Activate your premium subscription today
‘‘ഇങ്ങനെയൊക്കെ ഒരു മനുഷ്യന് മറ്റൊരാളെ ഇല്ലാതാക്കാനാകുമോ?’’ സഹോദരനും കാമുകിയും ഉൾപ്പെടെ ഉറ്റബന്ധുകളായ അഞ്ചുപേരെയാണ് യുവാവ് കൊലപ്പെടുത്തിയത്. ആക്രമണത്തില് അമ്മ ഗുരുതരാവസ്ഥയിലും. ഈ വാർത്ത കേട്ടത്തിനു പിന്നാലെ സമൂഹം ഒന്നടങ്കം ചോദിച്ച ചോദ്യമാണിത്. അവിശ്വസനീയമായ, കൊടുംക്രൂരമായ കൊലപാതകം. ഒരു ദയയുമില്ലാതെ ഇരുപത്തിമൂന്നുകാരൻ അഫാൻ വെഞ്ഞാറമൂട്ടിൽ ചുറ്റികകൊണ്ട് തന്റെ പ്രിയപ്പെട്ടവരെ ഇല്ലാതാക്കിയ വാർത്ത ഞെട്ടലോടെയല്ലാതെ എങ്ങനെ കേൾക്കാനാകും.
അടുത്ത കാലത്തു കേരളത്തിൽ വാർത്തകളിൽ നിറഞ്ഞു നിന്ന സംഭവമാണു നെന്മാറ ഇരട്ടക്കൊലക്കേസ്. മൂന്നു അറുംകൊലകൾക്കു പ്രതി ചെന്താമരയെ പ്രേരിപ്പിച്ചത് അന്ധവിശ്വാസമാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ കേസിന്റെ തുടക്കത്തിൽ പൊലീസ് നിഗമനം അങ്ങനെ ആയിരുന്നില്ല. വ്യക്തിവൈരാഗ്യവും കുടുംബ വഴക്കുമായിരിക്കാം കൊലപാതകത്തിനു കാരണമെന്നാണു കരുതിയത്. എന്നാൽ ചെന്താമരയെ ചോദ്യം ചെയ്തപ്പോഴാണു തിരക്കഥ മാറുന്നത്. അന്ധവിശ്വാസിയായ ചെന്താമര തനിക്കു ലഭിച്ച ഉപദേശത്തെ തുടർന്നാണു കൊലപാതകങ്ങൾ നടത്തിയതെന്നാണു പൊലീസിനോട് പറഞ്ഞത്. ചെന്താമരയുടെ വെളിപ്പെടുത്തലിൽ നടുങ്ങിയത് കേരളമൊന്നാകെയാണ്. ചെന്താമരയുടെ ഭാര്യയും മകളും അയാളിൽ നിന്ന് അകന്ന് മറ്റൊരു സ്ഥലത്താണ് പേരുപോലും മറച്ചുവച്ച് താമസിച്ചിരുന്നത്. അകൽച്ചയുടെ കാരണമറിയാനാണ് അന്ധവിശ്വാസിയായിരുന്ന ചെന്താമര പലരെയും സമീപിച്ചത്. അകൽച്ചയുടെ കാരണം വീടിന് അടുത്ത് താമസിക്കുന്ന
അടുത്ത കാലത്ത് ചൈനയിൽ വന്ന തൊഴിൽ പരസ്യമാണ് ഇപ്പോൾ ചർച്ചാ വിഷയം. ‘മോർഗ് മാനേജർ’ എന്ന മോർച്ചറി ജീവനക്കാർ ആകാൻ താൽപര്യമുള്ള ഉദ്യോഗാർഥികളെ തേടിയാണ് പരസ്യം. ഉദ്യോഗാർഥികൾ വിജയിക്കേണ്ട പരീക്ഷ എന്താണെന്ന് അറിയുമോ? ഒരു മോർച്ചറിയിൽ ചുരുങ്ങിയത് 10 മിനിറ്റ് ചെലവഴിക്കണം. 45 വയസ്സിൽ താഴെയുള്ള പുരുഷന്മാർ മാത്രം അപേക്ഷിച്ചാൽ മതി. ചുരുങ്ങിയത് ജുനിയർ സെക്കൻഡറി സ്കൂൾ പഠനവും മതി. മാസം 300 ഡോളർ ശമ്പളം ലഭിക്കും. ചൈനയിലെ റുഷാനിലെ ഫ്യൂണറൽ സർവീസ് സെന്ററിലേക്കാണ് ജീവനക്കാരനെ വേണ്ടത്. എന്തു കൊണ്ടാണ് ചൈന ഇങ്ങനെ ഒരു പരസ്യം നൽകിയതെന്ന ചോദ്യം ജിജ്ഞാസ ഉണർത്തുന്നു. അതിലും ഉപരി എന്തുകൊണ്ടാണ് ഇന്റർനെറ്റ് ലോകം ഈ പരസ്യം ഇത്രയധികം ചർച്ച ചെയ്യുന്നത് എന്ന ചോദ്യവും ഉയരുന്നു. ജീവനക്കാരുടെ മനോധൈര്യം