Activate your premium subscription today
തിരുവനന്തപുരം∙ എഡിജിപി എം.ആര്.അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് സര്‍ക്കാരിന് സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാര്‍ശ. എഡിജിപി പി.വിജയനെതിരെ വ്യാജമൊഴി നല്കിയ സംഭവത്തിലാണ് നടപടി. വിജയന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നായിരുന്നു അജിത്കുമാറിന്റെ മൊഴി. അജിത്കുമാർ നടത്തിയത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും നിയമനടപടി വേണമെന്നും ആവശ്യപ്പെട്ട് പി.വിജയന് നല്കിയ പരാതിയിലാണ് ഡിജിപി എസ്.ദർവേഷ് സാഹിബ് നിലപാട് വ്യക്തമാക്കിയത്.
തിരുവനന്തപുരം ∙ എഡിജിപി എം.ആർ.അജിത്കുമാർ തനിക്കെതിരെ കള്ളമൊഴി നൽകിയെന്ന് ഇന്റലിജൻസ് എഡിജിപി പി.വിജയന്റെ പരാതി. തനിക്കു കരിപ്പൂരിലെ സ്വർണക്കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിന് എം.ആർ.അജിത്കുമാർ നൽകിയ മൊഴി കള്ളമാണെന്നും കേസെടുക്കണമെന്നും പി.വിജയൻ ഡിജിപി എസ്.ദർവേഷ് സാഹിബിനു മൂന്നാഴ്ച മുൻപ് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടെന്നാണു വിവരം.
തിരുവനന്തപുരം ∙ അത്ര ‘അഭിമതര’ല്ലാത്ത എഡിജിപിമാരാണ് ഇനി എഡിജിപി എം.ആർ.അജിത്കുമാറിനു ചുറ്റും. കേരള പൊലീസിൽ ‘സൂപ്പർ ഡിജിപി’ എന്നറിയപ്പെട്ടിരുന്ന അജിത്തിനു ചുറ്റും 3 എഡിജിപിമാരെ സുപ്രധാന തസ്തികകളിൽ നിയമിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ കൈകഴുകിയത്. അജിത്തിന്റെ സംരക്ഷകനായ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്ക് അജിത്തിനെ സംരക്ഷിക്കാനായില്ല.
തിരുവനന്തപുരം∙ പി. വിജയൻ സംസ്ഥാനത്തെ പുതിയ ഇന്റലിജൻസ് മേധാവി. മനോജ് ഏബ്രഹാം ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മാറിയ ഒഴിവിലേക്കാണ് നിയമനം. എം.ആർ. അജിത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻപ് സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനാണ് പി. വിജയൻ. ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ പ്രതിയുമായുള്ള യാത്രാവിവരങ്ങള്‍ പുറത്തായത് വിജയന് വഴിയാണെന്നായിരുന്നു അജിത്കുമാറിന്റെ റിപ്പോര്‍ട്ട്.
തിരുവനന്തപുരം∙ ഐജി പി.വിജയന്റെ സ്ഥാനക്കയറ്റം സംബന്ധിച്ച് ഇന്നലെ ചേർന്ന സ്ക്രീനിങ് കമ്മിറ്റി തീരുമാനമെടുത്തില്ല. വകുപ്പുതല അന്വേഷണം നടക്കുന്നതിനാൽ അതുകഴിഞ്ഞശേഷം സ്ഥാനക്കയറ്റം നൽകാം എന്ന അഭിപ്രായമാണ് യോഗത്തിലുണ്ടായത്. എലത്തൂർ ട്രെയിന്‍ തീവയ്പ്പു കേസിൽ വാർത്ത ചോർത്തിയെന്ന ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാറിന്റെ റിപ്പോർട്ടിനെ തുടർന്ന് പി.വിജയനെ സസ്പെൻഡ് ചെയ്തിരുന്നു.
തിരുവനന്തപുരം ∙ എലത്തൂർ ട്രെയിൻ തീവയ്പു കേസിലെ പ്രതിയുടെ യാത്രാവിവരം ചോർത്തിയെന്ന പേരിൽ സസ്പെൻഷനിലായിരുന്ന ഐജി പി.വിജയന്റെ സസ്പെൻഷൻ റദ്ദാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കി. ട്രെയിനിങ് ഐജിയായാണു നിയമനം. എന്നാൽ ഐജി പി.വിജയനെതിരെ വകുപ്പുതല അന്വേഷണം തുടരും.
തിരുവനന്തപുരം ∙ എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തി നൽകിയെന്നാരോപിച്ച് സസ്പെൻഡ് ചെയ്ത ഐജി പി.വിജയനെ തിരിച്ചെടുത്തു. വിജയന്റെ സസ്പെൻഷൻ റദ്ദാക്കി മുഖ്യമന്ത്രി ഉത്തരവ് പുറത്തിറക്കി. വകുപ്പു തല അന്വേഷണം തുടരും. കഴിഞ്ഞ അഞ്ചു മാസമായി ഇദ്ദേഹം
തിരുവനന്തപുരം ∙ ഐജി പി.വിജയന്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ചീഫ് സെക്രട്ടറി കെ.വേണു അധ്യക്ഷനായ സമിതി സർക്കാരിനു വീണ്ടും ശുപാർശ നൽകി. ഐജിയെ സർവീസിൽ തിരിച്ചെടുക്കുന്നതു വകുപ്പുതല അന്വേഷണത്തിനു തടസ്സമല്ലെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതു രണ്ടാം തവണയാണു സസ്പെൻഷൻ പിൻവലിക്കണമെന്ന് ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകുന്നത്. ഇക്കാര്യത്തിൽ ഇനി മുഖ്യമന്ത്രിയുടെ തീരുമാനമാണു നിർണായകം.
തിരുവനന്തപുരം∙ ഐജി പി.വിജയന്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ചീഫ് സെക്രട്ടറി കെ.വേണു അധ്യക്ഷനായ സമിതിയുടെ ശുപാർശ. ഐജിയെ സർവീസിൽ തിരിച്ചെടുക്കുന്നത് വകുപ്പുതല അന്വേഷണത്തിനു തടസ്സമല്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തി നൽകിയെന്ന് ആരോപിച്ചാണ്
കൊച്ചി ∙ ഐജി പി.വിജയന്റെ വിവാദ സ്ഥലംമാറ്റത്തിനു പിന്നിൽ കേരള ബുക്സ് ആൻഡ് പബ്ലിഷിങ് സൊസൈറ്റി (കെബിപിഎസ്) മാനേജിങ് ഡയറക്ടറായിരിക്കെ അദ്ദേഹം സ്വീകരിച്ച അച്ചടക്ക നടപടി. കെബിപിഎസിൽ ദിവസം 1.20 കോടി സംസ്ഥാന ലോട്ടറിയാണ് അച്ചടിക്കേണ്ടത്. ഇത് 85 ലക്ഷമായി പരിമിതപ്പെടുത്തി, മറ്റൊരു സ്ഥാപനത്തിനു ക്വട്ടേഷൻ നൽകാൻ ചില ജീവനക്കാർ ശ്രമിക്കുന്നതായി കണ്ടെത്തിയിരുന്നു.
Results 1-10 of 12