Activate your premium subscription today
മധുര ∙ സിപിഎമ്മിന്റെ പുതിയ നേതൃനിരയെ ഇന്നു തിരഞ്ഞെടുക്കുമ്പോൾ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബി കടന്നു വരുമെന്ന കണക്കുകൂട്ടലിൽ കേരള ഘടകം. ഒപ്പം പൊളിറ്റ്ബ്യൂറോയിൽ കേരളത്തിനു കൂടുതൽ പ്രാതിനിധ്യം പ്രവചിക്കുന്നവരുമുണ്ട്.
ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനും പി.കെ. ശ്രീമതിയും തമ്മിലുണ്ടാക്കിയ ഒത്തുതീർപ്പ് രേഖ പുറത്ത്. ഖേദം പ്രകടിപ്പിക്കാൻ ഗോപാലകൃഷ്ണൻ സന്നദ്ധത അറിയിച്ചെന്ന് ഒത്തു തീർപ്പ് രേഖയിൽ വ്യക്തമാണ്. തന്റെ ഔദാര്യമാണ് ഖേദ പ്രകടനം എന്നായിരുന്നു ഗോപാലകൃഷ്ണന്റെ വാദം.
തൃശൂർ ∙ പി.കെ.ശ്രീമതിയോടുള്ള ഖേദപ്രകടനം തന്റെ ഔദാര്യമെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ. പി.കെ.ശ്രീമതിയാണ് കോടതിയിൽ ഒത്തുതീർപ്പ് വ്യവസ്ഥ വച്ചത്. മാധ്യമങ്ങളെ അറിയിക്കണമെന്ന് പറഞ്ഞതും ശ്രീമതിയാണ്. ഇതൊന്നും അറിയാതെയാണ് സൈബർ ആക്രമണമെന്നും ഗോപാലകൃഷ്ണൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
കൊച്ചി ∙ തെറ്റ് ഏറ്റുപറഞ്ഞ ഗോപാലകൃഷ്ണനോട് ശ്രീമതി ടീച്ചർ ക്ഷമിച്ചു. അപകീർത്തി കേസിൽ ഇന്ന് ഹൈക്കോടതിയിൽ നേരിട്ടെത്തിയാണ് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ മാപ്പു പറഞ്ഞതും മുന്‍ മന്ത്രി കൂടിയായ സിപിഎം നേതാവ് പി.കെ.ശ്രീമതി ഇത് സ്വീകരിച്ചതും. തനിക്കും കുടുംബത്തിനുമെതിരെ ചാനൽ ചർച്ചയിൽ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശത്തിനെതിരെ ശ്രീമതി നൽകിയ പരാതിയിലായിരുന്നു കേസ്. മാനനഷ്ടക്കേസിൽ ഗോപാലകൃഷ്ണൻ ഇന്ന് ഹൈക്കോടതിയിൽ എത്തി പരസ്യമായി ഖേദം പ്രകടിപ്പിച്ചതോടെ കേസ് ഒത്തുതീർപ്പാവുകയായിരുന്നു. പിന്നീട് മാധ്യമങ്ങൾക്ക് മുമ്പാകെയെത്തിയ ഇരുവരും ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.