പരിശോധിക്കാനാണ് ഇങ്ങനെ ഒരു പരീക്ഷ നടത്തുന്നതെന്ന് റുഷാന് ഫ്യൂണറൽ സർവീസ് സെന്റർ ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. അതേസമയം ഈ പരീക്ഷ സംബന്ധിച്ച് വിദഗ്ധർ എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്. ഉദ്യോഗാർഥികളെ മോർച്ചറിയിൽ നിർത്തുന്നതിനു പകരം മാനസിക പരിശോധന നടത്തുകയോ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കുറച്ചു കാലം മോർച്ചറിയിൽ ഇന്റേൺഷിപ്പ് ഏർപ്പെടുത്തുകയോ ചെയ്താൽ പോരേ എന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ നിർദേശം. ചൈനീസ് സമൂഹ മാധ്യമങ്ങളിൽ വൈറലാണ് ഇപ്പോൾ പരസ്യം. മോർച്ചറി പരീക്ഷ സംബന്ധിച്ച് ഇത്രയേറെ ചർച്ച ഉയരുമ്പോൾ പ്രധാന ചോദ്യം ഉയരുന്നു. ഔദ്യോഗിക ജീവിതത്തിൽ നല്ല സമയം മുഴുവനും മോർച്ചറിയിൽ കഴിഞ്ഞു കൂടുന്ന ജീവനക്കാരുടെ കാര്യമോ? ശരിയാണ്. മോർച്ചറി എല്ലാവരെയും പേടിപ്പെടുത്തുന്നു. മോർച്ചറിക്ക് മരണത്തിന്റെ
പൊതിഞ്ഞു ചെയ്യേണ്ടതാണോ ‘പോസ്റ്റ്മോർട്ടം’? ഇങ്ങനെ ഒരു ചിന്ത മനസ്സിൽ വരാൻ കാര്യമുണ്ട്. അടുത്തകാലത്ത് സമൂഹ മാധ്യമങ്ങളിൽ ഉയർന്നതാണ് ഈ ചോദ്യം. അടുത്തിടെയുണ്ടായ ഒരു ഉദ്യോഗസ്ഥന്റെ മരണവും അതു സംബന്ധിച്ച് ഉയർന്ന് വിവാദങ്ങളുമാകാം ഈ ചോദ്യത്തിലേക്ക് ജനങ്ങളെ എത്തിച്ചത്. ഞാൻ ഫൊറൻസിക് വിദ്യാർഥി ആയിരുന്ന കാലത്തെ കാര്യമാണ് ഓർമ വരുന്നത്. നാലു കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണമെന്ന് അധ്യാപകർ തുടക്കത്തിൽ തന്നെ ഓർമിപ്പിക്കും. ഓർക്കാനുള്ള എളുപ്പത്തിന് ‘പി’ എന്ന അക്ഷരത്തിൽ തുടങ്ങുന്നതാണ് ഈ കാര്യങ്ങൾ എന്നും പറയും. പൊലീസ്, പബ്ലിക് (ജനം), പബ്ലിസിറ്റി (പ്രശസ്തി), പ്രസ് എന്നിവയാണ് ആ നാലു കാര്യങ്ങൾ എന്ന് അധ്യാപകർ വിശദീകരിക്കും. ഒരുപക്ഷേ പോസ്റ്റ്മോർട്ടം പരിശോധനയിൽ രഹസ്യ സ്വഭാവത്തിന്റെ പ്രാധാന്യവും ഫൊറൻസിക് സർജൻ പാലിക്കേണ്ട അച്ചടക്കവും നിഷ്കർഷയും മുൻനിർത്തിയാകാം ഇത്തരം ഒരു നിർദേശം അധ്യാപകർ നൽകുന്നത്. ഏകദേശം 30 വർഷങ്ങൾക്കു മുൻപ് നമ്മുടെ സമൂഹം അങ്ങനെ ആയിരുന്നു. ഈ നിർദേശം അക്കാലത്ത് നൽകുന്നതിൽ അപാകതകളും ഇല്ല. എന്നാൽ കാലം മാറി. സമൂഹവും മാറി. നിയമങ്ങളും മാറി. ഇന്ന് സുതാര്യതയ്ക്കാണ് മുൻഗണന. 2005ൽ പ്രാബല്യത്തിൽ വന്ന വിവരാവകാശ നിയമവും അതാണ് ഉറപ്പാക്കുന്നത്. അറിയുന്നതിനുള്ള അവകാശം ജനങ്ങൾക്കുണ്ട്. അതു പറയാനുള്ള ചുമതല അധികൃതർക്കുമുണ്ട്. എല്ലാം രഹസ്യമായിരിക്കണമെന്ന
