Activate your premium subscription today
മുരുകൻ കാട്ടാക്കടയ്ക്കൊപ്പം ദിവ്യ.എസ്.അയ്യർ ഗാനം ആലപിക്കുന്ന വിഡിയോ അദ്ദേഹം തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘ഒരു സിവിൽ സർവന്റ് എന്ന നിലയിൽ താൻ പ്രതിനിധാനം ചെയ്യുന്ന സർക്കാരിനോട് ആത്മാർഥതയും സത്യസന്ധതയും കൂറും പുലർത്തുന്ന നിഷ്പക്ഷയായ ഒരു ഉദ്യോഗസ്ഥയാണ് ദിവ്യ.എസ്.അയ്യർ’ എന്ന ആമുഖത്തോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം ∙ സാംസ്കാരിക വകുപ്പ് സെക്രട്ടറിയും വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനിയുടെ മാനേജിങ് ഡയറക്ടറുമായ ദിവ്യ എസ്.അയ്യർക്ക് എതിരെ വിജിലൻസിനും കേന്ദ്ര പഴ്സനൽ മന്ത്രാലയത്തിനും പരാതി. വി.എസ്.അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരിക്കെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം.ഷാജഹാനാണ് പരാതിക്കാരൻ.
വിഴിഞ്ഞം ക്രെഡിറ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ മുഖ്യമന്ത്രി എല്ലാം സൂചിപ്പിച്ച് കഴിഞ്ഞല്ലോയെന്ന് വിസിൽ എംഡി ദിവ്യ എസ്. അയ്യർ. നാടിനാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ്. എല്ലാവർക്കും എന്റേതാണ് എന്ന് പറയാൻ ഒരു ആഗ്രഹമുണ്ട്. ഈ കാലഘട്ടത്തിലാണ് ഇത് നിർമിച്ചത് എന്നാകും ചരിത്രത്തിൽ രേഖപ്പെടുത്തുക.
ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് ഡോ.മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു ചെന്നൈ ∙ ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നറിയപ്പെടുന്ന പ്രശസ്ത ഹൃദയാരോഗ്യ വിദഗ്ധൻ ഡോ.മാത്യു സാമുവൽ കളരിക്കൽ (77) അന്തരിച്ചു. ഇന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കൊറോണറി ആൻജിയോപ്ലാസ്റ്റി, കരോട്ടിഡ്
ലഹരി പരിശോധനയ്ക്കിടെ ഓടി രക്ഷപെട്ട നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടിസ് നൽകിയതായിരുന്നു ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. കെ.കെ.രാഗേഷിനെ പുകഴ്ത്തിയ സംഭവത്തിൽ ദിവ്യ.എസ്.അയ്യർ ഐഎഎസിനെതിരെ യൂത്ത് കോൺഗ്രസ് പരാതി, ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് ഡോ.മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു, കണ്ണൂർ സർവകലാശാലയിൽ ചോദ്യപ്പേപ്പർ ചോർന്നു, ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം ജീവനൊടുക്കിയ ജിസ്മോൾ നിറത്തിന്റെയും പണത്തിന്റെയും പേരിൽ പീഡനം നേരിട്ടിരുന്നുവെന്ന വെളിപ്പെടുത്തലും ഇന്നത്തെ പ്രധാന വാർത്തയാണ്. അറിയാം ഇന്നത്തെ പ്രധാനവാർത്തകള്‍.
തിരുവനന്തപുരം ∙ കെ.കെ.രാഗേഷിനെ പുകഴ്ത്തിയ സംഭവത്തിൽ ദിവ്യ.എസ്.അയ്യർ ഐഎഎസിനെതിരെ പരാതി. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനാണ് പരാതി നൽകിയത്. ചീഫ് സെക്രട്ടറി ശാരദ മുരളീധരനും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടർക്കുമാണ് പരാതി നൽകിരിക്കുന്നത്.
തിരുവനന്തപുരം ∙ കെ.കെ. രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ്. അയ്യർക്ക് ഔചിത്യമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. ഔചിത്യം എന്നത് പ്രധാന കാര്യമാണ്. അത് ഭരണകർത്താക്കൾക്കും ഉദ്യോഗസ്ഥർക്കുമെല്ലാം വേണ്ട മിനിമം യോഗ്യതയാണ്.
തിരുവനന്തപുരം ∙ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്ത കെ.കെ.രാഗേഷിനെ പുകഴ്ത്തിയുള്ള ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വിവാദമായതിനു പിന്നാലെ വിമര്‍ശനങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ തന്നെ മറുപടിയുമായി ദിവ്യ എസ്. അയ്യർ. തനിക്കു ബോധ്യമുള്ളപ്പോൾ സ്നേഹാദരവ് അർപ്പിക്കുക അന്നും ഇന്നും ഒരു പതിവ് ആണ്. അതു പത അല്ല, താൻ നടക്കുന്ന ജീവിത പാത ആണെന്നാണ് ദിവ്യയുടെ പോസ്റ്റ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സമയത്തെ പ്രവർത്തന മികവിനു കെ.കെ.രാഗേഷിനെ പുകഴ്ത്തിയതിൽ വിമർശനം നേരിടുന്ന സാംസ്കാരിക ഡയറക്ടർ ദിവ്യ എസ്.അയ്യർക്കു പിന്തുണയുമായി അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ. ദിവ്യയ്ക്കു നേരെ നടക്കുന്ന സൈബർ ആക്രമണം അപലപനീയമാണെന്ന് അസോസിയേഷൻ വ്യക്തമാക്കി.
സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ പാട്ടു പാടി കയ്യടി നേടി സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർ. ചടങ്ങിന്റെ ഭാഗമായി സ്റ്റീഫൻ ദേവസിയും സംഘവും അവതരിപ്പിച്ച സംഗീത പരിപാടിക്കിടെയാണ് ദിവ്യ അതിഥി ഗായികയായി എത്തിയത്. ഉർവശി അഭിനയിച്ച ‘പൊന്മുട്ടയിടുന്ന താറാവ്’ എന്ന ചിത്രത്തിലെ ‘കുന്നിമണിച്ചെപ്പു തുറന്നെണ്ണിനോക്കും നേരം’ എന്ന ഗാനമാണ് ദിവ്യ ആലപിച്ചത്. ദിവ്യ എസ് അയ്യർ വേദിയിൽ പാടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.
Results 1-10 of 69