Activate your premium subscription today
ആലപ്പുഴ ∙ ആശയക്കരുത്തും എതിർപ്പുകളെ നേരിടാൻ കൈക്കരുത്തും – രണ്ടിന്റെയും സമ്മേളനമായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതം തുടങ്ങിയതിന്റെയും അവസാനിച്ചതിന്റെയും ഓർമകളുമായി വീണ്ടും ജനുവരി. 1825 ജനുവരിയിൽ ജനനം, 1874 ജനുവരിയിൽ മരണം. 200–ാം ജന്മവാർഷികത്തിനൊപ്പം വീരമൃത്യുവിന്റെ 151–ാം വാർഷികവും. അനാചാരങ്ങളെ നേരിടാൻ പ്രയോഗിച്ച ആശയങ്ങളുടെ പുതുമയാണ് 49 വർഷം മാത്രം നീണ്ട ജീവിതത്തിൽ അദ്ദേഹം ചെയ്ത കാര്യങ്ങൾ അദ്ഭുതകരമാക്കിയത്.
ഷർട്ട് ധരിച്ചു ക്ഷേത്രത്തിൽ കയറുന്നതുമായി ബന്ധപ്പെട്ടു സ്വാമി സച്ചിദാനന്ദയും എൻഎസ്എസ് ജനറൽ സെക്രട്ടറിയും അങ്ങോട്ടുമിങ്ങോട്ടും അഭിപ്രായം പറഞ്ഞതോടെ ആ വിഷയം അവസാനിച്ചെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം ∙ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വത്വബോധം നൽകിയ ഗുരുവാണ് ശ്രീനാരായണ ഗുരുദേവനെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. ശിവഗിരി തീര്‍ഥാടന യുവജന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നൂറു വര്‍ഷം മുൻപു കേരളത്തെയോ രാജ്യത്തെയോ മാത്രമല്ല, ലോകത്തെ തന്നെ പ്രകമ്പനം കൊള്ളിച്ച പ്രവാചകന്റെ ശബ്ദമാണ് ഗുരുദേവന്റേത്. ഇങ്ങനെയൊരു മലയാളിയുടെ ശബ്ദം അതിനു മുൻപോ ശേഷമോ നാം കേട്ടിട്ടില്ല. അപൂര്‍വങ്ങളിൽ അപൂര്‍വമായി സംഭവിക്കുന്ന അദ്ഭുതമായി മാത്രമേ ഗുരുദേവനെ കാണാന്‍ കഴിയൂ.
ശ്രീനാരായണീയ ബന്ധമുള്ള ക്ഷേത്രങ്ങളിൽപോലും ഷർട്ടിടാതെയേ കയറാവൂ എന്നുള്ള നിർബന്ധ ബുദ്ധി ഉപേക്ഷിക്കണമെന്ന് ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ശിവഗിരി തീർഥാടന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ പ്രധാനപ്പെട്ട സാമൂഹിക ഇടപെടലാണ് സച്ചിദാനന്ദ സ്വാമിയിൽനിന്നുണ്ടായതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ശ്രീനാരായണഗുരു കോട്ടയം നാഗമ്പടം ശിവക്ഷേത്രത്തിൽ വിശ്രമിക്കുമ്പോഴാണ് ഏതാനും ഭക്തർ അദ്ദേഹത്തെ സന്ദർശിച്ച് ശിവഗിരി തീർഥാടനത്തിന് അനുമതി തേടിയത്. തീർഥാടനത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും അവ അനുഷ്ഠിക്കേണ്ട രീതികളെക്കുറിച്ചും ഗുരുദേവൻ വിശദീകരിച്ചു. സകല മനുഷ്യരുടെയും പുരോഗതിക്കാവശ്യമായ അഷ്ടലക്ഷ്യങ്ങളാണ്
ശിവഗിരി ∙ ശ്രീനാരായണ ഗുരുദേവന്റെ അഷ്ടദർശനങ്ങളെ അടിസ്ഥാനമാക്കിയുള്ള ശിവഗിരി തീർഥാടനത്തിന് തുടക്കമായി. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തി. 10ന് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം നിർവഹിക്കും. സ്വാമി സച്ചിദാനന്ദ അധ്യക്ഷനാകും. ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ
ശിവഗിരി (വർക്കല) ∙ ശ്രീനാരായണ ഗുരുദേവന്റെ അഷ്ടദർശനങ്ങളെ അടിസ്ഥാനമാക്കിയുള്ള ശിവഗിരി തീർഥാടനത്തിന് ഇന്നു തുടക്കം കുറിക്കും. രാവിലെ 7.30ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തും.
വത്തിക്കാൻ സിറ്റി ∙ ലോകസമാധാനത്തിനായി മതചിന്ത വെടിഞ്ഞ് എല്ലാ മനുഷ്യരും പ്രയത്നിക്കണമെന്ന ആഹ്വാനത്തോടെ വത്തിക്കാനിൽ ശിവഗിരിമഠം സംഘടിപ്പിച്ച സർവമത സമ്മേളനത്തിനു പരിസമാപ്തി. മാനവികതയുടെ ഏകത്വത്തിനും സാഹോദര്യത്തിനും തടസ്സമാകുന്ന പ്രവണതകളെ മതനേതാക്കളുടെ ഇടപെടലിലൂടെ ഇല്ലായ്മ ചെയ്യണം. ‘നല്ല മനുഷ്യത്വത്തിനായി മതങ്ങൾ ഒരുമിച്ച്’ എന്ന സമ്മേളന സന്ദേശം എല്ലാ രാജ്യങ്ങളിലും മതമേലധ്യക്ഷരിലും എത്തിക്കും.
ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഇക്കാലത്തും ഏറെ പ്രസക്തമെന്ന് ഫ്രാൻസിസ് മാർപാപ്പ.
വത്തിക്കാൻ സിറ്റി ∙ സർവമത സമ്മേളനവേദിയിൽ ഭാരതത്തിന്റെ മഹിമയെ പ്രകീർത്തിക്കുന്ന മലയാളഗാനം ആസ്വദിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇറ്റലിയിൽ താമസിക്കുന്ന മലയാളി കുടുംബങ്ങളിൽനിന്നുള്ള കുട്ടികളാണു ഗാനം ആലപിച്ചത്.
Results 1-10 of 156