Activate your premium subscription today
ഒരൽപം വേദനയുണ്ടാകും. ആരോഗ്യ പ്രവര്‍ത്തകരുടെ വാക്കിൽ പറഞ്ഞാൽ ‘ഒരു ഉറുമ്പ് കടിക്കുന്ന വേദന’. ആ വേദന അൽപം കൂടിയാലും നാം വാക്സീനെടുക്കും. കാരണം കുത്തിവയ്ക്കുന്നത് മരുന്നു മാത്രമല്ല,ആശ്വാസം കൂടിയാണ്. താൻ പേടിക്കുന്ന ഒരു രോഗം ഇനി വരില്ലെന്ന ആശ്വാസം. പക്ഷേ വാക്സീനെടുത്തിട്ടും ആ രോഗം വന്നാലോ? പേപ്പട്ടി വിഷബാധയ്ക്കെതിരെയുള്ള വാക്സിനേഷനിൽ ഉൾപ്പെടെ അതാണിപ്പോൾ സംഭവിക്കുന്നത്. വാക്സീന് ഫലപ്രദമാണോ എന്ന ചർച്ച പോലും സാക്ഷര കേരളത്തിൽ ശക്തമായിരിക്കുന്നു. വാക്സീനെടുത്തിട്ടും എന്തുകൊണ്ടാണ് പലർക്കും അത് ഫലപ്രദമാകാത്തത്? മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുൻ മെഡിക്കൽ സർവീസ് കോർപറേഷൻ എംഡിയുമായ ബിജു പ്രഭാകർ സംസാരിക്കുന്നു. ‘‘കേരളത്തിൽ മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷൻ നല്കുന്ന വാക്സീന് ഫലപ്രദമാകണങ്കെില് ചില കാര്യങ്ങള്‍ കര്‍ശനമായി പാലിക്കണം. നിശ്ചിത താപനിലയിൽ വേണം നിർമാണം മുതൽ വിതരണം വരെ വാക്സീന് സൂക്ഷിക്കേണ്ടത്. 2010-13 കാലയളവില്‍ ഞാന്‍ എംഡി ആയിരുന്നപ്പോള്‍ ഇതിനായി ഒരു കോള്‍ഡ് ചെയിന്‍ സംവിധാനം മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ എല്ലാ ഗോഡൗണിലും ഉണ്ടാക്കിയിരുന്നു. അന്നും പക്ഷേ വാക്സീന് കൊണ്ടുവരുന്ന കമ്പനികള്‍
തിരുവനന്തപുരം ∙ രാഷ്ട്രീയ നേതാവിന്റെ മകനായി ജനിച്ചതുകൊണ്ട് നേട്ടത്തേക്കാൾ കോട്ടമാണുണ്ടാക്കിയതെന്നു കെഎസ്ഇബി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകർ. സ്വകാര്യ, കേന്ദ്ര– സംസ്ഥാന സർക്കാർ സർവീസുകളിലായി 35 വർഷത്തെ സേവനത്തിനു ശേഷം ഇന്നു വിരമിക്കുന്നതിനു മുന്നോടിയായി സമൂഹമാധ്യമത്തിലെ കുറിപ്പിലാണ് ബിജു പ്രഭാകരന്റെ വെളിപ്പെടുത്തൽ. തന്നെ സംസ്ഥാന സർവീസിൽ സ്ഥിരപ്പെടുത്താൻ ഉത്തരവ് നൽകിയത് അന്നത്തെ തൊഴിൽ മന്ത്രി വി.പി.രാമകൃഷ്ണപിള്ളയായിരുന്നു. അച്ഛനുമായി അദ്ദേഹത്തിന് സുഹൃദ് ബന്ധമുണ്ടായിരുന്നു. തന്റെ ജീവിതത്തിൽ കിട്ടിയ ഏക രാഷ്ട്രീയ സഹായവും ഇതായിരുന്നെന്ന് ബിജു പറയുന്നു. കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന തച്ചടി പ്രഭാകരന്റെ മകനാണ് ബിജു പ്രഭാകർ.