ആദ്യമേ ഒരു മുൻകൂർജാമ്യം എടുക്കട്ടെ. അവയവദാനം ജീവദാനമാണെന്നും ദാനങ്ങളിൽ എറ്റവും മഹത്തായതാണെന്നും വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതിൽത്തന്നെ ഏത് വീക്ഷണകോണിൽ നിന്ന് നോക്കിയാലും മരണാന്തര അവയവദാനം ഒരുപടി മുന്നിൽനിൽക്കുമെന്നും മാനവകുലത്തിന് തന്നെ ഏറ്റവും ഉത്തമമായ ഒരു മാതൃകയാണെന്നും ആണ് എന്റെ കാഴ്ചപ്പാട്. പക്ഷേ, ചില വിവാദങ്ങളിൽപ്പെട്ട് മരണാനന്തര അവയവദാനം ഏതാണ്ട് നിലച്ചുപോയ അവസ്ഥയാണ് ഇന്ന് കേരളത്തിൽ. അതിലൊരുപാട് സങ്കടപ്പെടുന്ന ആളു കൂടിയാണ് ഞാൻ. 2010ൽ ആണെന്നു തോന്നുന്നു, പാലക്കാട് മെഡിക്കൽ കോളജ് രൂപീകരിക്കണം എന്നാവശ്യപ്പെട്ട് ‘പാലക്കാട് മെഡിക്കൽ കോളജ് ആക്ഷൻ കൗൺസിൽ’ എന്നൊരു സംഘടന രൂപീകരിക്കപ്പെട്ടിരുന്നു. എല്ലാത്തരം രാഷ്ട്രീയ പാർട്ടികളിലും പെട്ട ആളുകളും പാലക്കാട്ടെ പൊതുപ്രവർത്തകരും അക്കൂട്ടത്തിലുണ്ടായിരുന്നു. മെഡിക്കൽ കോളജ് രൂപീകരിച്ചു കഴിഞ്ഞപ്പോൾ അതൊരു ചാരിറ്റബിൾ സൊസൈറ്റിയായി മാറി. അതിന്റെയൊക്കെ ഭാഗമായി പ്രവർത്തിക്കാനും അവയവദാനം പ്രോത്സാഹിപ്പിക്കാനായി ഒരുപാട് ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമാവാനും കഴിഞ്ഞിട്ടുണ്ട്. പക്ഷേ, അപ്പോഴൊക്കെയും മനസ്സിൽ മുള്ളുപോലെ കിടന്നിരുന്ന ചില സംഭവങ്ങളുണ്ട്. 2009 ഓഗസ്റ്റ് 25. ജോസഫ് എന്ന സിനിമ ഇറങ്ങുന്നതിനും 9 വർഷങ്ങൾക്കു മുൻപാണ്. ഒരു ഉച്ച സമയത്ത്, വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന തലേദിവസം മരണപ്പെട്ട ഒരു യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുവന്നു. നമുക്കയാളെ അശോക് മേനോൻ എന്ന് വിളിക്കാം. അപകടമുണ്ടാകുന്നതിന് ഒരാഴ്ച മുൻപ് വാങ്ങിയ പുതിയ ബൈക്ക് ഹൈവേയിലേക്ക് കയറ്റുന്നതിനിടെ തെന്നി മറിഞ്ഞുവീണ് റോഡിൽ തലയിടിച്ചാണ് അപകടം നടന്നത്. നാല് ദിവസത്തെ ചികിത്സയ്ക്കുശേഷം ഓഗസ്റ്റ് 24ന് രാത്രി ഏഴു മണിയോടെ മരണപ്പെട്ടു. തലയ്ക്കും നെഞ്ചിനുമേറ്റ പരിക്കുകളായിരുന്നു മരണകാരണമെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തി. പക്ഷേ, അസ്വാഭാവികമായി മറ്റൊന്നുണ്ടായിരുന്നു; വൃക്കകളിൽ ഒന്ന് നീക്കം ചെയ്തിരിക്കുന്നു. മരണം നടന്നിരിക്കുന്നതിന് ഏകദേശം രണ്ടാഴ്ചയ്ക്ക് മുൻപ്, എന്നാൽ പരമാവധി ഒരു മാസത്തിനകമാണ് അത് സംഭവിച്ചിട്ടുണ്ടാവുകയെന്ന് മനസ്സിലായി. പക്ഷേ, അങ്ങനെയൊരു ശസ്ത്രക്രിയയെപ്പറ്റി എവിടെയും രേഖപ്പെടുത്തിയതായി കാണുന്നില്ല.
