Activate your premium subscription today
ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാതിരുന്ന ബോബി ചെമ്മണൂർ പീന്നീട് കോടതി കണ്ണുരിട്ടിയപ്പോൾ മാപ്പു പറഞ്ഞ് പുറത്തിറങ്ങിയതാണ് ഇന്നത്തെ പ്രധാന സംഭവങ്ങളിലൊന്ന്. സംഭവിച്ചതിൽ വിഷമമുണ്ടെന്നും നിരുപാധികം മാപ്പപേക്ഷിക്കുന്നെന്നും ബോബി ചെമ്മണൂർ ഹൈക്കോടതിയിൽ പറഞ്ഞു.
ഹൈക്കോടതി കടുപ്പിച്ചതോടെ നിലപാട് മാറ്റി വ്യവസായി ബോബി ചെമ്മണൂർ. നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും കോടതിയോട് എന്നും ബഹുമാനമാണെന്നും ബോബി പറഞ്ഞു. തന്റെ വാക്കുകൊണ്ട് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും മാധ്യമങ്ങളോടു ബോബി വ്യക്തമാക്കി.
കൊച്ചി∙ ജാമ്യം ലഭിച്ചശേഷവും ജയിലിലിൽനിന്നു പുറത്തിറങ്ങാതിരുന്ന സംഭവത്തിൽ ബോബി ചെമ്മണൂരിന്റെ മാപ്പപേക്ഷ സ്വീകരിച്ച് ഹൈക്കോടതി. സംഭവിച്ചതിൽ വിഷമമുണ്ടെന്നും നിരുപാധികം മാപ്പപേക്ഷിക്കുന്നെന്നും ബോബി ചെമ്മണൂർ ഹൈക്കോടതിയിൽ പറഞ്ഞു. നാക്കുപിഴയാണ് ഉണ്ടായതെന്നും അതിനാൽ തുടർനടപടികൾ ഉണ്ടാകരുതെന്നുമുള്ള ബോബി ചെമ്മണ്ണൂരിന്റെ അപേക്ഷ കോടതി സ്വീകരിച്ചു. രേഖാമൂലമുള്ള മാപ്പപേക്ഷ ബോബി ചെമ്മണൂർ കോടതിയിൽ സമർപ്പിക്കുമെന്ന് അഭിഭാഷകർ വ്യക്തമാക്കി.
കൊച്ചി∙ നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ ജാമ്യം കിട്ടിയിട്ടും ജയിലിൽനിന്നു പുറത്തിറങ്ങാതിരുന്നതിനു വ്യവസായി ബോബി ചെമ്മണൂര് പറഞ്ഞതു വിചിത്ര ന്യായം. നിസ്സാര കേസിൽ അറസ്റ്റിലായ സഹതടവുകാർക്കു ജാമ്യത്തിനു പണം ശരിയാക്കാനായാണ് ഒരു ദിവസം കൂടി ജയിലിൽ കഴിഞ്ഞതെന്നാണു മാധ്യമങ്ങളോടു ബോബി പറഞ്ഞത്.
കൊച്ചി ∙ ഇന്നലെ ജാമ്യം നൽകിയിട്ടും ജയിലിനു പുറത്തിറങ്ങാൻ വിസമ്മതിച്ച വ്യവസായി ബോബി ചെമ്മണൂരിനു ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കോടതിയോടു കളിക്കാൻ നിൽക്കരുതെന്നും ജാമ്യം റദ്ദാക്കി വീണ്ടും അറസ്റ്റ് ചെയ്യാൻ ഉത്തരവിടുമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ മുന്നറിയിപ്പു നൽകി. എന്തു സാഹചര്യത്തിലാണ് ഇന്നലെ ജയിലിൽനിന്നു പുറത്തിറങ്ങാതിരുന്നത് എന്നതിൽ ഉച്ചയ്ക്ക് 12ന് വിശദീകരണം നൽകാനും കോടതി ഉത്തരവിട്ടു.
കൊച്ചി ∙ നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ ജാമ്യം നൽകിയിട്ടും ജയിലിൽനിന്നു പുറത്തിറങ്ങാതിരുന്ന ബോബി ചെമ്മണൂര് കുരുക്കിൽ. വിഷയം ഗൗരവമായെടുത്ത ഹൈക്കോടതി, ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ പ്രതിഭാഗം അഭിഭാഷകരോട് ഹാജരാകാനും ആവശ്യപ്പെട്ടു. ബോബി ഇന്നു രാവിലെ കാക്കനാട് ജില്ലാ ജയിലിൽനിന്നു പുറത്തിറങ്ങുന്നതിനു തൊട്ടുമുൻപായിരുന്നു പുതിയ സംഭവവികാസങ്ങൾ. പിന്നാലെ ബോബി ജയിൽമോചിതനായി.
തിരുവനന്തപുരം ∙ എറണാകുളം ജില്ലാ ജയിലിൽ ഉന്നത ജയിൽ ഉദ്യോഗസ്ഥനൊപ്പം ബോബി ചെമ്മണൂരിന്റെ സുഹൃത്തുക്കളായ 3 പേർ റജിസ്റ്ററിൽ രേഖപ്പെടുത്താതെ ബോബിയെ സന്ദർശിച്ചെന്നും ഫോൺ വിളിക്കാൻ അടക്കം സൗകര്യം ചെയ്തുകൊടുത്തെന്നും സ്പെഷൽ ബ്രാഞ്ച് കണ്ടെത്തൽ. ജയിലിലെ ക്യാമറാദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ബോബിയുടെ സുഹൃത്തുക്കൾക്കൊപ്പം ജയിൽ ഉദ്യോഗസ്ഥൻ ജയിലിൽ എത്തിയത്.
കൊച്ചി∙ നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച വ്യവസായി ബോബി ചെമ്മണ്ണൂർ ജയിലിൽനിന്നിറങ്ങുന്നതിൽ അനിശ്ചിതത്വം. ജാമ്യ ഉത്തരവുമായി അഭിഭാഷകർ കാക്കനാട് ജില്ലാ ജയിലിൽ എത്തിയെങ്കിലും ബോബി സഹകരിക്കാൻ തയാറായില്ലെന്നാണ് വിവരം. എന്നാൽ ഇതു സ്ഥിരീകരിച്ചിട്ടില്ല. ചൊവ്വാഴ്ച പകൽ മൂന്നരയ്ക്കാണ് ഹൈക്കോടതി ജാമ്യ ഉത്തരവ് പുറത്തുവിട്ടത്.
ബോബി ചെമ്മണ്ണൂരിന് ജാമ്യം, പത്തനംതിട്ട പീഡനക്കേസ്, നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി, മെറ്റയ്ക്ക് സമൻസ്, ശബരിമല മകരവിളക്ക് ദർശനം തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാനവാർത്തകൾ. നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ച്
കൊച്ചി ∙ നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ ബോബി ചെമ്മണൂരിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ്. ദ്വയാർഥ പ്രയോഗങ്ങളാണ് ബോബി നടത്തിയത്. ബോബി പറഞ്ഞ കാര്യങ്ങൾ വായിച്ചാൽ ഏതു മലയാളിക്കും അതിലെ ദ്വയാർഥം മനസ്സിലാകും. കുറ്റം നിലനിൽക്കില്ലെന്ന പ്രതിയുടെ അഭിഭാഷകന്റെ വാദം സ്വീകാര്യമല്ലെന്നും ജാമ്യ ഉത്തരവിൽ ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ വ്യക്തമാക്കുന്നു.
Results 1-10 of 67