Activate your premium subscription today
തൃശൂർ ∙ തന്റെ വീടിനു മുന്നിൽ നടന്ന ബോംബ് സ്ഫോടനം പൊലീസ് മാലപ്പടക്കമാക്കി മാറ്റിയെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. അയൽവാസികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പൊട്ടിത്തെറിയുടെ വിവരം പൊലീസിനെ അറിയിച്ചത്. ബോംബ് പൊട്ടിയെന്ന് കാണിച്ച് താൻ കേസ് കൊടുത്തിട്ടുണ്ട്. കേസ് അവസാനിപ്പിച്ചതായി പൊലീസ് തനിക്ക് നോട്ടിസ് നൽകുകയോ അറിയിക്കുകയോ ചെയ്തിട്ടില്ല.
തൃശൂർ∙ വീടിനു മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവം തനിക്കു നേരെയുണ്ടായ ആക്രമണമാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. സംഭവത്തിനു പിന്നിൽ ആരാണെങ്കിലും അവരെ പുറത്തുകൊണ്ടുവരണമെന്നും ശോഭ ആവശ്യപ്പെട്ടു. കശ്മീരിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട്ടിൽ താൻ പോയിരുന്നു. അതിനു ശേഷം വീട്ടിൽ
തിരുവനന്തപുരം∙ സംസ്ഥാന കമ്മിറ്റി ഓഫിസിലേക്ക് എത്താന്‍ വൈകിയത് കാര്‍ കിട്ടാത്തതു കൊണ്ടായിരുന്നുവെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രൻ. കാര്‍ വന്നപ്പോള്‍ ഉടനെ കയറിവരികയും ചെയ്തു. എന്നാൽ ചില തല്‍പ്പര കക്ഷികള്‍ തന്നെ ടാര്‍ഗറ്റ് ചെയ്യുകയാണെന്ന് ശോഭാ സുരേന്ദ്രൻ തുറന്നടിച്ചു. രാജീവ് ചന്ദ്രശേഖറിന്റെ പത്രികാ സമർപ്പണ വേളയിൽ ശോഭാ സുരേന്ദ്രന്റെ അസാന്നിധ്യം ചർച്ചയായതോടെയാണ് മാധ്യമപ്രവർത്തകരോട് വിശദീകരണം നടത്തിയത്.
കൊച്ചി ∙ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടനയിൽ രൂക്ഷ വിമർശനവുമായി ബിജെപി. പിണറായി വിജയനും മുഹമ്മദ് റിയാസിനും സ്തുതി പാടുന്നവരെയാണ് കമ്മിറ്റികളിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. പിണറായി വിജയന്റെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി സിപിഎം മാറിയെന്നും സിപിഎമ്മിൽ നിന്നും കോൺഗ്രസിൽ
തിരുവനന്തപുരം∙ സംസ്ഥാനത്ത് ബിജെപിയെ ആര് നയിക്കുമെന്നു രണ്ടു ദിവസത്തിനുള്ളില്‍ അറിയാം. ഇന്നും നാളെയുമായി ഡല്‍ഹിയില്‍ സംസ്ഥാന പ്രസിഡന്റുമാരുടെ സിലക്ഷൻ നടപടികള്‍ പൂര്‍ത്തിയാകും. മണിപ്പുരില്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതു മൂലമാണ് സംസ്ഥാന പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് പ്രക്രിയ വൈകുന്നതെന്നാണ് സൂചന. രാജസ്ഥാനില്‍ നിലവിലുള്ള പ്രസിഡന്റ് മദന്‍ റാത്തോഡിനെതന്നെ ഇന്നു വീണ്ടും അധ്യക്ഷനായി തിരഞ്ഞെടുത്തു.
കൊച്ചി ∙ ജനദ്രോഹ നടപടികൾ കൊണ്ടും അഴിമതി കൊണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തിന് അപമാനമായി മാറിയെന്നു ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രൻ. പിണറായി സർക്കാരിന് സംരക്ഷണ കവചം തീർക്കുന്ന ജോലിയാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചെയ്യുന്നതെന്നും സംസ്ഥാനത്തെ ആരോഗ്യ രംഗം നശിപ്പിക്കപ്പെട്ടുവെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ബിജെപി എറണാകുളം (സിറ്റി) ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.കെ.എസ്.ഷൈജുവിനെ അനുമോദിച്ചു നടത്തിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
കായംകുളം∙ സിപിഎം എംഎൽഎ യു.പ്രതിഭയ്ക്ക് പിന്തുണയുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. മകൻ കേസിൽപ്പെട്ടാൽ അമ്മയാണോ ഉത്തരവാദിയെന്ന് ശോഭ സുരേന്ദ്രൻ ചോദിച്ചു. സിപിഎമ്മിലെ ചിലരുടെ കൂരമ്പുകളാണ് പ്രതിഭയ്ക്കു നേരെ നീണ്ടത്. 24 മണിക്കൂറും മകന് പിന്നാലെ നടക്കാൻ അമ്മയ്ക്കാകുമോയെന്നും ശോഭ ചോദിച്ചു. കായംകുളത്ത് ബിജെപി പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ശോഭ സുരേന്ദ്രന്റെ പ്രതികരണം.
