Activate your premium subscription today
ചെങ്ങന്നൂർ ∙ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ പ്രദർശന വിപണന മേളയായി മാറുന്ന കുടുംബശ്രീ ദേശീയ സരസ് മേളയ്ക്കു വൻ ജനപങ്കാളിത്തം. മേള നടക്കുന്ന ജില്ലാ സ്റ്റേഡിയത്തിലേക്ക് നാടിന്റെ നാനാഭാഗത്തു നിന്നു ജനം ഒഴുകിയെത്തുന്ന കാഴ്ച കാണാം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വൈവിധ്യമാർന്ന രുചികൾ വിളമ്പുന്ന ഫുഡ്
ആറ്റിങ്ങൽ∙ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ കൊല്ലമ്പുഴയിലെ കുടുംബശ്രീ ഹോട്ടൽ മാസങ്ങളായി പ്രവർത്തിക്കുന്നില്ലെന്ന് ആക്ഷേപം. ഹോട്ടലിന്റെ പ്രവർത്തനം ഉദ്ഘാടനത്തിൽ മാത്രം ഒതുങ്ങിയെന്നാണ് ആക്ഷേപം. കൊല്ലമ്പുഴയിൽ കുട്ടികളുടെ പാർക്കിനോട് ചേർന്ന് വാമനപുരം നദിക്കരയിലാണ് ഹോട്ടൽ ആരംഭിച്ചത്.നിർമാണം പൂർത്തിയാക്കി
കാസർകോട് ∙ കളകൾ വളരാതിരിക്കാൻ മൾച്ചിങ് ഷീറ്റ്, ജലനഷ്ടം ഒഴിവാക്കാൻ തുള്ളിനന, മരുന്നടിക്കാൻ ഡ്രോണുകൾ. ...ഹെടെക് രീതികൾ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള കുടുംബശ്രീയുടെ കൃഷിക്കു വൻ സ്വീകാര്യത.വിവിധ സിഡിഎസുകൾക്കു കീഴിൽ 400 ഏക്കർ സ്ഥലത്താണ് ഇത്തവണ തണ്ണിമത്തൻ കൃഷി ചെയ്തത്. ഇതിൽ പകുതിയും ഹെടെക് രീതിയിലാണ്.
നീണ്ടൂർ∙ കുടുംബശ്രീ ജില്ലാ മിഷൻ നടപ്പാക്കുന്ന ‘വേനൽ മധുരം’ തണ്ണിമത്തൻ കൃഷിക്ക് നീണ്ടൂർ പഞ്ചായത്തിലെ മേക്കാവ് കൃഷിയിടത്തിൽ തുടക്കമായി. മന്ത്രി വി.എൻ.വാസവൻ തണ്ണീർ മത്തൻ തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.കാർഷിക മേഖലയിലും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തുന്ന കുടുംബശ്രീ രാജ്യത്തിനാകെ മാതൃകയാണെന്ന്
തിരുവനന്തപുരം ∙ വീടുകളിലെ അടുക്കളമാലിന്യവും സ്ഥാപനങ്ങളിലെ ജൈവമാലിന്യവും ഉറവിടത്തിൽത്തന്നെ സംസ്കരിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ സംസ്ഥാനവ്യാപകമായി പുതുവർഷത്തിൽ സർവേ നടത്തും. എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ജനുവരി 6 മുതൽ 12 വരെയാണു സർവേ.
കോഴിക്കോട് ∙ കുടുംബശ്രീ ലിംഗസമത്വ ക്യാംപെയ്നിന്റെ ഭാഗമായി നടത്തുന്ന പ്രതിജ്ഞയെച്ചൊല്ലി വിവാദം. ലിംഗസമത്വം സംബന്ധിച്ചു കുടുംബശ്രീ അംഗങ്ങൾ എടുക്കേണ്ട പ്രതിജ്ഞയിൽ ‘ലിംഗഭേദമന്യേ ഞങ്ങളുടെ മക്കൾക്കു തുല്യസ്വത്തവകാശം നൽകും’ എന്ന ഭാഗമാണു വിവാദമായത്. മതവിശ്വാസത്തിന് എതിരുനിൽക്കുന്നു എന്ന വാദമുന്നയിച്ച് ചില വിഭാഗങ്ങൾ വിഷയം ഏറ്റെടുത്തിട്ടുണ്ട്.