17 വർഷങ്ങൾക്കു മുൻപ് നടന്ന സംഭവമാണ്. പക്ഷേ, അന്ന് മരണപ്പെട്ട പെൺകുട്ടിയുടെ അച്ഛൻ എന്നോട് ചോദിച്ച ആ ചോദ്യത്തിന്റെ നനവ് ഇന്നും അതേപോലെ ഓർമയിലുണ്ട്. ആ പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞ് ഒരു വർഷം തികഞ്ഞിരുന്നില്ല. ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കോയമ്പത്തൂർ സ്വദേശിയായിരുന്നു പെൺകുട്ടി. വിവാഹം കഴിപ്പിച്ചയച്ചത് പാലക്കാട് കൊല്ലങ്കോട്ടേക്കും. വിവാഹം നടന്ന് ഏഴ് വർഷത്തിനുള്ളിൽ വധു അസ്വാഭാവികമായി മരണപ്പെട്ടാൽ ചില നടപടിക്രമങ്ങളുണ്ട്. തഹസിൽദാർ ഇൻക്വസ്റ്റ് നടത്തി പൊലീസ് സർജൻതന്നെ പോസ്റ്റ്മോർട്ടം ചെയ്യണമെന്നാണ് നിയമം. ഈ പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാരും അയൽവക്കത്തുള്ളവരും ഒക്കെക്കൂടി അഴിച്ചിറക്കി കൊണ്ടുവന്നപ്പോൾ രണ്ട് മണിയൊക്കെ കഴിഞ്ഞിരുന്നു. അക്കാലത്തൊക്കെ 4 മണി കഴിഞ്ഞാൽ പോസ്റ്റ്മോർട്ടത്തിനുള്ള അപേക്ഷകൾ സ്വീകരിക്കാറില്ല. മൃതദേഹം എത്താൻ വൈകിയതുകൊണ്ടു തന്നെ അന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടം ചെയ്ത് മൃതദേഹം വിട്ടുകൊടുക്കുക എന്നത് അസാധ്യമായിരുന്നു. മൃതദേഹം കാണാനാവുമോ എന്ന് ചോദിച്ച് ബന്ധുക്കൾ പലരും മോർച്ചറിക്ക് പുറത്ത് കാത്തുനിൽക്കുന്നുണ്ട്. ഇത്തരം കേസുകളിൽ പൊതുവേ ബന്ധുക്കളോട് അകലം പാലിക്കാൻ ശ്രമിക്കും. മിണ്ടുന്നത് ഭർത്താവിന്റെ ബന്ധുക്കളോടാണെങ്കിൽ, പിന്നീട് പെൺകുട്ടിയുടെ ബന്ധുക്കളുടെ ഭാഗത്തുനിന്ന് ഡോക്ടറെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നൊക്കെ ആരോപണം വരാൻ സാധ്യതയുണ്ട്. മോർച്ചറിയിലേക്ക് ആർക്കും പ്രവേശനമില്ല എന്നതാണ് നയം. പക്ഷേ, എത്ര പറഞ്ഞിട്ടും തമിഴ്നാട്ടിൽ നിന്നെത്തിയ പെൺകുട്ടിയുടെ ബന്ധുക്കൾ മടങ്ങിപ്പോവാൻ തയാറായില്ല. പല തവണ സ്റ്റാഫിനോട്, ‘പാക്ക മുടിയുമാ, ഡോക്ടറെ പാക്ക മുടിയുമാ’ എന്ന് ആ കുട്ടിയുടെ അച്ഛൻ ചോദിച്ചുകൊണ്ടേയിരിക്കുകയാണ്. പലപ്പോഴും പെൺകുട്ടിയുടെ അച്ഛനോ അമ്മാവനോ ഒക്കെ നമ്മളോട് കാര്യങ്ങളൊക്കെ ശരിയായി നടക്കുമോ, നടപടികൾ എപ്പോൾ പൂർത്തീകരിക്കും എന്നൊക്കെ ചോദിക്കുന്ന പതിവുണ്ട്; ഒന്നുറപ്പു വരുത്താൻ വേണ്ടി മാത്രം. അവരുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോൾ അത് ന്യായവുമാണ്. ജോലി കഴിഞ്ഞിറങ്ങാൻ നേരവും മോർച്ചറി വാതിൽക്കൽ കാത്തുനിന്നിരുന്ന പെൺകുട്ടിയുടെ അച്ഛനോട്
Results 1-6 of 9