Activate your premium subscription today
ലോകം മുഴുവന്‍ ആദരിക്കുന്ന സന്യാസിവര്യനായ പതിനാലാം ദലൈലാമയ്ക്ക് 90 വയസ്സ് തികഞ്ഞു. പ്രമുഖ ബുദ്ധഭിക്ഷുവും ടിബറ്റന്‍ ജനതയുടെ ആത്മീയാചാര്യനുമായ ദലൈ ലാമയുടെ തൊണ്ണൂറാം പിറന്നാള്‍ ലോകമെമ്പാടുമുള്ള ബുദ്ധമതക്കാരും ടിബറ്റന്‍ ജനതയും ആഘോഷിച്ചു. എന്നാല്‍ പ്രായാധിക്യത്തിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു തുടങ്ങിയ ഇദ്ദേഹത്തിന്റെ പിന്‍ഗാമിയെ ചൊല്ലിയുള്ള തര്‍ക്കം ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങള്‍ ഉള്‍പ്പെട്ട വിവാദമായി വളര്‍ന്നതു ലോകശ്രദ്ധയാകര്‍ഷിച്ചു. തന്റെ കാലശേഷവും ദലൈലാമ എന്ന പ്രസ്ഥാനം തുടരുമെന്നും തന്റെ പിന്‍ഗാമിയെ നിശ്ചയിക്കുവാനുള്ള അധികാരം ഗടെൻ ഫോദ്രങ് ട്രസ്റ്റിനു മാത്രമേ ഉണ്ടാകൂ എന്ന പതിനാലാം ദലൈ ലാമയുടെ പ്രസ്താവന ചൈനയെ ചൊടിപ്പിച്ചതാണു വിവാദത്തിന്റെ മൂലകാരണം.
1978ല്‍ ഷാ ചക്രവര്‍ത്തിയെ പുറത്താക്കി ഒരു ഇസ്ലാമിക റിപ്പബ്ലിക്ക് ആയി ഇറാന് രൂപം പ്രാപിച്ചതു മുതല്‍ പശ്ചിമേഷ്യ പ്രദേശത്തെ രാജ്യങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന അധികാര തുലനാവസ്ഥയില്‍ സാരമായ മാറ്റങ്ങള്‍ ഉടലെടുത്തു. ആ പ്രദേശത്തുള്ള മിക്ക രാഷ്ട്രങ്ങളുമായും ഇറാനിലെ ഭരണകൂടത്തിനു കടുത്ത അഭിപ്രായഭിന്നതകള്‍ ഉണ്ടായിരുന്നെങ്കിലും ഏറ്റവും വലിയ ശത്രുവായി അവര്‍ കണ്ടത് അവരുടെ ആത്മീയ- രാഷ്ട്രീയ ആചാര്യനായിരുന്ന ആയത്തുല്ല അലി ഖമനയിയെ ‘വലിയ ചെകുത്താന്’ (Great Satan) എന്ന് വിളിച്ച അമേരിക്കയെ ആയിരുന്നു. ഇതു മൂലം അമേരിക്കയുടെ പ്രതിബിംബമായ ഇസ്രയേലും ഇറാന്റെ ശത്രുരാജ്യമായി മാറുകയായിരുന്നു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ഉച്ചസ്ഥായിയില്‍ നില്ക്കുന്ന സമയത്ത് മറ്റുള്ളവരുടെ ദൃഷ്ടികോണില്‍ നിന്നകന്ന് സ്വിറ്റ്സർലൻഡിലെ ജനീവയില്‍ നടന്ന ചര്‍ച്ചകളുടെ അവസാനം അമേരിക്കയും ചൈനയും തങ്ങളുടെ ഇടയില്‍ അരങ്ങേറിക്കൊണ്ടിരുന്ന വ്യാപാര യുദ്ധത്തിന് താത്കാലിക ‘വെടിനിര്‍ത്തല്‍’ നടപ്പാക്കാന്‍ തീരുമാനമായി. ജനുവരിയില്‍ ഡോണള്‍ഡ് ട്രംപ് അധികാരത്തില്‍ വന്ന ശേഷം തുടങ്ങി വച്ച ഈ യുദ്ധത്തില്‍ ഇരു രാജ്യങ്ങളും ഉപയോഗിച്ച പ്രധാന ആയുധം ഇറക്കുമതി ചുങ്കം ആയിരുന്നു. ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക 145 ശതമാനം വരെ ചുങ്കം ചുമത്തിയപ്പോള്‍ ചൈനയും ഇതേ നാണയത്തില്‍ അമേരിക്കയില്‍നിന്നുള്ള ഇറക്കുമതികള്‍ക്ക് 125 ശതമാനം തീരുവ ഈടാക്കി കൊണ്ട് തിരിച്ചടിച്ചു. ഇന്നത്തെ സാഹചര്യത്തില്‍ ഒരു രാജ്യത്തിനും താങ്ങാന്‍ സാധിക്കാത്ത ഈ അമിത ചുങ്കം ചുമത്തുന്നതിനു പുറമെ രണ്ടു രാജ്യങ്ങളും ചില പ്രത്യേക വസ്തുക്കളുടെ കയറ്റുമതിയുടെ മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും ചില സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കടുത്ത നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഇങ്ങനെ വ്യാപാര വാണിജ്യ ബന്ധങ്ങള്‍ പാടേ താറുമാറിലാകുമെന്ന സ്ഥിതി ഉടലെടുത്തപ്പോഴാണ് വാഷിങ്ടണും ബെയ്ജിങും നിഷ്പക്ഷമായ മൂന്നാം രാജ്യത്തില്‍ പ്രാരംഭ ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചത്. തന്റെ രണ്ടാമൂഴത്തില്‍, സ്ഥാനമേല്‍ക്കുന്നതിനു മുന്‍പ് തന്നെ ട്രംപ്
2004 മുതല്‍ നീണ്ട പത്തു വര്‍ഷം ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ച ഡോ. മന്മോഹന് സിങ്ങിന്റെ നിര്യാണം അദ്ദേഹത്തിന്റെ വ്യക്തിവൈഭവത്തെക്കുറിച്ചും പ്രവര്‍ത്തന മികവിനെപ്പറ്റിയുമുള്ള ധാരാളം ചര്‍ച്ചകള്‍ക്കു വഴിവച്ചു. 1991 ല്‍ അദ്ദേഹം ധനമന്ത്രിയായിരുന്നപ്പോള്‍ തുടങ്ങി വച്ച പരിഷ്കാരങ്ങളാണ് നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും ദാരിദ്ര്യം; പട്ടിണി, തൊഴിലില്ലായ്മ എന്നിവ ഒരു വലിയ പരിധി വരെയെങ്കിലും നിയന്ത്രണാധീനമാക്കാനും സഹായിച്ചതെന്ന് കക്ഷിരാഷ്ട്രീയ ഭേദമെന്യ എല്ലാ നിരീക്ഷകരും അംഗീകരിക്കുന്നതാണ്. അദ്ദേഹത്തിന്റെ അപാരമായ ധിഷണാശക്തി, അഗാധമായ പാണ്ഡിത്യം, തികഞ്ഞ ലാളിത്യം, സത്യസന്ധത തുടങ്ങിയ വിശിഷ്ട ഗുണങ്ങള്ക്ക്ു മുന്നില്‍ രാഷ്ട്രീയ എതിരാളികള്‍ പോലും നമിക്കും. എന്നാല്‍ പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഭരണത്തിന്റെ അവസാന നാളുകളില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 2014 ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മുന്നണി നേടിയ വന്‍ വിജയം രണ്ടാം മന്മോഹന് സര്‍ക്കാരിനെതിരെയുള്ള ജനവിധിയുടെ പ്രതിഫലനമായിരുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. പ്രധാനമന്ത്രിപദവിയില്നിന്നു പടിയിറങ്ങുന്നതിനു മുൻപ് ഒരവസരത്തില്‍, ‘‘ചരിത്രം എന്നോടു കൂടുതല്‍ നീതി കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു” എന്ന് അദ്ദേഹം പറഞ്ഞതില്‍നിന്ന്, വിമര്‍ശനശരങ്ങള്‍ എത്രത്തോളം ആ മനസ്സിനെ വേദനിപ്പിച്ചുവെന്നു മനസ്സിലാക്കാം.