Activate your premium subscription today
കാസർകോട് ∙ ഉഡുപ്പി – കരിന്തളം 400 കെവി പവർ ഹൈവേ പദ്ധതിയുമായി ബന്ധപ്പെട്ടു കർഷക രക്ഷാസമിതി മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ. ഇതോടെ പദ്ധതിക്കായി ലൈൻ വലിക്കുന്നതിനുള്ള തടസ്സം ഒഴിവായി. നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കർഷക രക്ഷാസമിതി 2 വർഷത്തോളമായി നടത്തിയ സമരം വൈദ്യുതി മന്ത്രി
തിരുവനന്തപുരം ∙ പുതിയതായി രൂപീകരിക്കുന്ന ഉപകമ്പനിയായ കേരള ഗ്രീൻ എനർജി കമ്പനി ലിമിറ്റഡിൽ (കെജിഇസിഎൽ) ജീവനക്കാരെത്തന്നെ ഓഹരിയുടമകളാക്കാൻ കെഎസ്ഇബി പദ്ധതി തയാറാക്കി. ജീവനക്കാർക്കും പെൻഷൻകാർക്കും 450 കോടി രൂപ നിക്ഷേപിക്കാൻ വഴിയൊരുക്കുന്ന കമ്പനി രൂപീകരണത്തിനുള്ള ശുപാർശ കെഎസ്ഇബി ബോർഡ് പരിഗണിക്കും. സർക്കാരിന്റെയും കേന്ദ്ര സർക്കാരിനു കീഴിലുള്ള സോളർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയുടെയും (സെകി) അനുമതി കൂടി ലഭിച്ച ശേഷമേ കമ്പനി യാഥാർഥ്യമാകൂ.
കുമളി ∙ വൈദ്യുതി ബോർഡിന്റെ അലംഭാവം മൂലം കരിങ്കുരങ്ങുകൾ ഷോക്കേറ്റു ചാകുന്നത് തുടരുന്നു. ഒരേ സ്ഥലത്തു തന്നെ 2 വർഷത്തിനുള്ളിൽ ചത്തത് 7 കരിങ്കുരങ്ങുകൾ. കുമളി ടൗണിൽ കുളത്തുപാലത്തിനു സമീപമുള്ള വൈദ്യുത പോസ്റ്റിൽ നിന്നാണ് കരിങ്കുരങ്ങുകൾ ഷോക്കേറ്റു വീഴുന്നത്. ഇന്നലെ 8 കുരങ്ങുകളുടെ കൂട്ടമാണ് ഇതുവഴി എത്തിയത്.
ഇടവെട്ടി ∙ കീരികോട് – ഇടവെട്ടി റോഡിൽ വൈദ്യുത പോസ്റ്റ് മറിഞ്ഞു വീഴാറായ നിലയിൽ. ഏതു സമയത്തും നിലം പതിക്കാവുന്ന പോസ്റ്റിനടിയിലൂടെ നൂറുകണക്കിന് ആളുകൾ ജീവൻ പണയം വച്ചാണ് കടന്നുപോകുന്നത്. കെഎസ്ഇബിയെ വിവരമറിയിച്ചെങ്കിലും ആഴ്ചകളായി ഇതേ സ്ഥിതി തുടരുകയാണ്. പോസ്റ്റ് റോഡിലേക്ക് ചാഞ്ഞതോടെ ലോഡുകയറ്റിയ
തിരുവനന്തപുരം∙ പത്താം ക്ലാസ് പരാജയപ്പെട്ടവർ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന തസ്തികകളിലിരിക്കുന്നു എന്ന പരാതി മാറ്റാൻ കെഎസ്ഇബി. പത്താം ക്ലാസ് പരാജയപ്പെട്ടവർക്കു മാത്രം പരീക്ഷയെഴുതാവുന്ന തസ്തികകൾ കെഎസ്ഇബിയിൽ ഇനിയുണ്ടാകില്ല. അടിസ്ഥാന തസ്തികയുടെ കുറഞ്ഞ യോഗ്യത പത്താം ക്ലാസും ഐടിഐയുമായി പരിഷ്കരിക്കും. ഇവയുൾപ്പെടെ കെഎസ്ഇബിയിലെ എല്ലാ തസ്തികകളും പൊളിച്ചെഴുതുന്ന സ്പെഷൽ റൂളിന് പിഎസ്സി മൂന്നു മാസത്തിനകം അംഗീകാരം നൽകുമെന്നാണു പ്രതീക്ഷ. സ്പെഷൽ റൂളിന് അംഗീകാരം ലഭിച്ച ശേഷം നിയമനം നേടുന്നവർക്കു മാത്രമായിരിക്കും ഇവ ബാധകം.
