Activate your premium subscription today
കൊച്ചി∙ വടക്കൻ പറവൂർ സബ് ഡിവിഷന് കീഴിലുള്ള ഏഴിക്കര, കോട്ടുവള്ളി പഞ്ചായത്തുകളിലേക്ക് ശുദ്ധജലം പമ്പ് ചെയ്യുന്ന പൈപ്പിലെ ചോർച്ച പരിഹരിച്ച് മലിനജലം കലരുന്ന സാഹചര്യം പൂർണമായും ഒഴിവായതായി ജല അതോറിറ്റി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.
തിരുവനന്തപുരം ∙ വാട്ടർ ചാർജ് കുടിശികയുമായി ബന്ധപ്പെട്ട സംശയം ചോദിക്കാൻ ജലഅതോറിറ്റി പോങ്ങുംമൂട് സെക്ഷൻ ഓഫിസിലെത്തിയ ഗൃഹനാഥനെ മർദിച്ച സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ. അസിസ്റ്റന്റ് കമ്മിഷണർ റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണമെന്ന് സംസ്ഥാന ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്
എറണാകുളം∙ സൗത്ത് വാഴക്കുളത്ത് വർഷങ്ങളായി കാടുകയറി വിഷപാമ്പുകൾ നിറഞ്ഞു കിടക്കുന്ന ഒരേക്കർ സ്ഥലം വൃത്തിയാക്കാൻ കാലതാമസം കൂടാതെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ അലക്സാണ്ടർ തോമസ്. വാഴക്കുളം പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. സ്ഥലപരിശോധന നടത്തിയതായി
കൊച്ചി∙ കെഎസ്ആർടിസിയിൽ എം പാനൽ കണ്ടക്ടറായിരിക്കെ 2020ൽ ജോലിയിൽ നിന്നും പിരിഞ്ഞയാൾക്ക് സെക്യൂരിറ്റി തുകയായ 5000 രൂപ തിരികെ കിട്ടി. ചെറായി സ്വദേശി ശിവരാജിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കെഎസ്ആർടിസി എംഡിക്ക് നോട്ടിസ് അയച്ചിരുന്നു. 5000 രൂപയുടെ ചെക്ക് പരാതിക്കാരന് അയച്ചതായി കെഎസ്ആർടിസി കമ്മിഷനെ അറിയിച്ചു. തുടർന്ന് പരാതി തീർപ്പാക്കി.
കൊച്ചി∙ ആലുവ പറവൂർ കവലയിലെ സീബ്രാലൈനിൽ കൂടി ജനങ്ങൾക്ക് റോഡ് മുറിച്ചുകടക്കാൻ ട്രാഫിക് പൊലീസ് സഹായം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിൽ ഉദ്യോഗസ്ഥർ കുറവാണെങ്കിൽ ഹോം ഗാർഡുമാരെ നിയോഗിച്ച് റോഡ് മുറിച്ചുകടക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കണം. ഭയരഹിതമായ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത് അത്യാവശ്യമായതിനാൽ റൂറൽ ജില്ലാ
തൊടുപുഴ ∙ പീരുമേട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന്റെ ചുമതലയുള്ള ഡോക്ടർ അവധിയെടുത്താൽ മൃതദേഹങ്ങൾ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലോ കോട്ടയം മെഡിക്കൽ കോളജിലോ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്താനുള്ള സഹായം പോലീസ് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
കൊച്ചി∙ പശ്ചിമ കൊച്ചിയിലെ വേലിയേറ്റ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ നാട്ടുകാരെ പൊലീസ് അകാരണമായി മർദിച്ചെന്ന പരാതി അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കാണ് കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശം നൽകിയത്. ഫെബ്രുവരി 17നകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.
കൊച്ചി∙ വടുതലയിൽ ട്രെയിൻ ഇടിച്ച് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ രോഗിയുമായി ആംബുലൻസ് ഡ്രൈവർ മണിക്കൂറുകളോളം ചികിത്സ തേടി അലഞ്ഞെന്ന പരാതിയിൽ, സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്താൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ വകുപ്പുതല അന്വേഷണം നടത്തി ആറാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന്
അടൂർ ∙ സ്കൂളുകളിൽ കെട്ടിക്കിടക്കുന്ന ഇ–വേസ്റ്റ് 3 മാസത്തിനുള്ളിൽ നീക്കം ചെയ്യണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മനുഷ്യാവകാശ കമ്മിഷന്റെ നിർദേശം. ഇതു സംബന്ധിച്ച മാർഗനിർദേശങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകണമെന്നും എഇഒമാർ സ്കൂളുകളിലെ ഇ–വേസ്റ്റ് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ 3 മാസത്തിനകം പൂർത്തീകരിക്കണമെന്നുമാണ് മനുഷ്യാവകാശ കമ്മിഷൻ അംഗം വി.കെ.ബീനാകുമാരിയുടെ ഉത്തരവ്.
ആലപ്പുഴ∙ ചെങ്ങന്നൂർ മുളക്കുഴയിൽ 60 ഓളം കാട്ടുപന്നികൾ ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമുണ്ടാക്കിയിട്ടും നടപടിയെടുത്തില്ലെന്ന പരാതിയിൽ, വന്യജീവി ആക്രമണത്തിൽ നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമർപ്പിച്ച അപേക്ഷകളുടെ എണ്ണവും അനുവദിച്ച നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങളും റാന്നി ഡിഎഫ്ഒ ഒരു മാസത്തിനകം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. 1980 ലെ വന്യജീവി
Results 1-10 of 153