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു, ആ രാജ്യത്തിന്റെ മുന്‍ പ്രതിരോധ മന്ത്രി യോവ് ഗല്ലാന്റ്, ഹമാസിന്റെ പടത്തലവന് മുഹമ്മദ് ദെയ്ഫ് എന്നിവര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുക വഴി രാജ്യാന്തര ക്രിമിനല്‍ കോടതി (ഐസിസി) എന്ന പ്രസ്ഥാനം പോയ വാരം മാധ്യമങ്ങളില്‍ സ്ഥാനം നേടി. ഈ മൂന്ന് വ്യക്തികളും, യുദ്ധം നടക്കുന്ന സമയത്ത് പാലിക്കപ്പെടേണ്ട നിയമങ്ങള്‍ ലംഘിച്ചുവെന്നും മനുഷ്യരാശിക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദികള്‍ ആണെന്നും ഉത്തമ ബോധ്യം വന്നതുകൊണ്ടാണ് ഈ ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഗാസയിലെ ജനങ്ങളെ പട്ടിണിയിലാക്കി കൊല്ലുന്നു എന്നതാണ് ഇസ്രയേല്‍ പ്രധാനമന്ത്രിക്കും മുന്‍ പ്രതിരോധ മന്ത്രിക്കുമെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങള്‍. ഇതാദ്യമായിട്ടാണ് പാശ്ചാത്യ ലോകത്തെ ഭരണാധികാരികള്‍ക്കെതിരെ ഐസിസി കുറ്റാരോപണം നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്. പ്രതീക്ഷിച്ചതു പോലെത്തന്നെ ഇസ്രയേല്‍ ഈ ഉത്തരവിനെ അപലപിച്ചുള്ള പ്രസ്താവന പുറത്തിറക്കി. ഈ ഉത്തരവ് സ്വീകാര്യമല്ലെന്ന് യുഎസും പറഞ്ഞു കഴിഞ്ഞു. എന്നാല്‍ യൂറോപ്പില്‍ ഈ ഉത്തരവിനെ ചൊല്ലി ഒരു അഭിപ്രായ വ്യത്യാസം ഉയര്‍ന്നു വന്നിട്ടുണ്ട്. ഹംഗറി, ഫ്രാന്‍സ് തുടങ്ങി ചില രാജ്യങ്ങള്‍ ഈ ഉത്തരവ് നടപ്പാക്കില്ലെന്നു പ്രഖ്യാപിച്ചപ്പോള്‍ കാനഡ, ബെല്‍ജിയം, അയര്‍ലൻഡ് തുടങ്ങി ചിലര്‍ ഇത് നടപ്പാക്കുമെന്നു വ്യക്തമാക്കി. 2023 മാര്‍ച്ചിൽ ഐസിസി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനും റഷ്യയിലെ ബാലാവകാശ കമ്മിഷണര്‍ മറിയ ലോവ ബെലോവയ്ക്കുമെതിരെ
2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ ആക്രമിക്കുക വഴി ഹമാസ് തുടക്കമിട്ട യുദ്ധം ഒരു വര്‍ഷം പിന്നിട്ടു കഴിഞ്ഞിട്ടും തീക്ഷ്ണത ഒട്ടും കുറയാതെ പുരോഗമിക്കുകയാണ്. അടുത്തൊന്നും ഈ യുദ്ധം അവസാനിക്കുമെന്നോ സമാധാനം പുനഃസ്ഥാപിക്കുവാന്‍ സാധിക്കുമെന്നോ ആരും പ്രതീക്ഷിക്കുന്നില്ല. ഹമാസിനെ ഗാസയില്‍നിന്ന് തുരത്തണമെന്നു നിശ്ചയിച്ചു യുദ്ധം തുടങ്ങിയ ഇസ്രയേല്‍ തങ്ങളെ ആക്രമിച്ച് അലോസരപ്പെടുത്തുന്ന ഹിസ്ബുല്ല എന്ന സംഘടനയ്ക്ക് നേരെ തിരിഞ്ഞ് അവര്‍ക്ക്ുമേൽ വന്‍ നാശനഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. അതിനു പുറമേ ഹിസ്ബുല്ലയ്ക്ക് അഭയവും സഹായവും നല്കുന്ന ലബനനിലേക്കും അവരുടെ ആക്രമണം വ്യാപിപ്പിച്ചു കഴിഞ്ഞു. ഇതോടൊപ്പംതന്നെ തങ്ങളെ ഏറ്റവും എതിര്‍ക്കുന്ന സംഘടനകളായ ഹമാസ്, ഹിസ്ബുല്ല, ഹൂതികൾ, ഹാഷിദുകള്‍ എന്നിവരെ പിന്തുണയ്ക്കുകയും അവര്‍ക്ക് വേണ്ട സഹായവും ചെയ്തു കൊടുക്കുന്ന ഇറാനിനെ ആകും അടുത്ത് ലക്ഷ്യമിടുകയെന്നും ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഈ യുദ്ധത്തിന്റെ ആഘാതം പശ്ചിമേഷ്യയെ പൂര്‍ണമായും ബാധിച്ചേക്കും. ലോകത്തിലെ ഏറ്റവും പ്രാചീന സംസ്കാരത്തിന്റെ പൈതൃകം അവകാശപ്പെടുന്ന രാഷ്ട്രമാണ് ഇറാന്. പതിനായിരം വര്‍ഷങ്ങള്‍ പഴക്കമുള്ള വസ്തുക്കള്‍ ഇവിടെനിന്നും കണ്ടെത്തുന്നത് ഈ സംസ്കാരത്തിന്റെ മഹിമയെയും പാരമ്പര്യത്തിന്റെയും കുറിച്ചുള്ള അവകാശങ്ങള്‍ക്ക് ബലം നല്കുന്നു. ക്രിസ്തുവിനു മുന്‍പും ശേഷവുമായി ആയിരം കൊല്ലത്തോളം ലോകത്തിലെ ആ കാലഘട്ടത്തിലെ ഏറ്റവും ശക്തമായ സാമ്രാജ്യങ്ങളുടെ ആസ്ഥാനമായിരുന്നു അന്ന് പേര്‍ഷ്യ എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം. ഏഴാം നൂറ്റാണ്ട് മുതല്‍ ഇസ്ലാം മതം ഇവിടെ കാലുറപ്പിക്കുവാന്‍ തുടങ്ങിയതോടെ അതുവരെ ഇവിടെയുള്ള കൂടുതല്‍ ജനങ്ങളും
വോട്ടെടുപ്പിനു മുൻപുള്ള പ്രവചനങ്ങളും എക്സിറ്റ് പോൾ ഫലങ്ങളും ശരിയാണെന്ന് തെളിയിച്ചുകൊണ്ട് ബ്രിട്ടനിൽ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വൻ വിജയം കരസ്ഥമാക്കിയിരിക്കുന്നു. 14 വർഷകാലം നീണ്ട ഭരണത്തിനു ശേഷം കനത്ത പരാജയം ഏറ്റുവാങ്ങിയ കൺസർവേറ്റീവ് പാർട്ടി നന്നേ ചുരുങ്ങിയ സീറ്റുകളോടെ ഇനി മുതൽ പ്രതിപക്ഷത്തിരിക്കും. തന്റെ കാലാവധി തീരുവാൻ ഇനിയും മാസങ്ങൾ അവശേഷിക്കവെയാണ് പ്രധാനമന്ത്രി ഋഷി സുനക് എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് േനരത്തേ തിരഞ്ഞെടുപ്പ് േനരിടുവാൻ തീരുമാനിച്ചത്. എന്നാൽ ഈ തീരുമാനംകൊണ്ട് തന്റെ പാർട്ടിക്ക് പ്രത്യേകിച്ച് െമച്ചമൊന്നും ഉണ്ടായില്ല എന്ന് മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ വിവാദങ്ങൾ സുനകിന്റെയും പാർട്ടിയുടെയും പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിക്കുകയും െചയ്തു. എല്ലാ കാലവും കൺസർവേറ്റീവ് പാർട്ടിയുടെ ശക്തി അവരുടെ സാമ്പത്തിക നയങ്ങളിലെ വ്യക്തതയും അവ ധീരമായി നടപ്പിലാക്കി അവയുടെ ഗുണങ്ങൾ ജനങ്ങളിേലക്ക് എത്തിക്കുവാനുള്ള മിടുക്കുമായിരുന്നു. 1980കളിൽ മാർഗരറ്റ് താച്ചറിന്റെ േനതൃത്വത്തിലുള്ള മന്ത്രിസഭ, അതിനു മുൻപുള്ള വർഷങ്ങളിൽ ബ്രിട്ടൻ േനരിട്ടിരുന്ന സാമ്പത്തിക പ്രശ്നങ്ങളിൽ നിന്നും രാജ്യത്തെ കരകയറ്റി ഈ കഴിവ് പ്രകടിപ്പിച്ചതുമാണ്. എന്നാൽ...
