Activate your premium subscription today
പുതുവർഷത്തിൽ അണിഞ്ഞൊരുങ്ങി സുന്ദരിയായി മീനാക്ഷി ദിലീപ്. മുല്ലപ്പൂ ചൂടി ബെയ്ജ് നിറത്തിലുള്ള പട്ടുസാരിയുമുടുത്താണ് മീനാക്ഷി പുതുവർഷത്തെ വരവേറ്റത്. മീനാക്ഷിയെ ഒരുക്കിയിരിക്കുന്നത് കാവ്യാ മാധവന്റെ പ്രിയ മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പി.എസ്. ആണ്. മീനൂട്ടി സ്വതസിദ്ധമായി സുന്ദരിയായിരിക്കുന്നതിനാൽ മിനിമൽ മേക്കപ്പ് മാത്രമാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് ഉണ്ണി പറയുന്നു.
ദിലീപിന് ജന്മദിനാശംസകൾ നേർന്ന് കാവ്യ മാധാവനും മകൾ മീനാക്ഷിയും. താരത്തിനൊപ്പമുള്ള ചിത്രങ്ങൾ സഹിതമാണ് ഇരുവരുടെയും പോസ്റ്റ്. ‘ജന്മദിനാശംസകൾ’ എന്ന ഒറ്റ വരിയിൽ കാവ്യാ മാധവൻ ആശംസകൾ നേർന്നപ്പോൾ ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങൾക്കൊപ്പമായിരുന്നു മീനാക്ഷിയുടെ പോസ്റ്റ്.
മകൾ മഹാലക്ഷ്മിക്കു പിറന്നാൾ ആശംസകള് നേർന്ന് കാവ്യ മാധവൻ. എന്റെ പിറന്നാൾ പെൺകുട്ടി എന്ന അടിക്കുറിപ്പോടെ മഹാലക്ഷ്മിക്കൊപ്പമുള്ള ഏറ്റവും പുതിയ ചിത്രം പങ്കുവച്ചായിരുന്നു കാവ്യയുടെ ആശംസ. ആരാധകരടക്കം നിരവധിപ്പേരാണ് മഹാലക്ഷ്മിക്കു പിറന്നാൾ ആശംസകളുമായി എത്തുന്നത്. മഹാലക്ഷ്മിക്കൊപ്പം കൈപിടിച്ചുള്ള ചിത്രം
കുഞ്ഞനുജത്തി മാമ്മാട്ടിക്കൊപ്പമുള്ള മീനാക്ഷിയുടെ ഓണച്ചിത്രമാണ് ആരാധകര് ഏറ്റെടുക്കുന്നത്. കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ മോഡലായാണ് മീനാക്ഷിയും മാമ്മാട്ടിയും ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദിലീപിന്റെയും കാവ്യ മാധവന്റെയും മകളാണ് മാമ്മാട്ടി എന്നു വിളിപ്പേരുള്ള
സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ മഞ്ജു വാരിയരും മകൾ മീനാക്ഷിയും പരസ്പരം ഫോളോ ചെയ്തെന്ന വാർത്ത തെറ്റ്. മഞ്ജു വാരിയർ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ മീനാക്ഷിയെ പിന്തുടരുന്നുണ്ടെങ്കിലും മീനാക്ഷിയുടെ അക്കൗണ്ടിലെ ഫോളോവേഴ്സ് പട്ടികയിൽ മഞ്ജുവിന്റെ പേരില്ല. മുൻനിര മാധ്യമങ്ങളിലടക്കമാണ് ഇതുമായി ബന്ധപ്പെട്ട് തെറ്റായ തരത്തിൽ വാർത്തകൾ വന്നത്.
മീനാക്ഷി ദിലീപിന്റെ ബിരുദദാന ചടങ്ങിൽ നിന്നുള്ള വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. മീനാക്ഷി ഗോപാലകൃഷ്ണൻ എന്നു വിളിക്കുമ്പോൾ തന്റെ സർട്ടിഫിക്കറ്റ് മേടിക്കുന്ന മീനാക്ഷിയെ വിഡിയോയിൽ കാണാം. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളജിൽ നിന്നാണ് മീനാക്ഷി ബിരുദം പൂർത്തിയാക്കിയത്. ബിരുദാദാന ചടങ്ങിൽ
എംബിബിഎസ് ബിരുദം നേടി മീനാക്ഷി ദിലീപ്. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളജിൽ നിന്നാണ് മീനാക്ഷി ബിരുദം പൂർത്തിയാക്കിയത്. ബിരുദാദാന ചടങ്ങിൽ ദിലീപും കാവ്യ മാധവനും പങ്കെടുത്തു. ഒരു സ്വപ്നമാണ് പൂർത്തിയാക്കിയതെന്ന് മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ദിലീപ് കുറിച്ചു.
അതിമനോഹര നൃത്ത വിഡിയോയുമായി നടൻ ദിലീപിന്റെ മകൾ മീനാക്ഷി. ചെന്നൈ എക്സ്പ്രസിലെ ‘തിത്ലി’ എന്ന സൂപ്പർഹിറ്റ് പാട്ടിനൊപ്പമാണ് മീനാക്ഷിയുടെ ഹൃദ്യമായ ചുവടുകൾ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ചുരുങ്ങിയ സമയം കൊണ്ടു വൈറലായിക്കഴിഞ്ഞു. മീനാക്ഷിയുടെ അസാമാന്യ മെയ്വഴക്കം കണ്ട് അമ്പരന്നിരിക്കുകയാണ് പ്രേക്ഷകർ.
ദിലീപിന്റെയും മഞ്ജു വാരിയരുടെയും മകൾ മീനാക്ഷിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. യെല്ലോ സാരിയിലുള്ള ഏതാനും ചിത്രങ്ങളാണ് മീനാക്ഷി ഇപ്പോൾ പങ്കുവച്ചത്. മാളവിക ജയറാമിന്റെ വിവാഹം കൂടാൻ എത്തിയപ്പോഴുള്ള കോസ്റ്റ്യൂമാണിത്. മാളവികയുമായി അടുത്ത സൗഹൃദം
മീനാക്ഷി ദിലീപിനു പിറന്നാൾ ആശംസകളുമായി കാവ്യ മാധവൻ. ദിലീപിനും മഹാലക്ഷ്മിക്കുമൊപ്പം മീനാക്ഷിയുടെ പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചായിരുന്നു നടിയുടെ ആശംസ. ‘‘പ്രിയപ്പെട്ട മീനൂട്ടിക്ക് ജന്മദിനാശംസകൾ നേരുന്നു’’, ചിത്രങ്ങൾക്കൊപ്പം കാവ്യാ മാധവൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
Results 1-10 of 31