Activate your premium subscription today
കൊച്ചി ∙ പനമ്പിള്ളി നഗറിലെ അണ്ടർ 14 വനിത ഫുട്ബോൾ അക്കാദമി അടച്ചു പൂട്ടുന്ന സാഹചര്യം ഒഴിവാക്കാൻ അധികൃതർ ശ്രമം തുടങ്ങി. അക്കാദമിയിൽ പരിശീലനം നടത്തുന്ന കുട്ടികളെ താമസിപ്പിക്കാനായി വാടകയ്ക്കു ഹോസ്റ്റൽ കെട്ടിടം ലഭ്യമാക്കാനുള്ള ശ്രമത്തിലാണെന്നു സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി പറഞ്ഞു. ഹോസ്റ്റൽ കെട്ടിടം പൂട്ടിയതിനെത്തുടർന്ന് വനിത ഫുട്ബോൾ അക്കാദമിയുടെ പ്രവർത്തനം നിലച്ചത് ഇന്നലെ മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.അക്കാദമി പൂട്ടാനുള്ള ആലോചനയില്ലെന്നു ഷറഫലി പറഞ്ഞു. എറണാകുളം എസ്ആർവി സ്കൂളിൽ വിദ്യാർഥികൾക്കുള്ള താമസസൗകര്യം ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണു നിലവിലുണ്ടായിരുന്ന ഹോസ്റ്റൽ കെട്ടിടത്തിന്റെ വാടകക്കരാർ പുതുക്കാതിരുന്നത്. എന്നാൽ, ഈ വാഗ്ദാനത്തിൽനിന്ന് സ്കൂൾ അധികൃതർ പിന്നീട് പിന്മാറി.
എല്ലാ പഞ്ചായത്തിലും ഒരുകളിസ്ഥലം എന്ന ലക്ഷ്യം വൈകാതെ സാക്ഷാത്കരിക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാന്. കിഫ്ബിയുടെ സഹായത്തോടെ 1200 കോടിരൂപയുടെ പദ്ധതികളാണ് പൂര്ത്തിയായി വരുന്നത്. ലഹരിക്കെതിരെ കുട്ടികളെയും യുവാക്കളെയും കായികമേഖലയിലേക്ക് ആകര്ഷിക്കാനും സഹായകമാണ് ഈ പദ്ധതികളെന്നും അദ്ദേഹം പറഞ്ഞു. ലഹരി,
സർക്കാർ ഉത്തരവനുസരിച്ച് സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്ന് എസ്.എസ്.സുധീറിനെ സംസ്ഥാന സ്പോർട്സ് കൗൺസിൽ ഇടപെട്ട് നീക്കം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റായ എ.എം.നിസാറിനാണ് പ്രസിഡന്റിന്റെ താൽക്കാലിക ചുമതല.
തിരുവനന്തപുരം / കോഴിക്കോട് ∙ ദേശീയ ഗെയിംസിലെ കേരളത്തിന്റെ മോശം പ്രകടനത്തിനു പിന്നാലെ ആരോപണ പ്രത്യാരോപണങ്ങളുമായി കായിക മന്ത്രിയും കേരള ഒളിംപിക് അസോസിയേഷൻ പ്രസിഡന്റും നേർക്കുനേർ. ചരിത്രത്തിലാദ്യമായി കായിക വകുപ്പിനു മാത്രമായി ഒരു മന്ത്രിയുണ്ടായിട്ടും കഴിഞ്ഞ നാലു വർഷത്തിനിടയിൽ ഒരു സംഭാവനയും നൽകിയില്ലെന്ന് കേരള ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ ആഞ്ഞടിച്ചപ്പോൾ പണം വാങ്ങി പുട്ടടിക്കുന്നവർ ആദ്യം നന്നാകണമെന്നു തിരിച്ചടിച്ചു മന്ത്രി വി.അബ്ദുറഹിമാനും പരസ്യമായി രംഗത്തെത്തി.
