Activate your premium subscription today
മാനന്തവാടി ∙ പകൽപോലും ഭയത്തിന്റെ കരിമ്പടം പുതച്ച് പുറത്തിറങ്ങേണ്ടി വരുന്ന അവസ്ഥയിൽ വനാതിർത്തി ഗ്രാമത്തിലെ ജനങ്ങൾ. ഓരോ ദിവസം കഴിയുന്തോറും കൂടുതൽ സ്ഥലങ്ങൾ വന്യമൃഗ ആക്രമണ ഭീഷണിയിലായിക്കൊണ്ടിരിക്കുകയാണ്. പഞ്ചാരക്കൊല്ലിയിൽ ഇതിനു മുൻപ് കടുവയെ കണ്ടിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വയനാട്ടിൽ പലയിടത്തും കടുവയിറങ്ങുന്നത് പതിവായിരിക്കുകയാണ്.
മാനന്തവാടി∙ കടുവയെ കൊന്നശേഷം ജഡം തങ്ങൾക്ക് കാണിച്ചു തരണമെന്ന ആവശ്യവുമായി തോട്ടം തൊഴിലാളികളായ സ്ത്രീകൾ. പഞ്ചാരക്കൊല്ലിയിൽ രാധയുടെ മൃതദേഹം സൂക്ഷിച്ച എസ്റ്റേറ്റ് ഓഫിസിന് മുന്നിൽ പ്രതിഷേധം നടത്തിയ സ്ത്രീകളാണ് കടുവയെ കൊന്ന് ജഡം കാണിക്കണമെന്ന് ആവശ്യപ്പെട്ടത്. ‘‘ ഞങ്ങൾക്ക് ഇനിയും പണിക്ക് പോകേണ്ടതാണ്. വനംവകുപ്പ്, കടുവയെ ഒരു സ്ഥലത്തുനിന്നും പിടിച്ച് മറ്റൊരു സ്ഥലത്ത് വിടുകയാണ് പതിവ്. അതിന് അനുവദിക്കില്ല. ഉദ്യോഗസ്ഥരുടെ കുടുംബത്തിൽനിന്നു ആരെയും വന്യമൃഗം കൊന്നിട്ടില്ല. പോയത് സാധാര കൂലിപ്പണിക്കാരിയായ സ്ത്രീയാണ്. മനുഷ്യനേക്കാൾ വില മൃഗങ്ങൾക്കാണ് നൽകുന്നത്. മനുഷ്യനെ കൊന്ന് പകുതി തിന്നിട്ടാലും ഒരു കുഴപ്പവുമില്ല. രാധയുടെ മക്കൾക്ക് ഇന്ന് അമ്മയില്ലാതായി. ജീവൻ പണയം വച്ചാണ് എസ്റ്റേറ്റിൽ പണിയെടുക്കുന്നത്. നരഭോജിയെ കൊല്ലുകയല്ലാതെ യാതൊരു പരിഹാരവും ഇല്ല’’ – സ്ത്രീ തൊഴിലാളികൾ പറഞ്ഞു.
മലപ്പുറം ∙ ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാനയെ കരയിലേക്ക് കയറ്റി. മണിക്കൂറുകള് നീണ്ട അനിശ്ചിതത്വങ്ങള്ക്കൊടുവിൽ രാത്രി പത്തോടെയാണ് കാട്ടാനയെ കിണറ്റിൽനിന്ന് കരകയറ്റാനായത്. തുടര്ന്ന് ആന വനത്തിലേക്ക് കയറിപോയി. 20 മണിക്കൂറോളമാണ് ആന കിണറ്റിൽ കുടുങ്ങിയത്.