തിരുവനന്തപുരം ∙ പുതിയ വൈദ്യുത പദ്ധതികൾക്കു പൊതു, സ്വകാര്യ നിക്ഷേപം സ്വീകരിക്കാൻ കെഎസ്ഇബി നീക്കം. ജീവനക്കാരുടെ സംഘടനകളുടെ അഭിപ്രായം തേടിയിരിക്കുകയാണ് സിഎംഡി ബിജു പ്രഭാകർ. ഇത്തരം പദ്ധതികളിലൂടെ മാത്രമേ 2030ൽ ലക്ഷ്യമിടുന്ന 10,000 മെഗാവാട്ട് ഉൽപാദന ശേഷി കൈവരിക്കാനാകൂ എന്നു സംഘടനകളെ സിഎംഡി അറിയിച്ചു. ഏകദേശം 45,000 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കണമെങ്കിൽ മറ്റു വഴിയില്ലെന്നതിനാലാണ് സ്വകാര്യ പങ്കാളിത്തത്തിന് ഒരുങ്ങുന്നത്.
തിരുവനന്തപുരം∙ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം കെഎസ്ഇബി മറ്റൊരു കെഎസ്ആര്‍ടിസി ആയി മാറിക്കൊണ്ടിരിക്കുകയാണെന്ന് കെഎസ്ഇബി സിഎംഡി ബിജു പ്രഭാകറിന്റെ മുന്നറിയിപ്പ്. കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷന് അംഗങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു നല്കിയ നോട്ടിലാണ് ബിജു പ്രഭാകര്‍ ഈ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ രാത്രി ഏർപ്പെടുത്തേണ്ടിവന്ന വൈദ്യുതിനിയന്ത്രണം ഭാവിയില്‍ കേരളത്തെ ഇരുട്ടിലാക്കാന്‍ പോന്ന രൂക്ഷമായ ഊര്‍ജപ്രതിസന്ധിയുടെ മുന്‍കൂർ മുന്നറിയിപ്പോ? സൂചനകള്‍ കാണാതെ മുന്നോട്ടുപോകുന്നത് സാമ്പത്തികമായും വികസനപരമായും സംസ്ഥാനത്തെ എത്രത്തോളം പിന്നോട്ടു വലിക്കുമെന്നതാണ് കാത്തിരുന്നു കാണേണ്ടത്. സംസ്ഥാനത്തിന് ആവശ്യമായിട്ടുള്ള വൈദ്യുതിയുടെ ഏകദേശം 30 ശതമാനം ഇന്‍സ്റ്റോള്‍ഡ് കപ്പാസിറ്റി ഉണ്ടെങ്കില്‍പോലും പീക്ക് സമയത്ത് ആവശ്യമായിട്ടുള്ള വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് ലഭ്യമായിട്ടുള്ളത്. ബാക്കി മുഴുവന്‍ വലിയ വില കൊടുത്തു പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതി. നിലവില്‍ 13,000 കോടി രൂപയുടെ വൈദ്യുതിയാണ് വര്‍ഷം തോറും കേരളം വാങ്ങുന്നത്. 2030 ആകുമ്പോള്‍ 25,000–35,000 കോടി രൂപയ്ക്കും ഇടയിൽ ആയിരിക്കും വൈദ്യുതി വാങ്ങുന്നതിനായി വേണ്ടിവരിക. 2030 ആകുമ്പോള്‍ മലയാളികള്‍ വൈദ്യുതി യൂണിറ്റിന് 10 രൂപയെങ്കിലും വില കൊടുക്കേണ്ടിവരുമെന്നു മാത്രമല്ല പവർകട്ടും നേരിടേണ്ടിവരുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ ഊര്‍ജപ്രതിസന്ധിയുടെ പരിഹാരമെന്ന നിലയില്‍ സംസ്ഥാനത്തെ ആദ്യ ആണവ വൈദ്യുത നിലയം ഉള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ ഉയരുന്നത്. 2030ല്‍ കേരളത്തിന്റെ ഊര്‍ജ ആവശ്യങ്ങള്‍ക്കായി 10,000 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കേണ്ടി വരുമെന്ന
തിരുവനന്തപുരം∙ മന്ത്രി കെ.ബി.ഗണേഷ്കുമാറുമായുള്ള ഭിന്നതയ്ക്കും വിവാദങ്ങൾക്കും പിന്നാലെ ഗതാഗത സെക്രട്ടറി ബിജു പ്രഭാകറിന് വ്യവസായ സെക്രട്ടറിയായി മാറ്റം. കെഎസ്ആർടിസി സിഎംഡി സ്ഥാനത്തു നിന്നും ഗതാഗത സെക്രട്ടറി സ്ഥാനത്തു നിന്നും തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് ബിജു പ്രഭാകർ ചീഫ് സെക്രട്ടറിക്ക് കത്തു നൽകിയിരുന്നു. ലേബർ കമ്മിഷണറും സെക്രട്ടറിയുമായ കെ.വാസുകിക്കാണ് ഗതാഗതവകുപ്പ് സെക്രട്ടറിയുടെ അധികച്ചുമതല.