മലപ്പുറം ∙ ദേശീയ ഗെയിംസിലെ സംസ്ഥാനത്തിന്റെ പ്രകടനം സംബന്ധിച്ച് കേരള ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാറിന്റെ വിമർശനം, അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് കോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കേ. കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി ഉൾപ്പെട്ട മൂന്നംഗ സമിതിയാണ്
ഉത്തരാഖണ്ഡിൽ ദേശീയ ഗെയിംസിനു കൊടിയിറങ്ങുമ്പോൾ കായികകേരളത്തിന്റെ യഥാർഥ ചിത്രമാണു തെളിയുന്നത്. 13 സ്വർണം ഉൾപ്പെടെ 54 മെഡലുകളുമായി നമുക്കെത്താൻ കഴിഞ്ഞത് 14–ാം സ്ഥാനത്ത്. ഒളിംപിക്സ് മാതൃകയിൽ ദേശീയ ഗെയിംസ് സംഘടിപ്പിച്ചു തുടങ്ങിയ 1985നുശേഷം കേരളം മെഡൽ പട്ടികയിൽ ആദ്യ 10 സ്ഥാനത്തിനു പുറത്തായിട്ടില്ല.
തിരുവനന്തപുരം ∙ ആറ് മാസത്തിലേറെയായി ഭക്ഷണ അലവൻസ് പോലും കുടിശികയായതോടെ സംസ്ഥാനത്തെ സ്പോർട്സ് ഹോസ്റ്റലുകൾ കടുത്ത പ്രതിസന്ധിയിൽ. മുന്നോട്ടു പോകാൻ നിവൃത്തിയില്ലാതായതോടെ താരങ്ങൾ കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിനു മുന്നിൽ സമരത്തിനെത്തി.
കായികരംഗത്ത് കേരളത്തിന് വലിയ സാധ്യതകളുണ്ടെന്നും ഭാവിയിൽ ചാംപ്യന്മാരെ വാർത്തെടുക്കാൻ കായികനയം ആവിഷ്കരിക്കാൻ സർക്കാർ തയാറാകണമെന്നും മലയാള മനോരമ സമ്പാദ്യം കേരള ബിസിനസ് സമ്മിറ്റിൽ പ്രമുഖർ. ക്രിക്കറ്റിന് പുറമേ മറ്റ് കായിക ഇനങ്ങളെയും കളിക്കാനും കോച്ചിങ്ങിനും ഒരു പ്രൊഫഷൻ ആയി ആളുകൾ കാണാൻ തുടങ്ങി എന്നതാണ്
തിരുവനന്തപുരം ∙ നാടെങ്ങും ക്രിസ്മസ്–പുതുവർഷ ആഘോഷങ്ങൾ നിറയുമ്പോൾ സംസ്ഥാനത്തെ കായിക പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കേണ്ട സംസ്ഥാന സ്പോർട്സ് കൗൺസിലിലെ പരിശീലകർ ഉൾപ്പെടെ വേതനമില്ലാതെ പ്രതിസന്ധിയിൽ. താൽക്കാലിക ജീവനക്കാർക്ക് 2 മാസത്തെയും സ്ഥിരം ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെയും ശമ്പളം ക്രിസ്മസ് ആയിട്ടും കിട്ടിയിട്ടില്ല.
കൽപറ്റ∙ സംസ്ഥാന സ്പോർട്സ് കൗൺസിൽ ഹോസ്റ്റൽ ജീവനക്കാർക്കു താൽക്കാലിക ആശ്വാസമായി 2 മാസത്തെ ശമ്പളം അനുവദിച്ചു. പരിശീലകർ, വാർഡൻമാർ, പാചകക്കാർ എന്നിവർക്കാണ് ഒക്ടോബർ വരെയുള്ള ശമ്പളം ലഭിച്ചത്. ഹോസ്റ്റലുകളിലേക്കു സാധനം വാങ്ങിയ വകയിൽ വ്യാപാര സ്ഥാപനങ്ങൾക്കു നൽകാനുള്ള തുക ഇനിയും അനുവദിച്ചിട്ടില്ല. ഹോസ്റ്റലുകളിലെ പ്രതിസന്ധിയെക്കുറിച്ച് ‘മനോരമ ഓൺലൈൻ’ റിപ്പോർട്ട് ചെയ്തിരുന്നു.
Results 1-10 of 67