പീരുമേട് ∙ വനപാലകർക്കു നേരെ തോക്കുചൂണ്ടിയ നായാട്ട് സംഘത്തിലെ 3 പേരെ റിമാൻഡ് ചെയ്തു. പുറക്കയം ചെറ്റയിൽ മാത്യു, കുത്തുകല്ലുങ്കൽ സൈജു, തങ്കമണി സ്വദേശി സനീഷ് എന്നിവരെയാണ് വനം വകുപ്പ് കോടതിയിൽ ഹാജരാക്കിയത്. ഇവരുടെ പക്കൽനിന്നു തോക്കുകളും കണ്ടെടുത്തു. കേസിൽ നേരത്തേ കണയങ്കവയൽ പുറക്കയം വടകര ഡൊമിനിക് ജോസഫിനെ
അനുമതിയില്ലാതെ വനമേഖലയിൽ ചിത്രീകരണം നടത്തിയതിനു കന്നഡ സിനിമ ‘കാന്താര ചാപ്റ്റർ വണ്ണിന്റെ’ നിർമാതാക്കൾക്കു വനം വകുപ്പ് 50,000 രൂപ പിഴ ചുമത്തി. വനത്തിൽ സെറ്റിടാൻ അപേക്ഷ നൽകിയ ഹൊംബാല ഫിലിംസ് അനുമതി ലഭിക്കുന്നതിനു മുൻപേ ഇതിനുള്ള സാമഗ്രികൾ കാട്ടിൽ എത്തിച്ചതിനാണ് നടപടി.
കൊച്ചി ∙ സംസ്ഥാനത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും വിളകൾ നശിപ്പിക്കുന്നതിനു പുറമെ മനുഷ്യരുടെ ജീവനും ഭീഷണിയാകുന്നുണ്ടെന്നും ഹൈക്കോടതി. കാട്ടുപന്നി ശല്യം നേരിടാൻ നടപടി വേണം. ഇക്കാര്യത്തിൽ എന്താണ് നയമെന്ന് അറിയിക്കണമെന്ന് വനംവകുപ്പ് സെക്രട്ടറിക്ക് കോടതി നിർദേശം നൽകി.
ബത്തേരി∙ തമിഴ്നാട്ടിലെ നീലഗിരി മുതുമല വനത്തിൽ കാട്ടാനകൾ കൊമ്പുകോർക്കുന്ന ദൃശ്യം പകർത്തി സഞ്ചാരികൾ. മുതുമല വനത്തിൽ സവാരിക്ക് പോയവരാണ് രണ്ട് കൊമ്പൻമാർ തമ്മിൽ കുത്തുകൂടുന്നതിന്റെ ദൃശ്യം പകർത്തിയത്.
കരിമണ്ണൂർ∙ വനം വകുപ്പ് കേസ് എടുത്തതിനെ തുടർന്ന് പണി നിലച്ച നെയ്യശ്ശേരി തോക്കുമ്പൻ റോഡിന്റെ ഭാഗമായ മണിയൻ സിറ്റി - നാരങ്ങാനം ഭാഗത്തെ പണി പുനരാരംഭിക്കില്ലെന്ന് കരാർ കമ്പനി. നാട്ടുകാർ മരം മുറിച്ചതിന്റെ പേരിൽ കരാർ കമ്പനി ജീവനക്കാരെയും കെഎസ്ടിപി ഉദ്യോഗസ്ഥരെയും പ്രതികളാക്കി കാളിയാർ റേഞ്ച് ഓഫിസർ എടുത്ത
പത്തനാപുരം ∙ പുലിയെ കണ്ടെത്താൻ ക്യാമറ സ്ഥാപിച്ചു വനം വകുപ്പ്. ഇന്നലെ പുലർച്ചെ ജോലിക്കു പോയ പ്രദേശവാസി പുരുഷോത്തമൻ പുലിയെ കണ്ടു. റേഷൻ കട ഭാഗത്തു കൂടി പോയ പുലി സിസിടിവിയിൽ കുടങ്ങി.ദിവസം മുൻപ് കല്ലടയാറ്റിൽ നിന്നും വെള്ളം കുടിച്ച ശേഷം സമീപത്തെ സ്വകാര്യ പുരയിടത്തിലേക്കു കയറുന്നത് ടാപ്പിങ് തൊഴിലാളിയായ
തൃശൂർ ∙ എല്ലുന്തിയ ദേഹം, കുഴിഞ്ഞ നെറ്റി, മുറിഞ്ഞുപോയ വാൽ, അവശത നിലയിലുള്ള നടത്തം.. മലക്കപ്പാറയിൽ പെരുമ്പാറയ്ക്കടുത്തു റോഡിൽ നിലയുറപ്പിച്ച പിടിയാനയെ കണ്ട യാത്രക്കാരെല്ലാം പരസ്പരം ചോദിച്ചു, ‘ഈ കാട്ടാനയ്ക്കെന്താണു പറ്റിയത്?’ ആനയ്ക്കൊന്നും പറ്റിയതല്ലെന്നും പ്രായാധിക്യം മൂലം കൂട്ടത്തിൽ നിന്ന്
Results 1-10 of 1371