Activate your premium subscription today
കൊച്ചി ∙ എറണാകുളം ജില്ലാ കലക്ടർ എൻ.എസ്.കെ. ഉമേഷിനു മികച്ച കലക്ടർക്കുള്ള പുരസ്കാരം. കേരളം സാക്ഷ്യം വഹിച്ച വ്യത്യസ്തമായ ദുരന്തം കൈകാര്യം ചെയ്യുക എന്ന ദൗത്യവുമായാണ് അദ്ദേഹം ജില്ലാ കലക്ടറുടെ ചുമതലയേറ്റെടുക്കുന്നത്. കൊച്ചിയെ ശ്വാസം മുട്ടിച്ച് ബ്രഹ്മപുരത്ത് മാലിന്യക്കൂമ്പാരത്തിനുണ്ടായ തീപിടുത്തം നേരിട്ടതിൽ അദ്ദേഹത്തിന്റെ നേതൃപാടവവും ഏകോപനശേഷിയും നിർണായകമായിരുന്നു. ഇതു കൂടാതെ കളമശേരി ബോംബ് സ്ഫോടന വിഷയവും കരുതലും കൈത്താങ്ങും താലൂക്ക് അദാലത്തുകളും പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതും റീ സർവെയും ലോക്സഭ തെരഞ്ഞെടുപ്പും കൊച്ചിയിലെ കനാൽ നവീകരണവുമെല്ലാം അദ്ദേഹത്തിന്റെ കർമശേഷിയെ ഊട്ടിയുറപ്പിച്ചു.
എറണാകുളം–അങ്കമാലി അതിരൂപത ആസ്ഥാനത്തു വൈദികർ നടത്തിവന്ന പ്രതിഷേധ സമരം അവസാനിപ്പിച്ചു. അപ്പോസ്തലിക് വികാരി മാർ ജോസഫ് പാംപ്ലാനിയുമായി പുലർച്ചെ രണ്ടു വരെ നീണ്ട ചർച്ചയ്ക്കൊടുവിലാണു തീരുമാനം. വൈദികർക്കെതിരായ ശിക്ഷാനടപടികളിൽ തുടർനടപടികള് ഉണ്ടാവുന്നതടക്കമുള്ള വിഷയങ്ങൾ പരിശോധിക്കും.
കൊച്ചി∙ സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപനം കണക്കിലെടുത്ത് എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരള സിലബസ് പ്രകാരമുള്ള എല്ലാ സ്കൂളുകൾക്കും (പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ) തിങ്കളാഴ്ച (നവംബർ 11) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ എൻ.എസ്.കെ.ഉമേഷ് അറിയിച്ചു. നേരത്തേ, ജില്ലയിൽ തിങ്കളാഴ്ച വിദ്യാലയങ്ങൾക്ക് അവധി എന്ന
കൊച്ചി∙ സിവിൽ സ്റ്റേഷനിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് പൊതുജനം ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ട൪ എൻ.എസ്.കെ.ഉമേഷ്. വിവിധ സ൪ക്കാ൪ വകുപ്പുകളിൽ സ്ഥിര/താൽകാലിക നിയമനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയ ആളെ ജീവനക്കാർ പിടികൂടി തൃക്കാക്കര പൊലീസിന് കൈമാറിയെന്നും വിരമിച്ച സൈനിക ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് വ്യാജ തിരിച്ചറിയൽ കാ൪ഡുമായാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നതെന്നും കലക്ടർ അറിയിച്ചു.
എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ ഹൈബി ഈഡൻ എംപി നടപ്പിലാക്കുന്ന ‘എം പി അവാർഡ് 2024’, ജൂൺ 21ന് എറണാകുളം സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. സംവിധായകനും നടനുമായ ബേസിൽ ജോസഫ് മുഖ്യതിഥി ആയിരിക്കും. ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി
കൊച്ചി∙ ജില്ലയിൽ ഉഷ്ണതരംഗ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷ്. ചുവടെ പറയുന്ന നിർദേശങ്ങൾ പാലിക്കണമെന്നും കലക്ടർ അഭ്യർഥിച്ചു.
സ്ഥാനാർഥികൾ സ്വന്തം പെട്ടിയിൽ വോട്ടു വീഴ്ത്താൻ അവസാന വട്ടം പാച്ചിൽ നടത്തിയപ്പോൾ, ആരുടെ പെട്ടിയിലായാലും വോട്ടു വീണാൽ മതിയെന്ന അഭ്യർഥനയുമായിട്ടായിരുന്നു കലക്ടറുടെ അവസാന ദിന പ്രചാരണം. മുൻ വർഷത്തേക്കാൾ വോട്ടിങ് ശതമാനം ഉയർത്താനാണ് ഉദ്യോഗസ്ഥർ പ്രചാരണത്തിനിറങ്ങിയത്. കലൂർ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ
കൊച്ചി∙ ലോക്സഭ തിരഞ്ഞെടുപ്പിൽ എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന അഭ്യർഥനയുമായി ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷ് കൊച്ചി മെട്രോയിൽ യാത്ര ചെയ്തു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷൻ മുതൽ ആലുവ വരെയും തിരികെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം വരെയും മെട്രോയിൽ സഞ്ചരിച്ച്
കോലഞ്ചേരി ∙ കുന്നത്തുനാട് മണ്ഡലം നവകേരള സദസ്സിന്റെ ക്രമീകരണങ്ങൾ വിലയിരുത്താൻ കലക്ടർ എൻ.എസ്.കെ. ഉമേഷ് സെന്റ് പീറ്റേഴ്സ് കോളജ് ഗ്രൗണ്ടിൽ എത്തി. സ്റ്റേജും പന്തലും പുതിയ ബ്ലോക്കിൽ തയാറാക്കിയ ഭക്ഷണശാലയും സന്ദർശിച്ചു സൗകര്യങ്ങൾ വിലയിരുത്തി. സംഘാടക സമിതി ജന.കൺവീനർ ടി.എം. റെജീന, ഭാരവാഹികളായ ജോർജ്
പെരുമ്പാവൂർ ∙ ജോലിക്കു പോകുന്ന അതിഥിത്തൊഴിലാളികളുടെ മക്കൾക്കായി വെങ്ങോല പഞ്ചായത്തിലെ ഓണംകുളത്ത് മൊബൈൽ ക്രഷ് (ഡേ കെയർ) ആരംഭിച്ചു. കലക്ടർ എൻ.എസ്.കെ.ഉമേഷ് ഉദ്ഘാടനം ചെയ്തു. അതിഥിത്തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ക്ഷേമവും സുരക്ഷയും സർക്കാരും ജില്ലാ ഭരണകൂടവും ഉറപ്പുവരുത്തുമെന്നും മൊബൈൽ ക്രഷ് ഇതിന്റെ
Results 1-10 of 16