Activate your premium subscription today
തിരുവനന്തപുരം∙ തദ്ദേശ ഭരണപരിഷ്കരണ കമ്മിഷന്റെ അധ്യക്ഷനായി തന്നെ നിയമിച്ച നടപടി സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്നും നിയമന ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോക് ചീഫ് സെക്രട്ടറി ശാരദ മുരളീധരനു കത്തയച്ചു. തന്നെ സെക്രട്ടേറിയറ്റിനു പുറത്തുള്ള തസ്തികയിലേക്കു മാറ്റിയ സർക്കാരിനെതിരെ നിയമപോരാട്ടത്തിനുറച്ചുള്ള നീക്കമാണ് അശോകിന്റേത്. നിയമനം റദ്ദാക്കാൻ സർക്കാർ തയാറായില്ലെങ്കിൽ കോടതിയെ അശോക് സമീപിച്ചേക്കും.
തിരുവനന്തപുരം ∙ കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറിയായിരുന്ന എൻ.പ്രശാന്തിന്റെ സസ്പെൻഷൻ കാലാവധി 120 ദിവസം കൂടി നീട്ടി സർക്കാർ. റിവ്യൂ കമ്മിറ്റിയുടെ ശുപാർശ അനുസരിച്ചാണ് സസ്പെൻഷൻ നീട്ടിയത്. ചീഫ് സെക്രട്ടറി നൽകിയ മെമ്മോയ്ക്കെതിരെ പ്രശാന്ത് തിരിച്ചു ചോദ്യങ്ങൾ അയച്ചു പ്രതിഷേധിച്ചിരുന്നു. അതേസമയം, മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കേസിൽ ആരോപണവിധേയനായ വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലൃഷ്ണനെ കഴിഞ്ഞദിവസം സർവീസിൽ തിരിച്ചെടുത്തിരുന്നു.
തിരുവനന്തപുരം ∙ കെട്ടിട ഉടമയ്ക്കോ താമസക്കാരനോ മുൻകൂർ നോട്ടിസ് നൽകാതെ ഒരു സ്വകാര്യ കെട്ടിടവും പൊളിക്കരുതെന്നും പൊളിക്കൽ നടപടിക്രമങ്ങൾ അറിയിക്കാൻ പ്രത്യേക വെബ് പോർട്ടൽ ആരംഭിക്കണമെന്നും ചീഫ് സെക്രട്ടറിയുടെ നിർദേശം. കെട്ടിടങ്ങൾ ഇടിച്ചുനിരത്തുന്നതിനു നിയന്ത്രണങ്ങളേർപ്പെടുത്തിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ നവംബർ 13ലെ വിധി നടപ്പാക്കുന്നതിന്റെ ഭാഗമായാണു തദ്ദേശം അടക്കമുള്ള വകുപ്പുകൾക്കും കലക്ടർമാർക്കും ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ നിർദേശം.
തിരുവനന്തപുരം∙ മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പുണ്ടാക്കിയതുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ വ്യവസായ ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനെ സര്‍വിസില്‍ തിരിച്ചെടുക്കുന്നതു സംബന്ധിച്ച വിഷയത്തില്‍ ഇനി നിര്‍ണായകം മുഖ്യമന്ത്രിയുടെ തീരുമാനം. ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും ആഭ്യന്തര സെക്രട്ടറിയും പങ്കെടുത്ത സസ്പെന്ഷന് റിവ്യൂ സമിതി യോഗം ഇതു സംബന്ധിച്ച ശുപാര്‍ശ മുഖ്യമന്ത്രിക്കു കൈമാറി. മുഖ്യമന്ത്രിയാകും ഇനി തീരുമാനമെടുക്കുക.
