Activate your premium subscription today
കാക്കനാട്∙ അപകടത്തിൽ ഗുരുതര പരുക്കേറ്റു 3 മാസത്തെ ചികിൽസയ്ക്കു ശേഷം ആദ്യമായി പൊതു വേദിയിലെത്തിയ ഉമ തോമസ് എംഎൽഎക്ക് ഹൃദ്യമായ വരവേൽപ്. ഐഎംജി ജംക്ഷനിൽ എംഎൽഎ ഫണ്ട് വിനിയോഗിച്ചു സ്ഥാപിച്ച ഓപ്പൺ ജിം ഉദ്ഘാടനത്തിനാണ് ഉമ എത്തിയത്. ‘തൃക്കാക്കര നിങ്ങളെ സ്നേഹിക്കുന്നു’ എന്ന കൂറ്റൻ ഡിസ്പ്ലേക്കു താഴെ നഗരസഭ
പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫിസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധനയായിരുന്നു ഇന്നത്തന്നെ പ്രധാന വാര്‍ത്തകളിലൊന്ന്. മന്ത്രി സജി ചെറിയാനും നടി ദിവ്യ ഉണ്ണിക്കുമെതിരെ ഉമ തോമസ് എംഎൽഎ നടത്തിയ രൂക്ഷ വിമർശനം, സുകാന്തിന്റെ അറസ്റ്റ് തടയാതെ ഹൈക്കോടതി, ക്ഷേമപെൻഷന് 820 കോടി അനുവദിച്ചെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ, പകരച്ചുങ്കത്തിൽ നടുങ്ങി ഏഷ്യൻ വിപണികൾ എന്നിവയായിരുന്നു മറ്റു പ്രധാന വാർത്തകളിൽ ചിലത്. ഈ വാർത്തകൾ ഒരിക്കൽ കൂടി വിശദമായി വായിക്കാം.
കൊച്ചി∙ കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിയുടെ സ്റ്റേജ് തയ്യാറാക്കിയത് കുട്ടികൾ മണ്ണപ്പം ഉണ്ടാക്കുന്നതുപോലെ ആയിരുന്നെന്ന് ഉമ തോമസ് എംഎൽഎ. മന്ത്രി സജി ചെറിയാനും നടി ദിവ്യ ഉണ്ണിക്കുമെതിരെ രൂക്ഷ വിമർശനവും എംഎൽഎ ഉന്നയിച്ചു. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്ര ‘രാജ്യദ്രോഹി’ എന്നു വിളിച്ചതിലുള്ള വാഗ്വാദങ്ങളും പ്രതിഷേധവും ഇന്നും വാർത്തകളിൽ ഇടംനേടി. കേരളവും കർണാടകയുമായുള്ള രാഷ്ട്രീയ സൗഹൃദം തുടരുമെങ്കിലും ജലപ്രശ്നത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് തമിഴ്നാട് ആവർത്തിച്ചതും ഉമാ തോമസ് എംഎൽഎ നൃത്തപരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണ് പരുക്കേറ്റ സംഭവത്തിൽ ഗ്രേറ്റര്‍ കൊച്ചിന് ഡെവലപ്മെന്റ് അതോറിറ്റിക്ക് (ജിസിഡിഎ) ക്ലീൻ ചിറ്റ് നൽകിയതുമാണ് ഇന്ന് പ്രധാന വാർത്തകളിൽ ഉൾപ്പെട്ടത്. പ്രധാന വാർത്തകൾ വിശദമായി അറിയാം:
കൊച്ചി ∙ ഉമാ തോമസ് എംഎൽഎ നൃത്തപരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണ് പരുക്കേറ്റ സംഭവത്തിൽ ഗ്രേറ്റര്‍ കൊച്ചിന് ഡെവലപ്മെന്റ് അതോറിറ്റിക്ക് (ജിസിഡിഎ) ക്ലീൻ ചിറ്റ്. ജിസിഡിഎക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കുറ്റപത്രം ഉടൻ സമർപ്പിക്കും.