സമകാലിക ലോകത്തിൽ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള അടുപ്പത്തിന്റെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നു എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഒരു ദൃഢ ബന്ധമാണ് ചൈനയും പാക്കിസ്ഥാനും തമ്മിലുള്ളത്. എല്ലാ കാലാവസ്ഥയിലും ഏതു സാഹചര്യത്തിലും കൈവിടാതെ കൂടെത്തന്നെ നിൽക്കുന്ന ഉരുക്കിൽ തീർത്ത ഉറച്ച ബന്ധമാണ് ഈ രണ്ടു രാഷ്ട്രങ്ങൾ തമ്മിലുള്ളത്. ഏതെങ്കിലും രാഷ്ട്രീയ സംഹിതയോടോ ആദർശത്തിനോടുള്ള കൂറോ അല്ല ഇവരെ അടുപ്പിച്ചത്, മറിച്ച് ഇന്ത്യയോട് ഈ രണ്ടു രാജ്യങ്ങൾക്കുമുള്ള പൊതുവായ വിദ്വേഷമാണ് ഇവരുടെ സുഹൃദ്ബന്ധത്തിന്റെ അടിത്തറ. 1962ലെ ഇന്ത്യ–ചൈന യുദ്ധത്തിനു ശേഷം അന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ആയിരുന്ന സുൾഫിക്കർ അലി ഭൂട്ടോ ആണ് ചൈനയുമായി അടുപ്പം സ്ഥാപിക്കുവാൻ മുൻകൈയെടുത്തത്. ഈ ബന്ധം വളരെ വേഗം വളർന്നു. 1965ലെ ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധത്തിന്റെ സമയത്തു ഡൽഹിയെ ഭീഷണി വഴി മുൾമുനയിൽ നിർത്തുവാൻ ബെയ്ജിങ്ങിനു കഴിഞ്ഞു. 1971ൽ പാക്കിസ്ഥാന്റെ സഹായത്തോടെയാണ് യുഎസ് നയതന്ത്രജ്ഞൻ ഹെൻറി കിസിഞ്ജർ ബെയ്ജിങ് സന്ദർശിച്ചതും അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിച്ചതും. 1971ലെ യുദ്ധത്തിൽ ചൈന പാക്കിസ്ഥാനെ വാക്കാൽ പിന്തുണയ്ക്കുന്നതിനപ്പുറത്തേക്ക് പോയില്ല. എന്നാൽ ഇത് കഴിഞ്ഞുള്ള വർഷങ്ങളിൽ ചൈന പാക്കിസ്ഥാന്റെ അണുബോംബ് നിർമാണ പദ്ധതിയിൽ കൈയയച്ചു സഹായിച്ചു. അതിനു ശേഷം ഈ അണുബോംബുകൾ ലക്ഷ്യത്തിൽ എത്തിക്കുവാൻ
നമ്മൾ ജീവിക്കുന്ന കാലഘട്ടം ശക്തമായ ഭരണാധികാരികളുടെ യുഗമാണെന്ന വസ്തുതയെ കുറിച്ച് രാഷ്ട്രീയ നിരീക്ഷകരുടെ ഇടയില്‍ അഭിപ്രായ ഭിന്നത ഉണ്ടാകാറില്ല. റഷ്യയിലെ വ്ളാഡ്മിർ പുട്ടിൻ, ചൈനയിലെ ഷി ചിൻപിങ്, തുർക്കിയിലെ എർദൊഗാൻ, ഇന്ത്യയിലെ നരേന്ദ്ര മോദി എന്നിവരെ ഇതിന്റെ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കുകയും ചെയ്യാം. മേൽപ്പറഞ്ഞ നേതാക്കൾ എല്ലാംതന്നെ ശക്തരാണ്; ജനപിന്തുണയുള്ളവരാണ്; പാർട്ടിയെ തങ്ങളുടെ ചൊൽപ്പടിക്ക് നിർത്തുന്നവരാണ്; ജനപ്രീതി ലഭിക്കാത്ത തീരുമാനങ്ങൾ എടുക്കുവാനും അവ നടപ്പാക്കാനുമുള്ള ധൈര്യം കാണിക്കുന്നവരുമാണ്. ഇതിനെല്ലാം പുറമേ രാഷ്ട്രീയ എതിരാളികളെ ഒതുക്കുവാനും തങ്ങളുടെ സ്ഥാനത്തിന് നേരെ യാതൊരു രീതിയിലുള്ള വെല്ലുവിളികളും ഉയരാതിരിക്കുവാനും ഇവർ എപ്പോഴും പ്രത്യേകം ശ്രദ്ധിക്കുന്നു.
കൊച്ചി∙ രാജ്യത്തെ കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് പരിശീലന സ്ഥാപനമായ നാഷനൽ അക്കാദമി ഓഫ് കസ്റ്റംസ് ഇൻഡയറക്ട് ടാക്സസ് ആൻഡ് നർകോട്ടിക്സ് (നാസിൻ) ഡയറക്ടർ ജനറലായി മലയാളിയായ ഡോ.കെ.എൻ.രാഘവനെ നിയമിച്ചു. കോട്ടയത്തു റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന രാഘവൻ ഈ മാസമാദ്യം പുണെ മേഖലാ ജിഎസ്ടി ആൻഡ് സെൻട്രൽ
Results 1-10 of 11