ഇനി സോളറിലേക്ക് മാറിയാലോ? കെഎസ്ഇബിയുടെ വൈദ്യുതി നിരക്കു വർധന വന്നപ്പോൾ എത്രയോ മലയാളികൾ ഈ ചോദ്യം മനസ്സിൽ ചോദിച്ചിട്ടുണ്ടാവും. നിരക്കുവർധന എന്ന ഒറ്റക്കാരണത്താൽ വീട്ടിൽ സോളർ നിലയം സ്ഥാപിക്കുന്നത് ലാഭകരമാണോ? ഒരു കോടി വീടുകളിൽ പുരപ്പുറ സൗരോർജം എത്തിക്കുക എന്ന ലക്ഷ്യവുമായി കേന്ദ്ര സർക്കാർ നടപ്പാക്കിയ പിഎം സൂര്യഘർ മുഫ്ത് ബിജ്ലി യോജനയ്ക്കു കയ്യടിച്ച സംസ്ഥാനമാണ് കേരളം. ഈ പദ്ധതിയിൽ രാജ്യത്ത് നാലാം സ്ഥാനത്ത് കുതിപ്പ് തുടരുകയാണ് നമ്മൾ. അതിനിടെയാണ് കെഎസ്ഇബിയുടെ നിരക്കു വർധന. ഇനിയുള്ള കാലവും നിരക്ക് വർധന തുടരും എന്ന സൂചനയും സര്ക്കാർ നൽകിക്കഴിഞ്ഞു. വൈദ്യുതി ഉപയോഗിക്കുന്ന സമയം അടിസ്ഥാനമാക്കി വരെ കറന്റ് ബില്ലു വരുമെന്നറിയുമ്പോള്, ജനം സോളറിലേക്ക് മാറുന്നതിനെക്കുറിച്ച് കാര്യമായിത്തന്നെ ചിന്തിച്ചു തുടങ്ങിയിരിക്കുകയാണ്. വൈദ്യുത ബില്ലിലെ വർധനയിൽ നിന്നും രക്ഷപ്പെടാൻ നിലവിലുള്ള മികച്ച മാർഗം സോളർ നിലയം സ്ഥാപിക്കലാണ്. എന്നാൽ ലക്ഷങ്ങൾ ചെലവുള്ള സോളറിലേക്ക് എടുത്തുചാടും മുൻപ് എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്? സോളർ നിലയം സ്ഥാപിക്കുന്നതിൽ വർഷങ്ങൾ പാരമ്പര്യമുള്ള കമ്പനികൾ, സോളർ സ്ഥാപിച്ച വീട്ടുടമകൾ, ഇതിനായി പഠനങ്ങൾ നടത്തുന്നവർ അവരുടെ അനുഭവങ്ങൾ, മുന്നറിയിപ്പുകൾ എല്ലാം ചേർത്തുവയ്ക്കുകയാണ് ഇവിടെ.
കൊട്ടിയം∙ കെഎസ്ഇബി 110 കെവി സബ്സ്റ്റേഷൻ പരിസരത്ത് തീപിടിത്തം. തീപിടിത്തത്തിൽ ഒാഫിസ് പരിസരത്ത് കൂട്ടിയിട്ടിരുന്ന ഒട്ടേറെ സ്ലീവ് കേബിളുകൾ (ഭൂഗർഭ കേബിളുകളുടെ പുറം ചട്ടയായി ഉപയോഗിക്കുന്ന റബർ പൈപ്പുകൾ) കത്തിപ്പോയി. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഇന്നലെ ഉച്ചയ്ക്ക്
തിരുവനന്തപുരം ∙ പുതിയ ഊർജ ചട്ടത്തിലും നിലവിലെ ഗാർഹിക സോളർ വൈദ്യുതി ഉൽപാദകർക്ക് (പ്രൊസ്യൂമർ) നെറ്റ് മീറ്ററിങ് രീതി തുടരാമെന്നു ശുപാർശ. പുനരുപയോഗ ഊർജവും നെറ്റ് മീറ്ററിങ്ങും സംബന്ധിച്ച് അടുത്ത സാമ്പത്തിക വർഷം മുതൽ പ്രാബല്യത്തിൽ വരേണ്ട ചട്ടങ്ങൾ രൂപീകരിക്കുന്നതിനു മുന്നോടിയായി വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ച ചർച്ചാ രേഖയിലാണു നിർദേശം.
കൊളത്തൂർ∙ വൈദ്യുതി ബിൽ കുടിശികയെ തുടർന്ന് , മൂർക്കനാട് പഞ്ചായത്ത് മുൻ ഭരണസമിതിയുടെ കാലത്ത് വെങ്ങാട് മിനി സ്റ്റേഡിയത്തിൽ നിർമിച്ച പാറക്കൽ മരക്കാർ മെമ്മോറിയൽ ഗെയിംസ് വില്ലേജിന്റെ വൈദ്യുതി കണക്ഷൻ കെഎസ്ഇബി വിഛേദിച്ചു. നിലവിലെ ഭരണസമിതിയുടെ നേതൃത്വത്തിൽ മന്ത്രി വി.അബ്ദുറഹിമാനാണ് മുൻപ് ഗെയിംസ് വില്ലേജ്
തിരുവനന്തപുരം∙ നിർമാണം പൂർത്തിയാകാത്തതോ അനിശ്ചിതമായി നീണ്ടു പോകുന്നതോ ആയ വില്ല, അപ്പാർട്മെന്റ് പ്രോജക്ടുകളിൽ ഉൾപ്പെടുന്ന വീട്ടുകാർക്ക് സ്വന്തം വീട്ടിലേക്കു മാത്രമായി വൈദ്യുതി കണക്ഷന് അപേക്ഷിക്കാം.
Results 1-10 of 1360