Activate your premium subscription today
ചങ്ങനാശേരി ∙ സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 55–ാം സമാധിദിനം ഇന്ന് ആചരിക്കും. പെരുന്ന എൻഎസ്എസ് ആസ്ഥാനത്തെ മന്നം സമാധി മണ്ഡപത്തിൽ രാവിലെ ആറു മുതൽ ഭക്തിഗാനാലാപനവും പുഷ്പാർച്ചനയും ഉപവാസവും സമൂഹപ്രാർഥനയും നടത്തും. മന്നത്ത് പത്മനാഭൻ അന്തരിച്ച സമയമായ 11.45 വരെ നാമജപമുണ്ടാകും. സമാധിദിനാചരണത്തിന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ നേതൃത്വം നൽകും. എൻഎസ്എസ് താലൂക്ക് യൂണിയനുകളിലും കരയോഗങ്ങളിലും പുഷ്പാർച്ചനയും ഉപവാസവും സംഘടിപ്പിച്ചിട്ടുണ്ട്. നായർ സർവീസ് സൊസൈറ്റിയുടെ രൂപീകരണ വേളയിൽ മന്നത്ത് പത്മനാഭനും സഹപ്രവർത്തകരും ചേർന്നെടുത്ത പ്രതിജ്ഞ ചൊല്ലിയാണ് ഇന്നത്തെ ചടങ്ങുകൾ പൂർണമാക്കുക.
കോട്ടയം ∙ മതനിരപേക്ഷതയുടെ ശ്രേഷ്ഠവും കുലീനവുമായ ബ്രാൻഡ് ആണ് എൻഎസ്എസ് എന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. എൻഎസ്എസ് ആസ്ഥാനത്ത് മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചങ്ങനാശേരി ∙ സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ ജയന്തിയാഘോഷങ്ങൾക്ക് പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് പ്രൗഢഗംഭീരമായ തുടക്കം. സമുദായ പ്രൗഢിയും സംഘടനാ അടിത്തറയുടെ കെട്ടുറുപ്പും വിളിച്ചോതിയ അഖില കേരള നായർ പ്രതിനിധി സമ്മേളനത്തോടെ മന്നത്ത് പത്മനാഭന്റെ 148ാം ജയന്തി ആഘോഷത്തിനാണ് തിരിതെളിഞ്ഞത്. സംസ്ഥാനത്തെ 60 താലൂക്ക് യൂണിയനിലെ കരയോഗങ്ങൾ, വനിതാ സമാജങ്ങൾ, ബാലസമാജങ്ങൾ എന്നിവയുടെ പ്രതിനിധികൾ നായർ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തു.
എൻഎസ്എസിന്റെ മാർഗദീപമായി സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ. സമുദായ ആസ്ഥാനമായ പെരുന്നയിൽ അദ്ദേഹത്തിന്റെ സമാധി മണ്ഡപത്തിലെ പ്രഭയെഴും വിളക്ക് എന്നും ത്രിസന്ധ്യയിൽ തെളിഞ്ഞു കത്തും. 24 വർഷമായി ഐശ്വര്യമേകും കാഴ്ചയായി ആ ദൃശ്യം പെരുന്നയുടെ, സമുദായാംഗങ്ങളുടെ ഹൃദയത്തിലുണ്ട്. ഒരു നിയോഗം പോലെ ആ വിളക്കു തെളിച്ചു പ്രാർഥിക്കുന്ന ശീലത്തെക്കുറിച്ച്, സമുദായാചാര്യനൊപ്പം പ്രവർത്തിച്ച നാളുകളെക്കുറിച്ച്, പകർന്നുകിട്ടിയ പാഠങ്ങളെക്കുറിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു തുടങ്ങി.