തിരുവനന്തപുരം∙ കുടുംബശ്രീ ‘കേരള ചിക്കൻ പദ്ധതിയിലൂടെ’ ശീതീകരിച്ച മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിലെത്തി. ‘കുടുംബശ്രീ കേരള ചിക്കൻ’ എന്ന ബ്രാൻഡിൽ ‘ചിക്കൻ ഡ്രം സ്റ്റിക്സ്’, ‘ബോൺലെസ് ബ്രസ്റ്റ്’, ‘ചിക്കൻ ബിരിയാണി കട്ട്’, ‘ചിക്കൻ കറി കട്ട്’,‘ഫുൾ ചിക്കൻ’ എന്നിവ മന്ത്രി എം.ബി.രാജേഷ് പുറത്തിറക്കി. വനിതാ
തിരുവനന്തപുരം ∙ പശു ഉണ്ടോ എന്നന്വേഷിച്ച് കുടുംബശ്രീയുടെ ‘പശു സഖി’ മാർ ഇന്നു മുതൽ വീടുകളിലെത്തും. മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് വിവരശേഖരണം. കേരളത്തിൽ ഇന്നാരംഭിക്കുന്ന നാലുമാസത്തെ കന്നുകാലി സെൻസസിന്റെ ഭാഗമാണിത്. കുടുംബശ്രീയുടെ മൃഗസംരക്ഷണ പദ്ധതികൾ ഊർജിതമാക്കാൻ പ്രവർത്തിക്കുന്ന 3155 പശു സഖിമാരാണ് എന്യുമറേറ്റർമാർ. കന്നുകാലികൾ, പക്ഷികൾ, മറ്റു വളർത്തു മൃഗങ്ങൾ എന്നിവയുടെ എണ്ണം, ഇനം, പ്രായം, ലിംഗം എന്നിങ്ങനെയുള്ള വിവരങ്ങൾ, മൃഗകർഷകരുടെയും വനിതാ സംരംഭകരുടെയും എണ്ണം, ഈ മേഖലയിലെ ഗാർഹിക , ഗാർഹികേതര സംരംഭങ്ങളുടെയും സ്ഥാപനങ്ങളുടെ കണക്കുകൾ എന്നിവ ശേഖരിക്കും. അറവുശാലകൾ, മാംസ സംസ്കരണ പ്ലാന്റുകൾ, ഗോശാലകൾ എന്നിവയുടെയും കണക്കെടുക്കും. സെപ്റ്റംബർ രണ്ടിനു തുടങ്ങാൻ തീരുമാനിച്ചിരുന്ന സെൻസസ് സോഫ്റ്റ് വെയർ തകരാറും ജീവനക്കാരുടെ പരിശീലനം പൂർത്തിയാകാഞ്ഞതും മൂലമാണ് വൈകിയത്. 1919ൽ തുടങ്ങിയ കന്നുകാലി സെൻസസ് 5 വർഷം കൂടുമ്പോഴാണു നടത്തുക.
പ്രായമായവരുടെ പരിചരണത്തിന് വിദഗ്ധപരിശീലനം നേടിയ വനിതകൾ പ്രായമായവർക്ക് പരിചരണത്തിന് ആളെ തിരക്കി ഇനി അലയേണ്ട. പരിചരണത്തിനു മാത്രമല്ല, മുതിർന്ന പൗരന്മാരെ ആശുപത്രിയിൽ കൊണ്ടുപോകാനും ബാങ്കിലെത്തിക്കാനുമൊക്കെ സേവനസന്നദ്ധരായി കുടുംബശ്രീ എക്സിക്യൂട്ടീവുകൾ വീട്ടിലെത്തും. 91889 25597 എന്ന നമ്പറിൽ വിളിച്ചാൽ
കോഴിക്കോട് ∙ കേരള മെഡിക്കൽ സർവീസസ് കോർപറേഷനിലെ(കെഎംഎസ്സിഎൽ) നിയമനങ്ങളിൽ വ്യാപക ചട്ടലംഘനം നടന്നതായി തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് ഓഫിസറുടെ റിപ്പോർട്ട്.
Results 1-10 of 205