Activate your premium subscription today
കോഴിക്കോട്∙ ജില്ലയിലെ ഭൂരിഭാഗം റേഷൻ കടകളിലും അരിയും ഗോതമ്പും തീർന്നു. ഗോഡൗണുകളിൽ നിന്നു റേഷൻ കടകളിലേക്കു ചരക്ക് എത്തിക്കുന്ന കരാറുകാർ മാസങ്ങളായി പ്രതിഫലം ലഭിക്കാത്തതിനാൽ ഈ മാസം ഒന്നിന് ആരംഭിച്ച സമരം നീളുകയാണ്. ചില കടകളിൽ വെള്ള കാർഡുകാർക്കും നീല കാർഡുകാർക്കും നൽകാനുള്ള അരി കുറച്ചു സ്റ്റോക്കുണ്ട്.
തിരുവനന്തപുരം ∙ വിതരണക്കാരും വ്യാപാരികളും സമരമുഖത്തേക്കു നീങ്ങിയതോടെ സംസ്ഥാനത്തു റേഷൻ വിതരണം തുലാസിൽ. ഗതാഗത കരാറുകാർ ഈ മാസം ആദ്യം ആരംഭിച്ച പണിമുടക്ക് കാരണം 14,000 റേഷൻ കടകളിലും ജനുവരിയിലെ സാധനങ്ങൾ എത്തിയിട്ടില്ല. 94.82 ലക്ഷം കാർഡ് ഉടമകളിൽ പകുതിയിലേറെ (52.25 ലക്ഷം – 55.11%) പേർക്കു മാത്രമാണ് ഇതുവരെ റേഷൻ ലഭിച്ചത്. മുൻ മാസങ്ങളിലെ ശരാശരി വിതരണം പരിശോധിച്ചാൽ ഇനിയും 26 ലക്ഷം പേർക്കെങ്കിലും റേഷൻ കിട്ടാനുണ്ട്. വ്യാപാരികൾ തിങ്കളാഴ്ച മുതൽ പണിമുടക്കു പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇനി വിതരണത്തിനു 2 ദിവസം മാത്രമാണു ബാക്കി.
പെരിന്തൽമണ്ണ ∙ ജില്ലയിൽ മുൻഗണനാ വിഭാഗത്തിലുള്ള റേഷൻ കാർഡുകളുടെ മസ്റ്ററിങ് നടത്താതെ ഇനിയും 1.65 ലക്ഷം പേർ. 98% മസ്റ്ററിങ് നടന്നത് ജില്ലയിൽ 27 റേഷൻ കടകളിൽ മാത്രമാണ്. ശേഷിച്ചവരെ കണ്ടെത്തി തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ഓരോ താലൂക്ക് സപ്ലൈ ഓഫിസ് പരിധിയിലുമുള്ള റേഷനിങ് ഇൻസ്പെക്ടർമാർ അടുത്ത ദിവസം
കൽപറ്റ ∙ വൈകി ആരംഭിച്ച സപ്ലൈകോ നെല്ലു സംഭരണത്തിന്റെ വില എപ്പോൾ ലഭിക്കുമെന്നറിയാതെ ജില്ലയിലെ നെൽക്കർഷകർ. മറ്റു ജില്ലകളിൽ നവംബറിൽ സംഭരണം തുടങ്ങിയപ്പോൾ വയനാട്ടിൽ ജനുവരിയിലാണ് തുടങ്ങിയത്. ഇതുവരെ 707 കർഷകരിൽ നിന്ന് 18,76,691 കിലോ നെല്ല് സംഭരിച്ചു. എന്നാൽ ആർക്കും പണം കൊടുത്തു തുടങ്ങിയിട്ടില്ല. എന്നു
പാലക്കാട് ∙ ജില്ലയിൽ റേഷൻ വാതിൽപടി വിതരണം നടത്തിയ വകയിൽ സപ്ലൈകോ കരാറുകാരുടെ വാടക കുടിശിക 10 കോടി രൂപയിലേക്ക്. ഒലവക്കോട് എഫ്സിഐയിൽ നിന്നുള്ള ഭക്ഷ്യധാന്യ നീക്കം നിലച്ചിട്ട് ഒരാഴ്ച കഴിഞ്ഞു. ജനുവരിയിലെ 271 ലോഡുകൾ ഇനിയും റേഷൻ കടകളിൽ എത്തിയില്ല. ഇതു റേഷൻ കടകളുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് ആശങ്ക