തിരുവനന്തപുരം∙ നിറത്തിന്റെ പേരിലുള്ള പരാമര്‍ശം അപ്രതീക്ഷിതമായിരുന്നുവെന്നും അതു കേട്ട് ഞെട്ടിപ്പോയെന്നും ചീഫ് സെക്രട്ടറി ശാരദ മുരളീധരന്. കറുപ്പിന് ഏഴഴക് ആണെന്നു പറയുന്നതു പോലും ആശ്വസിപ്പിക്കാനുള്ള പറച്ചിലാണ്. നമ്മുടെ നാട്ടില്‍ വര്‍ണവെറിയുണ്ട് എന്നതില്‍ സംശയം വേണ്ട. കറുപ്പിനെ ഹീറോ ആക്കാന്‍ കഴിയണം. അപ്പോള്‍ അത് ഉള്‍ക്കൊള്ളാനും ഇഷ്ടപ്പെടാനും കഴിയും. ഇത്തരം പരാമര്‍ശങ്ങള്‍ ഗൗരവമായി എടുക്കേണ്ടതില്ലെന്ന് പറയുന്നവരാരും കറുത്തവരല്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
തിരുവനന്തപുരം ∙ ധാര്‍മികമായി രാജിവയ്ക്കണോ എന്നത് മുകേഷിന് തീരുമാനിക്കാമെന്നും നിയമപരമായി രാജിവയ്ക്കേണ്ടതില്ലെന്നും വനിതാ കമ്മിഷന് അധ്യക്ഷ പി.സതീദേവി. ലൈംഗികാതിക്രമ കേസിൽ കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെ എം. മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം കടുപ്പിച്ച സാഹചര്യത്തിലാണ് വനിത കമ്മിഷൻ അധ്യക്ഷയുടെ
തിരുവനന്തപുരം∙ മുസ്ലിം വർഗീയചേരിയുടെ പിന്തുണ നേടിയാണു രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽനിന്നു പാർലമെന്റിലെത്തിയതെന്നു പറഞ്ഞ പിബി അംഗം എ.വിജയരാഘവനെ ന്യായീകരിച്ച് കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി. വിജയരാഘവൻ പാർട്ടി നയമാണ് പറഞ്ഞതെന്നും തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും ശ്രീമതി പറഞ്ഞു. വർഗീയവാദികളും തീവ്രവാദികളും കേരളത്തിലും തലപൊക്കാൻ നോക്കുകയാണ്. അത്തരം പ്രവർത്തനം കേരളത്തിൽ നടത്താൻ അനുവദിക്കില്ല. അത് ഹിന്ദു വർഗീയവാദികളായാലും മുസ്ലിം വർഗീയവാദികളായാലും സിപിഎം ശക്തമായ നടപടിയെടുക്കുമെന്നും ശ്രീമതി പറഞ്ഞു.
പാലക്കാട് / കണ്ണൂർ ∙ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആകാശത്തുനിന്ന് എഫ്ഐആർ ഇടാനാകില്ലെന്ന് മുൻ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ എ.കെ. ബാലൻ. റിപ്പോർട്ട് പൂഴ്ത്തിവയ്ക്കേണ്ട ആവശ്യം സർക്കാരിനില്ല. നിലവിലെ റിപ്പോർട്ട് പ്രകാരം കേസെടുക്കുന്നതിനു പ്രായോഗിക തടസ്സങ്ങളുണ്ട്. സർക്കാരിനു വ്യക്തിപരമായ പരാതികൾ ലഭിച്ചിട്ടില്ല.
കണ്ണൂർ∙വടകര ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയുടെ സ്വീകാര്യത തകർക്കാൻ ആസൂത്രിത ശ്രമം നടക്കുകയാണെന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ.ശ്രീമതി. ശൈലജയ്ക്ക് എതിരെ മോശമായ രീതിയിൽ അധിക്ഷേപം നടക്കുകയാണ്. സംസ്കാര ശൂന്യമായ വാക്കുകൾ ഉപയോഗിച്ച് വ്യക്തിഹത്യ ചെയ്യുകയാണ്. ഇതു തടയാൻ യുഡിഎഫ് സ്ഥാനാർഥി
ശ്രീകണ്ഠപുരം (കണ്ണൂർ) ∙ 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ ഏരുവേശ്ശി കെകെഎൻഎം എയുപി സ്കൂളിലെ 109–ാം ബൂത്തിൽ സിപിഎം 57 കള്ളവോട്ടുകൾ ചെയ്തെന്ന കേസ് 68–ാം തവണയും മാറ്റിവച്ചു. ഏപ്രിൽ 5 ലേക്കാണു മാറ്റിയത്. കള്ളവോട്ട് നടന്നെന്ന പേരിൽ 5 പോളിങ് ഉദ്യോഗസ്ഥർ പ്രതികളായ കേസാണിത്. തിരഞ്ഞെടുപ്പിൽ കെ.സുധാകരനെതിരെ പി.കെ.ശ്രീമതി 6,566 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണു ജയിച്ചത്.
Results 1-10 of 29