Activate your premium subscription today
തൊടുപുഴ ∙ ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിൽ നിന്നുള്ള നാഷനൽ സർവീസ് സ്കീം (എൻഎസ്എസ്) സംഘത്തെ നയിക്കുന്നതു കർമലീത്താ (സിഎംസി) സന്യാസിനീസമൂഹാംഗമായ പ്രഫ. സിസ്റ്റർ നോയൽ റോസ്. തൊടുപുഴ ന്യൂമാൻ കോളജിലെ മലയാളം വിഭാഗം അധ്യാപികയാണു സിസ്റ്റർ നോയൽ. എറണാകുളം കാലടി താന്നിപ്പുഴ സ്വദേശിനി. മൂവാറ്റുപുഴ
തൊടുപുഴ ∙ ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിൽ നിന്നുള്ള നാഷനൽ സർവീസ് സ്കീം (എൻഎസ്എസ്) സംഘത്തെ നയിക്കുന്നതു കർമലീത്താ (സിഎംസി) സന്യാസിനീസമൂഹാംഗമായ പ്രഫ. സിസ്റ്റർ നോയൽ റോസ്. തൊടുപുഴ ന്യൂമാൻ കോളജിലെ മലയാളം വിഭാഗം അധ്യാപികയാണു സിസ്റ്റർ നോയൽ. എറണാകുളം കാലടി താന്നിപ്പുഴ സ്വദേശിനി.
ചങ്ങനാശേരി ∙മന്നം ജയന്തി ദിനത്തിൽ പെരുന്ന എൻഎസ്എസ് ആസ്ഥാനത്തേക്ക് സാംസ്കാരിക കേരളം ഒഴുകിയെത്തി. സാമൂഹിക സാമുദായിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും മന്നം സമാധി മണ്ഡപത്തിലെ പുഷ്പാർച്ചനയിലും സമ്മേളനത്തിലും പങ്കാളികളായി. മുൻ എംപിമാരായ കെ.മുരളീധരൻ, തോമസ് ചാഴികാടൻ, സുരേഷ് കുറുപ്പ്, യുഡിഎഫ്
കോട്ടയം ∙ മതനിരപേക്ഷതയുടെ ശ്രേഷ്ഠവും കുലീനവുമായ ബ്രാൻഡ് ആണ് എൻഎസ്എസ് എന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. എൻഎസ്എസ് ആസ്ഥാനത്ത് മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോട്ടയം ∙ മന്നത്തിന്റെ ദർശനങ്ങളാണ് എന്നും എൻഎസ്എസിന്റെ വഴികാട്ടിയെന്നു ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. 148-ാമത് മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്നത്ത് ആചാര്യന്റെ ദർശനങ്ങൾ ഉൾക്കൊണ്ട് ഈ കാലത്തോളം മുന്നോട്ടു പോകാനായി എന്നതാണ് എൻഎസ്എസിനെ വ്യത്യസ്തമാക്കുന്നത്. അദ്ദേഹം സാമൂഹിക സാംസ്കാരിക മേഖലയിൽ വിപ്ലവകരമായ പരിവർത്തനം വരുത്തി.
ചങ്ങനാശേരി ∙ മുന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനത്തിനായി ഭരണഘടനാധിഷ്ഠിതമായ ദേശീയ ഇഡബ്ല്യുഎസ് (ഇക്കണോമിക്കലി വീക്കർ സെക്ഷൻ) കമ്മിഷനും ദേശീയ ധനകാര്യ ഇഡബ്ല്യുഎസ് വികസന കോർപറേഷനും രൂപീകരിക്കണമെന്നു കേന്ദ്രസർക്കാരിനോട് എൻഎസ്എസ് ആവശ്യപ്പെട്ടു. സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 148–ാം ജയന്തിയോടനുബന്ധിച്ചു പെരുന്ന എൻഎസ്എസ് ആസ്ഥാനത്തു നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിലെ പ്രമേയത്തിലാണ് ഈ ആവശ്യം. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരാണു പ്രമേയം അവതരിപ്പിച്ചത്.
ചങ്ങനാശേരി ∙ സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ ജയന്തിയാഘോഷങ്ങൾക്ക് പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് പ്രൗഢഗംഭീരമായ തുടക്കം. സമുദായ പ്രൗഢിയും സംഘടനാ അടിത്തറയുടെ കെട്ടുറുപ്പും വിളിച്ചോതിയ അഖില കേരള നായർ പ്രതിനിധി സമ്മേളനത്തോടെ മന്നത്ത് പത്മനാഭന്റെ 148ാം ജയന്തി ആഘോഷത്തിനാണ് തിരിതെളിഞ്ഞത്. സംസ്ഥാനത്തെ 60 താലൂക്ക് യൂണിയനിലെ കരയോഗങ്ങൾ, വനിതാ സമാജങ്ങൾ, ബാലസമാജങ്ങൾ എന്നിവയുടെ പ്രതിനിധികൾ നായർ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തു.
ചങ്ങനാശേരി ∙ ആദർശങ്ങളും ദർശനങ്ങളും മാത്രമല്ല സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ എൻഎസ്എസിനു നൽകിയതെന്നു ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എൻഎസ്എസിന്റെ മാർഗദീപമായി സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ. സമുദായ ആസ്ഥാനമായ പെരുന്നയിൽ അദ്ദേഹത്തിന്റെ സമാധി മണ്ഡപത്തിലെ പ്രഭയെഴും വിളക്ക് എന്നും ത്രിസന്ധ്യയിൽ തെളിഞ്ഞു കത്തും. 24 വർഷമായി ഐശ്വര്യമേകും കാഴ്ചയായി ആ ദൃശ്യം പെരുന്നയുടെ, സമുദായാംഗങ്ങളുടെ ഹൃദയത്തിലുണ്ട്. ഒരു നിയോഗം പോലെ ആ വിളക്കു തെളിച്ചു പ്രാർഥിക്കുന്ന ശീലത്തെക്കുറിച്ച്, സമുദായാചാര്യനൊപ്പം പ്രവർത്തിച്ച നാളുകളെക്കുറിച്ച്, പകർന്നുകിട്ടിയ പാഠങ്ങളെക്കുറിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു തുടങ്ങി.
ചങ്ങനാശേരി ∙ സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 148–ാമതു ജയന്തി ആഘോഷം ഇന്നും നാളെയും പെരുന്ന എൻഎസ്എസ് ആസ്ഥാനത്തു നടക്കും. വിദ്യാഭ്യാസസമുച്ചയ മൈതാനിയിൽ തയാറാക്കിയിരിക്കുന്ന മന്നം നഗറിലാണു ചടങ്ങുകൾ. ഇന്നു രാവിലെ ഭക്തിഗാനാലാപനത്തോടെ ആഘോഷങ്ങൾക്കു തുടക്കമാകും. 7 മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന. 10.15ന് അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സംഘടനയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കും. പ്രസിഡന്റ് ഡോ. എം.ശശികുമാർ അധ്യക്ഷത വഹിക്കും.
Results 1-10 of 253