തിരുവനന്തപുരം∙ ബിജു പ്രഭാകർ ഐഎഎസിനെ കെഎസ്ആർടിസി എംഡി സ്ഥാനത്തുനിന്നും ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി. വ്യവസായ
തിരുവനന്തപുരം ∙ മന്ത്രി കെ.ബി.ഗണേഷ്കുമാറുമായുള്ള അഭിപ്രായവ്യത്യാസത്തിൽ പുറത്തുപോയ ബിജു പ്രഭാകറിനു പിന്നാലെ ഗതാഗത കമ്മിഷണറുമായുള്ള മന്ത്രിയുടെ ഭിന്നതയും മറനീക്കി പുറത്തേക്ക്. ഇന്നലെ ഡ്രൈവിങ് സ്കൂൾ ഉടമകളുടെ യോഗത്തിൽ ഗതാഗത കമ്മിഷണർ എസ്.ശ്രീജിത്തിനെ മന്ത്രി പരസ്യമായി ശാസിച്ചു. മറുപടി പറയാൻ അനുമതി നൽകിയതുമില്ല. ഇതു വിശദീകരിക്കാനായി പിന്നീട് മന്ത്രിയുടെ ചേംബറിലെത്തിയപ്പോഴും ഉയർന്ന ഉദ്യോഗസ്ഥ സംഘത്തിന്റെ സാന്നിധ്യത്തിൽ മന്ത്രി ശകാരിക്കാൻ മുതിർന്നപ്പോൾ ഗതാഗത കമ്മിഷണർ അതേ ഭാഷയിൽ തിരിച്ചു പ്രതികരിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള രൂക്ഷമായ വാക്കുതർക്കം അഞ്ചു മിനിറ്റോളം നീണ്ടു. പ്രതിഷേധിച്ച് മന്ത്രിയുടെ മേശപ്പുറത്ത് ശക്തമായി അടിക്കുന്ന സാഹചര്യമുണ്ടായപ്പോൾ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർ ശ്രീജിത്തിനെ അനുനയിപ്പിച്ച് പുറത്തേക്കു കൊണ്ടുപോകുകയായിരുന്നു.
തിരുവനന്തപുരം ∙ ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാറുമായി അഭിപ്രായവ്യത്യാസമില്ലെന്നും കൂടുതൽ ചുമതലകൾ ആരോഗ്യത്തെ ബാധിക്കുന്നതിനാലാണ് കെഎസ്ആർടിസി സിഎംഡി സ്ഥാനവും ഗതാഗത സെക്രട്ടറി സ്ഥാനവും ഒഴിയാൻ താൽപര്യമുണ്ടെന്ന് സർക്കാരിനെ അറിയിച്ചതെന്നും ബിജു പ്രഭാകർ.
തിരുവനന്തപുരം∙ കെഎസ്ആർടിസി എംഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ബിജു പ്രഭാകർ രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് ബിജു പ്രഭാകർ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി. ഗതാഗത സെക്രട്ടറി സ്ഥാനവും അദ്ദേഹം ഒഴിയുമെന്നാണ് വിവരം.
Results 1-10 of 66