Activate your premium subscription today
തിരുവനന്തപുരം∙ വയനാട് - കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോപ്വേ പദ്ധതി യാഥാര്‍ഥ്യമാകുന്നു. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ (പിപിപി) പദ്ധതി നടപ്പാക്കാന്‍ കെഎസ്ഐഡിസിക്ക് സര്‍ക്കാര്‍ അനുമതി നല്കി. അടിവാരം മുതല്‍ ലക്കിടി വരെ 3.67 കി.മീ ദൂരത്തിലാണ് 100 കോടിയിലേറെ ചെലവിട്ട് റോപ്വേ പദ്ധതി നടപ്പാക്കുന്നത്.
തിരുവനന്തപുരം∙ എസ്എഫ്ഐഒ അന്വേഷണം തുടങ്ങിയതോടെ സിഎംആർഎൽ കമ്പനിയിലെ തങ്ങളുടെ നോമിനി ഡയറക്ടറുടെ ശമ്പളം ഒഴിവാക്കി കെഎസ്ഐഡിസി. 2022– 23ൽ 5 ലക്ഷം രൂപ സിറ്റിങ് ഫീസിനു പുറമേ 9.21 ലക്ഷം രൂപ നോമിനി ഡയറക്ടർക്കു സിഎംആർഎൽ ശമ്പളം നൽകിയിരുന്നു. ഇക്കാര്യം ‘മലയാള മനോരമ’ റിപ്പോർട്ട് ചെയ്തപ്പോൾ, ഡയറക്ടർ ശമ്പളം വാങ്ങുന്നില്ലെന്നും സിഎംആർഎലിൽനിന്നു തുക കൈപ്പറ്റുന്നത് ഓഹരി പങ്കാളിയെന്ന നിലയ്ക്കു കെഎസ്ഐഡിസിയാണെന്നുമായിരുന്നു വിശദീകരണം.
100 കോടി മുടക്കി സ്ഥാപിച്ച വ്യവസായത്തിന് 3 വർഷമായിട്ടും 2,000 കെവിയുടെ വൈദ്യുതി കണക്ഷൻ കിട്ടുന്നില്ല, കിൻഫ്ര പാർക്കിനകത്തും ചുമട്ടുതൊഴിലാളി ശല്യം, സംരംഭങ്ങൾക്ക് പഞ്ചായത്തുകളുടെ ഒട്ടേറെ തടസ്സങ്ങൾ... കെഎസ്ഐഡിസി സംഘടിപ്പിച്ച സംരംഭക കോൺക്ലേവിൽ ഇത്തരം പരാതികൾ അനേകം. പക്ഷേ പരിഹരിക്കാൻ സ്റ്റാറ്റ്യൂട്ടറി സംവിധാനം ഉണ്ടെന്നു മന്ത്രി പി.രാജീവ്, ആരും അപേക്ഷിക്കുന്നില്ലെന്നു മാത്രം.
വ്യവസായസൗഹൃദമല്ല കേരളം എന്ന അപഖ്യാതിയിൽനിന്നു നാം പതിയെ മുക്തമായി വരികയാണ്. വ്യവസായസൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇത്തവണ കേരളം നേടിയ അംഗീകാരം അതിന്റെ സൂചനയായിക്കരുതാം. എന്നാൽ, അതിൽനിന്നു മുന്നോട്ടുപോകണമെങ്കിൽ ഇനിയും കുരുക്കുകളേറെ അഴിക്കേണ്ടതുണ്ടെന്നാണ് മലയാള മനോരമ കൊച്ചിയിൽ സംഘടിപ്പിച്ച വികസന സെമിനാറിൽ ഉയർന്നുവന്ന ആശയങ്ങളും ആശങ്കകളും നൽകുന്ന സൂചന. കേരളത്തിന്റെ വികസനസ്വപ്നങ്ങളും പ്രതിബന്ധങ്ങളും പരിഹാരമാർഗങ്ങളുമാണ് സെമിനാർ ആഴത്തിൽ ചർച്ച ചെയ്തത്.
തിരുവനന്തപുരം∙ കെഎസ്ഐഡിസിക്ക് ഓഹരി പങ്കാളിത്തമുള്ള സിഎംആർഎൽ കമ്പനി, മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടിൽ കെഎസ്ഐഡിസി ജനറൽ മാനേജരുടെ മൊഴിയെടുത്തു.
