Activate your premium subscription today
കൊച്ചി∙ അന്വേഷണം മുതൽ വിചാരണ നടപടികളിൽ വരെ ആശയക്കുഴപ്പം നിലനിൽക്കെ കേരളത്തിന്റെ മനഃസാക്ഷിയെ ഉലച്ച എം.അഭിമന്യു വധക്കേസിന് ഇന്ന് തോരാത്ത കണ്ണീരിന്റെ ഏഴാം വാർഷികം.
മൂന്നാർ ∙ എറണാകുളം മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട അഭിമന്യുവിനായി സിപിഎമ്മിന്റെ നേതൃത്വത്തിൽ കേരളത്തിനകത്തും പുറത്തും നിന്ന് പുസ്തകങ്ങൾ സമാഹരിച്ചു വട്ടവടയിൽ സ്ഥാപിച്ച ‘അഭിമന്യു സ്മാരക ലൈബ്രറി’ അടച്ചുപൂട്ടി. വട്ടവട പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് 6 വർഷം മുൻപ് പഞ്ചായത്തിലെ തന്നെ ആദ്യ ലൈബ്രറി തുടങ്ങിയത്. അഭിമന്യുവിന്റെ സ്മരണയ്ക്കായി അന്നത്തെ എൽഡിഎഫ്
കൊച്ചി ∙ മഹാരാജാസ് കോളജ് എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ നടപടികൾ 9 മാസത്തിനുള്ളിൽ പൂർത്തിയാക്കാമെന്നു വിചാരണക്കോടതി ഹൈക്കോടതിയിൽ അറിയിച്ചു.
തിരുവനന്തപുരം ∙ എറണാകുളം മഹാരാജാസ് കോളജിൽ പോപ്പുലർ ഫ്രണ്ടുകാരാൽ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കേസ് നടത്തിപ്പിൽ ഗൗരവമായി ഇടപെടാൻ സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചു. കോടതിയിൽ വിചാരണ നീണ്ടു പോകുന്ന സാഹചര്യത്തിലാണിത്.
മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ ആരംഭിക്കാൻ വൈകുന്ന കാര്യത്തിൽ റിപ്പോർട്ട് തേടി ഹൈക്കോടതി. വിചാരണ ആരംഭിക്കാത്തത് ചോദ്യം ചെയ്ത് അഭിമന്യുവിന്റെ അമ്മ ഭൂപതി നൽകിയ ഹർജിയിലാണ് കോടതിയെ നടപടി.
കണ്ണൂർ ∙ മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട എസ്എഫ്ഐ ഭാരവാഹി അഭിമന്യുവിന്റെ സ്മരണയ്ക്കായി എൻഡോവ്മെന്റ് നൽകാൻ പിരിച്ച പണം ആറര വർഷം ബാങ്കിൽ നിക്ഷേപിച്ച സംഭവത്തിൽ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ (പുകസ) സംസ്ഥാന കമ്മിറ്റിയിൽ നിന്നു 2 പേർ പുറത്ത്. സംസ്ഥാന കമ്മിറ്റി അംഗം വിനോദ് വൈശാഖി, തിരുവനന്തപുരം ജില്ലാ
തിരുവനന്തപുരം ∙ എറണാകുളം മഹാരാജാസ് കോളജിൽ എസ്എഫ്ഐ നേതാവായിരിക്കെ കൊല്ലപ്പെട്ട അഭിമന്യുവിന്റെ സ്മരണാർഥം എൻഡോവ്മെന്റ് നൽകാൻ പണപ്പിരിവു നടത്തിയ സംഭവത്തിൽ പങ്കില്ലെന്ന് പുരോഗമന കലാസാഹിത്യ സംഘം (പുകസ) ജില്ലാ കമ്മിറ്റി . പണപ്പിരിവു വിഷയത്തിൽ പുകസ ജില്ലാ പ്രസിഡന്റ് കെ.ജി.സൂരജിനും സംസ്ഥാന കമ്മിറ്റി അംഗം വിനോദ് വൈശാഖിക്കുമെതിരെ പരാതികൾ ഉയർന്നതിന്റെ പശ്ചാത്തലത്തിലാണു വിശദീകരണം. മാനവീയം തെരുവിടം കൾചർ കലക്ടീവ് മാനവീയം സ്ട്രീറ്റ് ലൈബ്രറിയാണ് അഭിമന്യു വിദ്യാഭ്യാസ എൻഡോവ്മെന്റ് ഏർപ്പെടുത്തിയത്. ഈ സ്കോളർഷിപ് നൽകാത്തതിൽ പുകസയെ കുറ്റപ്പെടുത്തുന്നതു ശരിയല്ലെന്നു ജില്ലാ സെക്രട്ടറി എസ്.രാഹുൽ അറിയിച്ചു.
തിരുവനന്തപുരം ∙ മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ പേരിൽ സ്കോളർഷിപ് നൽകാൻ പിരിച്ച ഫണ്ട് ഇനിയും ചെലവഴിക്കാത്തതിൽ പുരോഗമന കലാസാഹിത്യ സംഘം (പുകസ) ജില്ലാ ഘടകത്തിൽ പോര്. രക്തസാക്ഷിയെ മുൻനിർത്തി പിരിച്ച ഫണ്ട് എവിടെയെന്ന ചോദ്യത്തിന് ഉടൻ സ്കോളർഷിപ് നൽകുമെന്നാണു നേതൃത്വത്തിന്റെ മറുപടി.
തിരുവനന്തപുരം∙ മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിന്റെ പേരില്‍ സ്വരൂപിച്ച രക്തസാക്ഷി ഫണ്ട് സംബന്ധിച്ച് പരാതികളൊന്നും സിപിഎം ജില്ലാ കമ്മിറ്റിക്ക് ലഭിച്ചിട്ടില്ലെന്ന് പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയി പറഞ്ഞു. ഫണ്ട് സ്വരൂപിച്ചവരുമായി പാര്‍ട്ടിക്കു ബന്ധമില്ല. മാനവീയം വീഥിയില്‍ എത്തുന്നവരുടെ കൂട്ടായ്മയാണ് ഫണ്ട് സ്വരൂപിച്ചത് എന്നാണ് അറിയുന്നത്. പാര്‍ട്ടിയുടെ അറിവോടെയല്ല പണം പിരിച്ചത്. ഇതു സംബന്ധിച്ച് പാര്‍ട്ടിക്ക് ആരും പരാതി നല്‍കിയിട്ടില്ല. സംഭവത്തിൽ പാര്‍ട്ടിയുമായി ബന്ധമുള്ള ആര്‍ക്കെങ്കിലും പങ്കുണ്ടെന്ന് അറിഞ്ഞാല്‍ അതേക്കുറിച്ച് പരിശോധിക്കുമെന്നും വി.ജോയി പറഞ്ഞു.
കൊച്ചി∙ മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് എം.അഭിമന്യുവിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട നാലു കേസുകൾ ഒരുമിച്ചു വിചാരണ ചെയ്യും. 16 പേർ പ്രതികളായ ഈ നാലു കേസുകളും ഓഗസ്റ്റ് 16 നു വിചാരണക്കോടതി ഒരുമിച്ചു പരിഗണിക്കും. കേസിൽ തുടരന്വേഷണം നടക്കുന്നതിനാൽ സാക്ഷി വിസ്താരം തുടങ്ങുന്നതിനെതിരെ പ്രതിഭാഗം
Results 1-10 of 26