കൊച്ചി ∙ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ നൃത്തപരിപാടി ചടങ്ങിനിടെ വീണു പരുക്കേറ്റ് വീട്ടിൽ വിശ്രമിക്കുന്ന ഉമ തോമസ് എംഎൽഎയെ കാണാൻ നടൻ മോഹൻലാൽ വീട്ടിലെത്തി. കാരണക്കോടത്തെ വാടക വീട്ടിലുള്ള ഉമ തോമസിനെ കാണാൻ ഇന്നലെ വൈകിട്ട് 7.30നാണ് ആന്റണി പെരുമ്പാവൂരിനോടൊപ്പം മോഹൻലാൽ എത്തിയത്. അപകടം നടന്ന ദിവസം വിദേശത്തായിരുന്നു എന്നും പി.ടി.തോമസുമായി തനിക്കു വളരെ അടുത്ത ബന്ധമായിരുന്നെന്നും മോഹൻലാൽ പറഞ്ഞു. ആശുപത്രിയിലെ വിവരങ്ങൾ ആന്റണി മുഖേന തിരക്കുന്നുണ്ടായിരുന്നു. ഉമ ആശുപത്രി വിട്ട വിവരം കഴിഞ്ഞ ദിവസം അറിഞ്ഞതോടെ, സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയുടെ കൊച്ചിയിലെ സെറ്റിൽ നിന്നാണ് മോഹൻലാൽ എത്തിയത്. എത്രയും വേഗം പൂർണ ആരോഗ്യത്തോടെ തിരിച്ചുവരാൻ കഴിയട്ടെ എന്ന ആശംസയോടെയാണു മടങ്ങിയത്.
കൊച്ചി ∙ കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വീണ് വിശ്രമത്തിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയെ സന്ദർശിച്ച് നടൻ മോഹൻലാൽ. ഉമാ തോമസ് തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. അപകടവാർത്ത അറിഞ്ഞപ്പോൾ തൊട്ട് മോഹൻലാൽ തന്റെ ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നെന്നും ഉമാ തോമസ് പറഞ്ഞു.
കൊച്ചി ∙ ‘‘പി.ടി. ദൈവത്തോടൊപ്പം ചേർന്നുനിന്ന് എന്നെ കൈവെള്ളയിലെടുത്ത് കാത്തതാവാം, അത്രയും ഉയരത്തിൽ നിന്നു വീണിട്ടും എനിക്ക് ഇത്രയല്ലേ സംഭവിച്ചുള്ളൂ’’, ദുരന്തത്തിന്റെ 46–ാം ദിവസം മാധ്യമങ്ങളോട് ഉമ തോമസ് എംഎൽഎ പറഞ്ഞു. 2024 ഡിസംബർ 29ന് വൈകിട്ട് കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടത്തിയ നൃത്തപരിപാടിക്കായി ഉണ്ടാക്കിയ സ്റ്റേജിൽനിന്ന് താഴേക്കു പതിച്ച് ഗുരുതരമായി
കൊച്ചി∙ വീഴ്ചയുടെ കൊടും വേദന തന്ന ദിവസം ഒഴികെ എല്ലാം ഓർമയുണ്ട്, എംഎൽഎ ഉമ തോമസിന്. ഒരു ബോധ്യത്തിനു വേണ്ടി വീഴ്ചയുടെ വിഷ്വൽ കണ്ട കഥ അവർ പുഞ്ചിരിയോടെ പറഞ്ഞു: ‘‘ആശുപത്രി മുറിയിൽ യൂണിഫോമിൽ നഴ്സുമാരും സ്റ്റാഫും ചുറ്റും നിന്നപ്പോൾ പെട്ടെന്നു പൊലീസ് സ്റ്റേഷനിൽ ആണെന്നു തോന്നി. ഭക്ഷണം ചോദിക്കുമ്പോൾ ട്യൂബിൽ
കൊച്ചി ∙ 46 ദിവസത്തെ ആശുപത്രിവാസത്തിനുശേഷം ഉമ തോമസ് എംഎൽഎ നാളെ വീട്ടിലേക്ക്. 2024 ഡിസംബർ 29ന് വൈകിട്ട് കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നൃത്തപരിപാടിക്കായി തയാറാക്കിയ സ്റ്റേജിൽനിന്ന് താഴേക്കു വീണ് ഉമ തോമസിനു ഗുരുതര പരുക്കേറ്റിരുന്നു. ദിവസങ്ങളോളം വെന്റിലേറ്ററിലും ഐസിയുവിലും കിടന്നശേഷമാണ് ആരോഗ്യനില മെച്ചപ്പെട്ടത്. ഇപ്പോൾ ചെയ്യുന്ന ഫിസിയോതെറപ്പി ഉൾപ്പെടെയുള്ള ചികിത്സ വീട്ടിലും തുടരും. പാലാരിവട്ടത്തുള്ള സ്വന്തം വീട്ടിലെ അറ്റകുറ്റപ്പണികൾ പൂര്‍ത്തിയാകാനുള്ളതിനാൽ പൈപ്പ്ലൈനിലെ വാടക വീട്ടിലേക്കാണ് മാറുക. ആശുപത്രി വിടുന്നതിനു മുൻപു ഡോക്ടർമാർക്കൊപ്പം എംഎൽഎ മാധ്യമങ്ങളെ കാണും.
Results 1-10 of 239