Activate your premium subscription today
പാലക്കാട് ∙ സർക്കാർ സ്ഥാപനമായ മേനോൻപാറ മലബാർ ഡിസ്റ്റിലറീസിൽ മദ്യനിർമാണശാല ആരംഭിക്കുന്നതിനുള്ള പദ്ധതിക്ക് സാങ്കേതികാനുമതി നൽകാനുള്ള നടപടികൾ വേഗത്തിലാക്കി സർക്കാർ. ഇതിന്റെ ഭാഗമായി പദ്ധതിരേഖയിൽ മാറ്റങ്ങൾ വരുത്തി സമർപ്പിക്കണമെന്ന് സാങ്കേതികാനുമതി നൽകുന്ന സർക്കാർ സമിതി നിർദേശം നൽകി. സർക്കാരിന്റെ മദ്യനിർമാണശാല ആരംഭിക്കാൻ വൈകുകയും എലപ്പുള്ളിയിലെ സ്വകാര്യ മദ്യനിർമാണശാലയ്ക്ക് അനുമതി നൽകുകയും ചെയ്തതു വിവാദമായതോടെയാണു സാങ്കേതികാനുമതി നൽകാനായി തിരക്കിട്ടു യോഗം ചേർന്നത്. മദ്യക്കുപ്പിയിൽ ക്യുആർ കോഡ് പതിക്കാനുള്ള സൗകര്യം ഏർപ്പെടുത്തൽ, ടാങ്കുകളുടെ ക്രമീകരണത്തിൽ മാറ്റം വരുത്തൽ, ഫയർ ആൻഡ് സേഫ്റ്റി അനുമതി നേടുന്നതിനുള്ള സൗകര്യമൊരുക്കൽ തുടങ്ങിയവ പദ്ധതിരേഖയിൽ ഉൾപ്പെടുത്താനാണു നിർദേശം. ആകെ പദ്ധതിത്തുകയായ 25.08 കോടി രൂപയിൽ മാറ്റം വരുത്താതെ വേണം ഇവ ഉൾപ്പെടുത്താൻ. വിലകുറഞ്ഞ മദ്യം ഉറപ്പുവരുത്താനും സർക്കാരിനു വരുമാനം ലക്ഷ്യമിട്ടുമാണ് 5 ബോട്ലിങ് ലൈനിൽ ഇന്ത്യൻ നിർമിത വിദേശമദ്യ നിർമാണം, ബ്ലെൻഡിങ്, ബോട്ലിങ് യൂണിറ്റ് എന്നിവ ആരംഭിക്കുന്നതിന് 2022 ജൂൺ 13നു മലബാർ ഡിസ്റ്റിലറീസിന് അനുമതി നൽകിയത്.
കോട്ടയം ∙ ജില്ലാ ജനറൽ ആശുപത്രിയിലേക്കു ശുദ്ധജലം എത്തിക്കുന്നതിനു പൈപ്പ് ലൈൻ സ്ഥാപിക്കാനുള്ള ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ജലഅതോറിറ്റി അഴിമതി നടത്തുന്നതു സംബന്ധിച്ച വാർത്ത മനോരമയിൽ പ്രസിദ്ധീകരിച്ച ദിവസം ജില്ലാ പഞ്ചായത്തിന്റെ അളവിൽ ജലഅതോറിറ്റി ഉദ്യോഗസ്ഥർ തിരുത്തൽ വരുത്തി. ബില്ല് സമർപ്പിച്ച അമൃത്
കോട്ടയം ∙ ഇരവുചിറയിലെ നഴ്സറി വിദ്യാർഥികളുടെ സങ്കടം പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നു കലക്ടർ ജോൺ വി. സാമുവൽ. മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി. ബന്ധപ്പെട്ട റോഡ് അധികൃതരുമായും ജല അതോറിറ്റിയുമായി വിഷയം സംസാരിച്ച് അടിയന്തര നടപടി സ്വീകരിക്കുമെന്നു കലക്ടർ പറഞ്ഞു. കലക്ടർ അങ്കിൾ...
ആലപ്പുഴ∙ ആർഒ പ്ലാന്റുകൾ വഴിയുള്ള നഗരസഭയുടെ ശുദ്ധജല വിതരണത്തിന്റെ ബില്ലടയ്ക്കാത്തതിനാൽ തിരുവമ്പാടി ആർ.ഒ പ്ലാന്റിന്റെ കണക്ഷൻ ജല അതോറിറ്റി വിഛേദിച്ചു. 22 ദിവസം മുൻപാണ് കുടിവെള്ള പൈപ്പിന്റെ വാൽവ് ജല അതോറിറ്റി ഉദ്യോഗസ്ഥരെത്തി വിഛേദിച്ചത്. ശുദ്ധജലക്ഷാമം രൂക്ഷമായ പ്രദേശത്ത് ഇതു മൂലം ജനങ്ങൾ ദുരിതത്തിലായി.
