റെ മകൾ സൗഗന്ധികയാണ്
കല്ലടിക്കോട് ∙ ദേശീയപാതയിലെ കല്ലടിക്കോട് മാപ്പിള സ്കൂൾ കവലയിൽ ഫർണിച്ചർ കടയിൽ വൻ അഗ്നിബാധ. ഫർണിച്ചർ കടയും സമീപത്തെ മൊബൈൽ കടയും പൂർണമായി കത്തിനശിച്ചു. കെട്ടിടത്തിനു മുന്നിൽ നിർത്തിയിട്ടിരുന്ന, സ്ഥാപനത്തിന്റെ ഗുഡ്സ് ഓട്ടോ അടക്കം 10 വാഹനങ്ങളും അഗ്നിക്കിരയായി. ആളപായമില്ല. 2 കോടിയിലേറെ രൂപയുടെ നഷ്ടം
ആലപ്പുഴ ∙ കളർകോട് ചങ്ങനാശേരി ജംക്ഷനു സമീപം തിങ്കൾ രാത്രി 5 മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ അഗ്നിരക്ഷാ സേനയുടെ അതിവേഗ ഇടപെടലിനെ അഭിനന്ദിച്ചു നാട്ടുകാരും രക്ഷാപ്രവർത്തകരും.അപകട വിവരം അറിഞ്ഞു സെക്കൻഡുകൾക്കുള്ളിൽ ആംബുലൻസും അപകട സമയത്ത് പ്രവർത്തിപ്പിക്കാനുള്ള എആർടി യൂണിറ്റുമായി
Results 1-10 of 299