തിരുവനന്തപുരം∙ കെഎസ്ഐഡിസിയുടെ പുതിയ ചെയർമാനായി പ്രമുഖ വ്യവസായ സംരംഭകനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ സി.ബാലഗോപാലിനെ സർക്കാർ നിയമിച്ചു. ലോകത്തെ പ്രധാന ബ്ലഡ് ബാഗ് നിർമാതാക്കളായ പെൻപോളിന്റെ സ്ഥാപകനും ഫെഡറൽ ബാങ്ക് മുൻ ചെയർമാനുമാണ് സി.ബാലഗോപാൽ. 1983ൽ ഐഎഎസിൽ നിന്നു രാജി വച്ചാണ് അദ്ദേഹം വ്യവസായ സംരംഭക നേതൃത്വത്തിൽ എത്തിയത്
കോട്ടയം ∙ പിഎം ഗതിശക്തിയിൽ ഉൾപ്പെടുത്തിയതോടെ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനു പുതുവേഗം. പദ്ധതിയുടെ നടത്തിപ്പുകാരായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ (കെഎസ്ഐഡിസി) സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചാണു വിമാനത്താവള പദ്ധതി പിഎം ഗതിശക്തിയിൽ ഉൾപ്പെടുത്തിയത്. വിവിധ മന്ത്രാലയങ്ങളുടെ ഏകോപനം വഴി അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കുള്ള കേന്ദ്ര പദ്ധതിയാണു പിഎം ഗതിശക്തി.
തിരുവനന്തപുരം ∙ വൻകിട വ്യവസായങ്ങളെ ആകർഷിക്കാൻ കിൻഫ്ര, കെഎസ്ഐഡിസി പാർക്കുകളിലെ പാട്ട വ്യവസ്ഥകൾ സർക്കാർ ഉദാരമാക്കി. 100 കോടി രൂപയിൽ കൂടുതൽ നിക്ഷേപിക്കുന്നവർക്കു പാട്ടക്കാലാവധി 90 വർഷമാക്കി. ഇതുവരെ 30 മുതൽ 60 വർഷം വരെയായിരുന്നു. ഇവർ പാട്ടത്തുകയുടെ 10% മാത്രം മുൻകൂറായി അടച്ചാൽ മതി. ബാക്കി പലിശസഹിതം 9 തുല്യ വാർഷിക തവണകളായി അടയ്ക്കാം. 2 വർഷം മൊറട്ടോറിയവും ലഭിക്കും.
ശബരിമല വിമാനത്താവളത്തിന്റെ വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കാൻ ഫ്രഞ്ച് സംരംഭമായ അസിസ്റ്റെം സ്റ്റൂപ്പിനെ കെഎസ്ഐഡിസി ചുമതലപ്പെടുത്തി. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതു മുതൽ മുടങ്ങിയിരുന്ന നടപടികൾക്കാണ് പെരുമാറ്റച്ചട്ടം പിൻവലിച്ചതോടെ ജീവൻവച്ചത്.
കോഴിക്കോട് ∙ മാലിന്യത്തിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയിൽ നിന്നു വിവാദ കമ്പനി സോണ്ട ഇൻഫ്രാടെക്കിനെ ഒഴിവാക്കാൻ സർക്കാർ തീരുമാനം. പദ്ധതിയിൽ നിന്ന് ഒഴിവാക്കുകയാണെന്നു കാണിച്ചു സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) കമ്പനിക്കു നോട്ടിസ് നൽകി. പദ്ധതി പ്രകാരമുള്ള പ്രവൃത്തികൾ പൂർത്തിയാക്കാൻ കമ്പനിക്കു കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണു നോട്ടിസ്. കോഴിക്കോട് ഞെളിയൻപറമ്പിലെ പദ്ധതിയിൽ നിന്നു സോണ്ടയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കോഴിക്കോട് കോർപറേഷൻ സർക്കാരിനു കത്തു നൽകിയിരുന്നു. കോഴിക്കോടിനു പുറമേ കൊല്ലത്തും പദ്ധതി നടപ്പാക്കാൻ സോണ്ടയെയാണു തിരഞ്ഞെടുത്തിരുന്നത്. അതിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
Results 1-10 of 46