കാട്ടാക്കട ∙ വാട്ടർ അതോറിറ്റിയുടെ ആര്യനാട് സെക്ഷൻ ഓഫിസ് കീഴിൽ വരുന്ന കോട്ടൂർ - കാവടി മൂല റേഷൻ കടയ്ക്ക് മുന്നിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. രണ്ടാഴ്ചയായി. ഇത്രയേറെ ജലം പാഴായിട്ടും ആര്യനാട് സെക്ഷൻ അധികൃതർ തിരിഞ്ഞ് നോക്കുന്നില്ലെന്നു വ്യാപക പരാതി. പരാതി പറയാൻ ഫോൺ വിളിച്ചു കിട്ടാതായപ്പോൾ
ആലപ്പുഴ ∙ കേരളം ശുദ്ധജലം പാഴാക്കുന്ന നാടായി മാറിയെന്നു മുൻ മന്ത്രി ജി.സുധാകരൻ. ചിലയിടങ്ങളിൽ ജല അതോറിറ്റി നൽകുന്നത് പുഴുക്കളുള്ള വെള്ളമാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും കുട്ടനാട്ടിൽ എല്ലായിടത്തും ശുദ്ധജല പൈപ്പ് സ്ഥാപിച്ചിട്ടില്ല. അവിടെ ജല സംസ്കരണ പദ്ധതികളൊന്നുമില്ല. കുട്ടനാട്ടിലേക്കുള്ള പദ്ധതികൾ ചങ്ങനാശേരിക്കാരും തിരുവല്ലക്കാരും തട്ടിയെടുത്തെന്നും സുധാകരൻ പറഞ്ഞു. ജലഅതോറിറ്റി റിട്ട. എൻജിനീയേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എടത്വ ∙ എടത്വ – മാമ്പുഴക്കരി റോഡിൽ വെട്ടുതോടു പാലത്തിന്റെ വടക്കു വശത്ത് പൈപ്പ് പൊട്ടി ആഴ്ചകൾ കഴിഞ്ഞിട്ടും പരിഹരിക്കുന്നില്ല എന്നു പരാതി. തലവടി പഞ്ചായത്തിന്റെയും എടത്വ പഞ്ചായത്തിന്റെയും അതിർത്തിയായ കളങ്ങരച്ചിറയിലെ നൂറുകണക്കിനു കുടുംബങ്ങൾക്ക് ശുദ്ധജലം ലഭിക്കുന്നത് ആഴ്ചയിൽ ആകെ രണ്ടു ദിവസമാണ്. പൈപ്പ്
പള്ളിക്കൽ ∙ ഏഴു വർഷമായി ജല അതോറിറ്റിയുടെ പൈപ്പുലൈനുകളിൽ കൂടി പള്ളിക്കൽ പ്രദേശത്ത് വെള്ളമെത്താത്ത പ്രശ്നം പരിഹരിക്കാൻ ജല അതോറിറ്റി അധികൃതർ തീവ്രശ്രമത്തിൽ. ആനയടി–കൂടൽ റോഡു നവീകരണത്തിന്റെ ഭാഗമായി വെള്ളച്ചിറ മുതൽ പള്ളിക്കൽ പഞ്ചായത്ത് ഓഫിസിന്റെ ഭാഗം വരെ ജർമൻ ടെക്നോളജിയിൽ റോഡ് നിർമിച്ച സമയത്ത് പൈപ്പ്
കാഞ്ഞിരപ്പുഴ ∙ ജല അതോറിറ്റിയുടെ കീഴിൽ അണക്കെട്ടിലെ സ്പിൽവേയിൽ പുതുതായി നിർമിക്കുന്ന കിണറിന്റെ പ്രവൃത്തികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി അണക്കെട്ടിനു താഴെ വെള്ളം പൂർണമായും ഒഴിവാക്കി മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ കിണർ നിർമിക്കുന്ന ഭാഗത്തെ ചെളിയും മണ്ണും നീക്കം ചെയ്തു. കിണർ നിർമാണം
കഴക്കൂട്ടം∙ ചന്തവിള നാലുമുക്ക് നവോദയ നഗറിൽ ശുദ്ധജല ക്ഷാമം രൂക്ഷം. പലയിടത്തും ജലവിതരണം മുടങ്ങിയിട്ട് 19 ദിവസം ആയെന്ന് നാട്ടുകാർ.ഏറ്റവും കൂടുതൽ ജലക്ഷാമം ഉള്ളത് ഫ്യൂച്ചർ ഗാർഡൻസിലും സമീപ പ്രദേശങ്ങളിലുമാണ്. കാര്യവട്ടം ചേങ്കോട്ടുകോണം റോഡിന്റെ ടാറിങ്ങും ഓട നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ തകരാറാണ് ജല വിതരണം
Results 1-10 of 943