ചങ്ങനാശേരി ∙ സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 148–ാമതു ജയന്തി ആഘോഷം ഇന്നും നാളെയും പെരുന്ന എൻഎസ്എസ് ആസ്ഥാനത്തു നടക്കും. വിദ്യാഭ്യാസസമുച്ചയ മൈതാനിയിൽ തയാറാക്കിയിരിക്കുന്ന മന്നം നഗറിലാണു ചടങ്ങുകൾ. ഇന്നു രാവിലെ ഭക്തിഗാനാലാപനത്തോടെ ആഘോഷങ്ങൾക്കു തുടക്കമാകും. 7 മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന. 10.15ന് അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സംഘടനയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കും. പ്രസിഡന്റ് ഡോ. എം.ശശികുമാർ അധ്യക്ഷത വഹിക്കും.
ചങ്ങനാശേരി ∙ പേരും പെരുമയും നിറയുന്ന മന്നം ജയന്തിയാഘോഷത്തിന് പെരുന്ന ഒരുങ്ങി. സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ സമാധി മണ്ഡപത്തിൽ അർപ്പിക്കാൻ പ്രാർഥനാപുഷ്പങ്ങളുമായി ഇന്നും നാളെയുമായി സമുദായാംഗങ്ങൾ പെരുന്ന എൻഎസ്എസ് ആസ്ഥാനത്തേക്ക് ഒഴുകിയെത്തും.
ചങ്ങനാശേരി ∙ സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 148–ാമത് ജയന്തി ആഘോഷങ്ങൾക്കുള്ള അവസാനഘട്ട തയാറെടുപ്പുകളിൽ പെരുന്ന എൻഎസ്എസ് ആസ്ഥാനം. പെരുന്നയിലെ വിദ്യാഭ്യാസ സമുച്ചയ മൈതാനിയിൽ കേരളീയത്തനിമയോടെ തയാറാക്കിയിരിക്കുന്ന മന്നം നഗറിൽ ജനുവരി 1, 2 തീയതികളിലാണ് ആഘോഷങ്ങൾ.
അയിത്താചരണത്തിന് എതിരെയും വഴിനടക്കാനുള്ള അവകാശത്തിനുവേണ്ടിയും വൈക്കം സത്യഗ്രഹം നടന്ന അനിശ്ചിതത്വത്തിന്റെ കാലഘട്ടത്തിലാണ് ആ സത്യഗ്രഹംപോലെതന്നെ ശ്രദ്ധേയമായ സവർണജാഥയും നടന്നത്. ജാതീയമായ അയിത്തം ഹൈന്ദവരുടെ അവകാശമാണെന്നും അതു സംരക്ഷിക്കണമെന്നും യാഥാസ്ഥിതിക സവർണനേതാക്കൾ അധികാരികളോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കെയാണു സവർണഹിന്ദുക്കളുടെ നേതൃത്വത്തിൽ വൈക്കം സത്യഗ്രഹത്തിന്റെ ലക്ഷ്യപ്രാപ്തിക്കായി വൈക്കം മുതൽ തിരുവനന്തപുരം വരെ സവർണജാഥ നടത്തിയത്.
ചങ്ങനാശേരി ∙ മന്നത്ത് പത്മനാഭൻ ജീവിതകാലം മുഴുവൻ ചെയ്ത പ്രവർത്തനങ്ങൾ സ്വന്തം സമുദായത്തിനു വേണ്ടി മാത്രമായിരുന്നില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. എന്നാൽ ചരിത്രവും ലേഖനവും എഴുതുന്ന കമ്യൂണിസ്റ്റുകാർ മന്നത്ത് പത്മനാഭനെ വർഗീയവാദിയായാണു കണ്ടിരുന്നത്. ചരിത്രം പോലും അവർ മാറ്റിയെഴുതുന്നു.
ചങ്ങനാശേരി ∙ സ്വന്തം കാര്യത്തിൽ എന്തു നഷ്ടമുണ്ടായാലും നിലപാടുകളിൽ ഉറച്ചുനിന്ന വ്യക്തിത്വമാണു മന്നത്ത് പത്മനാഭന്റേതെന്നു രാജ്യസഭ മുൻ അംഗം തെന്നല ബാലകൃഷ്ണപിള്ള. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് 147–ാം മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Results 1-10 of 15