കോട്ടയം ∙ ജില്ലയിലെ റേഷൻ കടകളിലെ സ്റ്റോക്ക് 9 ദിവസത്തേക്കു മാത്രം. സപ്ലൈകോയ്ക്ക് അവശ്യവസ്തുക്കൾ എത്തിച്ചു നൽകുന്ന കരാറുകാർ സമരം പ്രഖ്യാപിച്ചതോടെ ചരക്കു നീക്കം നിലച്ചു.കരാറുകാർക്കു കഴിഞ്ഞ നാലു മാസത്തെ കുടിശികയായ 100 കോടി രൂപ നൽകാത്തതാണു സമരത്തിനു കാരണം. കേരള ട്രാൻസ്പോർട്ടിങ് കോൺട്രാക്ടേഴ്സ്
പാലക്കാട് ∙ നെല്ലു സംഭരണത്തിനുള്ള കേന്ദ്രവിഹിതത്തിൽ 215 കോടി രൂപ കൂടി സംസ്ഥാനത്തിന് അനുവദിച്ചു. ആദ്യ ഗഡുവായി 73.34 കോടി രൂപ നേരത്തെ നൽകിയിരുന്നു. മുൻ സീസണുകളിൽ നെല്ലെടുത്ത വകയിൽ സംസ്ഥാനത്തിനു ലഭിക്കാനുള്ള കേന്ദ്രവിഹിതത്തിൽ നിന്നാണു തുക അനുവദിച്ചിട്ടുള്ളത്. ഇതോടെ ഡിസംബർ 15 വരെ അംഗീകരിച്ച പിആർഎസുകളിൽ
എടത്വ ∙ പുഞ്ചക്കൃഷി 65 ദിവസം പിന്നിട്ടതോടെ നെല്ലു സംഭരണത്തിനുള്ള നടപടികൾ ആരംഭിച്ചു. സപ്ലൈകോ വഴി നെല്ല് സംഭരിക്കുന്നതിനുള്ള ഓൺലൈൻ റജിസ്ട്രേഷൻ ഇന്നലെ മുതൽ ആരംഭിച്ചു. www.supplycopaddy.in എന്ന സൈറ്റ് വഴിയാണ് റജിസ്ട്രേഷൻ നടത്തേണ്ടത്.ഇക്കുറി 30000 ഹെക്ടറിൽ കൂടുതൽ കൃഷി ചെയ്തിട്ടുണ്ട്. ഏക്കറിന് ശരാശരി 25
തിരുവനന്തപുരം ∙ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) ഗോഡൗണുകളിൽ ബാക്കിയുള്ള അരി സംസ്ഥാനങ്ങൾക്കു പ്രത്യേക ഇളവോടെ നൽകാൻ കേന്ദ്രം അനുമതി നൽകിയതോടെ കേരളത്തിലേക്ക് പുതുവർഷത്തിൽ 1500 ടൺ അരി എത്തും. സർക്കാരിനു വേണ്ടി സപ്ലൈകോയാണ് വാങ്ങി വിൽപനകേന്ദ്രങ്ങൾ വഴി വിതരണം നൽകുക. പച്ചരിയും പുഴുക്കലരിയും ലഭിക്കും.
ചടയമംഗലം∙ ക്രിസ്മസ് ഫെയർ പ്രഖ്യാപിച്ച വിവരം അറിഞ്ഞ് സപ്ലൈകോ മാവേലി സൂപ്പർമാർക്കറ്റുകളിൽ എത്തിയവർ നിരാശരായി മടങ്ങി. 13 സബ്സിഡി സാധനങ്ങളിൽ അരിയും പഞ്ചസാരയും മാത്രമാണ് ഉണ്ടായിരുന്നത്. ഡിസംബർ 21 മുതൽ 30 വരെ വിലക്കുറവും പ്രഖ്യാപിച്ചിരുന്നു. പക്ഷേ സബ്സിഡി സാധനങ്ങൾ ഇല്ലാത്തതിനാൽ സാധനം വാങ്ങാൻ എത്തിയവർ
Results 1-10 of 405