തിരുവനന്തപുരം ∙ പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താന്‍ ബിജെപി നടപടികൾ ആരംഭിക്കാനിരിക്കെ നിലവിലെ അധ്യക്ഷൻ കെ.സുരേന്ദ്രന് തുടരുമോ ഒഴിയുമോ എന്നതിൽ ചർച്ചകൾ സജീവം. അഞ്ചു വർഷമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുകയാണ് കെ.സുരേന്ദ്രൻ. 3 വർഷമാണ് ഒരു ടേം. കേന്ദ്ര നേതൃത്വം സുരേന്ദ്രന് കാലാവധി നീട്ടി നൽകുകയായിരുന്നു.
കോഴിക്കോട്∙ അധ്യക്ഷ സ്ഥാനം ഇപ്പോൾ ഒഴിയണോ കാലാവധി തികയ്ക്കണോ എന്നെല്ലാം തീരുമാനിക്കുന്നത് പാർട്ടിയുടെ കേന്ദ്ര നേതൃത്വമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അതിൽ വ്യക്തിപരമായ ഒരു താൽപര്യവുമില്ല. തിരഞ്ഞെടുപ്പിലെ ജയപരാജയം കൂട്ടുത്തരവാദിത്തമാണെങ്കിലും ഒരു സംഘത്തെ നയിച്ചുവെന്ന നിലയിൽ അതിന്റെ
ഇക്കുറി രഥോൽസവത്തിനൊപ്പം ആവേശം നിറഞ്ഞ, പൊടിപാറുന്ന വോട്ടെടുപ്പും പാലക്കാട് നടക്കുമായിരുന്നു. എന്നാൽ വിവിധ പാർട്ടികളുടെ പരാതി ശക്തമായതോടെ വോട്ടുൽസവത്തിന് ഒരാഴ്ചകൂടി നീട്ടിനൽകാന് തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. ഇത്തരത്തില്‍, പ്രചാരണത്തിന്റെ തുടക്കം മുതൽ പരിശോധിച്ചാൽ, ചർച്ചയായ വിഷയങ്ങളിൽ പലതരം മാറ്റങ്ങൾക്കാണ് പാലക്കാട് സാക്ഷ്യം വഹിച്ചത്. ഡോ. പി. സരിനിൽ തുടങ്ങി ഏറ്റവുമൊടുവിൽ സന്ദീപ് വാരിയറിലെത്തി നിൽക്കുന്നു കാര്യങ്ങൾ! കോൺഗ്രസ്– ബിജെപി നേർക്കുനേർ പോരാട്ടത്തിൽനിന്ന് കോൺഗ്രസ്– സിപിഎം വാക്പോരിലേക്ക് മണ്ഡലം വഴിമാറിയിരുന്നു ഒരു ഘട്ടത്തിൽ. സന്ദീപിനെ കോൺഗ്രസിലേക്ക് സ്വീകരിച്ചതോടെ ആ പോരിന് കനംകൂടുകയാണ്. നിനച്ചിരിക്കാതെ സ്വന്തം കൂടാരത്തിൽനിന്നുയർന്ന ഒന്നിലേറെ വിവാദങ്ങൾ ബിജെപിയുടെ ശോഭ കെടുത്തിയപ്പോൾ പാലക്കാട്ടെ താമരക്കുളം കലങ്ങി മറിഞ്ഞ അവസ്ഥയിലാണോ? അതേസമയം അടിക്ക് തിരിച്ചടി ഉടൻ നൽകി കോൺഗ്രസും കലാശക്കൊട്ടിന് തയാറെടുക്കുകയാണ്. പാലക്കാടൻ രാഷ്ട്രീയത്തിൽ ഏറെ തഴമ്പുള്ള സിപിഎം ഇറക്കുന്ന കാർഡുകളാകട്ടെ അമ്പരപ്പിക്കുന്നതാണ്. ഉപതിരഞ്ഞെടുപ്പിൽ ചേലക്കരയെ ‘സുരക്ഷിതമാക്കി’ വിവാദങ്ങളെയെല്ലാം പാലക്കാട്ടെ ചൂടിൽ തളച്ചിടാൻ അവർ കിണഞ്ഞു പരിശ്രമിക്കുന്നു. കാരണം ജയത്തിനും അപ്പുറം പാലക്കാട് ഒന്നിലേറെ ലക്ഷ്യങ്ങളാണ് സിപിഎമ്മിനുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാലക്കാട് ചര്‍ച്ചയായ വിഷയങ്ങൾ മൂന്നു പ്രധാന പാർട്ടികളെ എങ്ങനെ ബാധിച്ചുവെന്നും പ്രചാരണത്തിൽ സംഭവിച്ച മാറ്റങ്ങൾ ഇപ്പോള്‍ എവിടെ എത്തി നിൽക്കുന്നു എന്നും വിശദമായി പരിശോധിക്കാം.
Results 1-10 of 63