തിരുവനന്തപുരം∙ മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം വാർഡുകളിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. 100ല്‍ താഴെ വീടുകൾ സ്പോൺസർ ചെയ്തവരുടെ യോഗമാണു ചേർന്നത്. വീട് നിർമാണവുമായി ബന്ധപ്പെട്ട ചെലവുകൾ
തിരുവനന്തപുരം∙ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ ചാർജ് മെമ്മോയ്ക്ക് പകരം 7 ചോദ്യങ്ങളുമായി മറുപടി കത്തയച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിന്റെ അസാധാരണ നീക്കം. അഡി.ചീഫ് സെക്രട്ടറി എ.ജയതിലകിനെയും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന കെ.ഗോപാലകൃഷ്ണനെയും സമൂഹമാധ്യമത്തിൽ വിമർശിച്ചതിന് സസ്പെൻഷനിലാണ് പ്രശാന്ത്. ചീഫ് സെക്രട്ടറി നൽകിയ മെമ്മോയ്ക്ക് മറുപടി നൽകാതെയാണ് തിരികെ വിശദീകരണം ചോദിച്ചത്. ഡിസംബർ 16നാണ് പ്രശാന്ത് വിശദീകരണം ചോദിച്ചത്. സർക്കാർ മറുപടി നൽകിയിട്ടില്ല.
തിരുവനന്തപുരം∙ ഐഎഎസ് തലപ്പത്തെ ചേരിപ്പോരില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നുറപ്പിച്ച് സസ്പെന്‍ഷനിലുള്ള കൃഷിവകുപ്പ് സ്പെഷല്‍ സെക്രട്ടറി എന്‍.പ്രശാന്ത്. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്, അഡീഷനല്‍ ചീഫ് സെക്രട്ടറി എ.ജയതിലക്, കെ. ഗോപാലകൃഷ്ണന് എന്നിവര്‍ക്ക് എന്‍. പ്രശാന്ത് വക്കീല്‍ നോട്ടിസ് അയച്ചു.
തിരുവനന്തപുരം ∙ മന്ത്രിസഭാ യോഗത്തിൽ പരിഗണിക്കേണ്ട വിഷയങ്ങളുമായി ബന്ധപ്പെട്ട കുറിപ്പുകൾ വൈകുന്നതിൽ അതൃപ്തി അറിയിച്ച് വകുപ്പ് സെക്രട്ടറിമാർക്ക് ചീഫ് സെക്രട്ടറിയുടെ സർക്കുലർ. മന്ത്രിസഭാ യോഗത്തിന്റെ തലേന്ന് വൈകിട്ട് അഞ്ചിനു മുൻപു കുറിപ്പുകൾ പൊതുഭരണ വകുപ്പിനു ലഭ്യമാക്കിയില്ലെങ്കിൽ യോഗത്തിൽ അതു പരിഗണിക്കില്ലെന്നു ചീഫ് സെക്രട്ടറി വ്യക്തമാക്കി. അഞ്ചിനു ശേഷം ലഭിക്കുന്ന കുറിപ്പുകൾ അടുത്ത മന്ത്രിസഭാ യോഗത്തിലേക്കു മാറ്റും. കുറിപ്പുകൾ സമർപ്പിക്കുന്നതിൽ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും.
തിരുവനന്തപുരം∙ ഐഎഎസ് തലപ്പത്തെ തമ്മിലടിയ്ക്കും മതാടിസ്ഥാനത്തിലുള്ള വാട്സ്ആപ് ഗ്രൂപ്പ് നിർമാണത്തിനും പിന്നാലെ കേരളത്തിലെ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് സംസ്ഥാന സർക്കാർ.
തിരുവനന്തപുരം∙ കൃഷി വകുപ്പ് സെപ്ഷൽ സെക്രട്ടറി എൻ.പ്രശാന്തിനെതിരായ റിപ്പോർട്ട് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. ഐഎഎസ് ചേരിപ്പോരിലാണ് നടപടി. ഇതുവരെ നടന്ന സംഭവങ്ങളെല്ലാം വിശദീകരിച്ചുള്ള റിപ്പോർട്ടാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.
Results 1-10 of 11