Activate your premium subscription today
പത്തനംതിട്ട ∙ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മറ്റു പലരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യരാണ്. എല്ലാ രാഷ്ട്രീയ നേതാക്കളും എൻഎസ്എസിന്റെ ബന്ധുക്കളാണ്. എൻഎസ്എസ് സമദൂരം തുടരുമെന്നും സുകുമാരൻ നായർ പറഞ്ഞു.
തിരുവല്ല ∙ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച കൊല്ലത്തു നടന്ന എസ്എൻഡിപി തെക്കൻ മേഖല സമ്മേളനത്തിൽ പങ്കെടുത്തശേഷം കണിച്ചുകുളങ്ങരയിലേക്കു മടങ്ങുന്നതിനിടെ രാത്രി പതിനൊന്നോടെയാണു ശ്വാസ തടസ്സമുണ്ടായത്. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ദേശീയപാതയിൽ ചേപ്പാട് ഉണ്ടായ ഗതാഗതക്കുരുക്കിൽ വാഹനം കുടുങ്ങി. തുടർന്നു ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഷർട്ട് ധരിച്ചു ക്ഷേത്രത്തിൽ കയറുന്നതുമായി ബന്ധപ്പെട്ടു സ്വാമി സച്ചിദാനന്ദയും എൻഎസ്എസ് ജനറൽ സെക്രട്ടറിയും അങ്ങോട്ടുമിങ്ങോട്ടും അഭിപ്രായം പറഞ്ഞതോടെ ആ വിഷയം അവസാനിച്ചെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി∙ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരായ പരാമർശം തുടർന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സതീശൻ അഹങ്കാരത്തിന്റെ ആൾരൂപമല്ലേ എന്ന് വെള്ളാപ്പള്ളി ചോദിച്ചു. താനാണു രാജാവും രാജ്ഞിയും രാജ്യവുമെല്ലാം എന്ന നിലയിലാണ് പ്രതിപക്ഷ നേതാവിന്റെ സംസാരം. കെപിസിസി പ്രസിഡന്റിന് ഒരംഗീകാരവും കൊടുക്കുന്നില്ല. അദ്ദേഹത്തെ മൂലയിലിരുത്തിക്കൊണ്ടല്ലേ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്?
തൃശൂർ ∙വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ ഈഴവർക്ക് മതിയായ പ്രാതിനിധ്യം വേണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിലിന്റെ (എസ്എൻപിസി) കേരളത്തിലെ പ്രഥമ ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ∙ സിപിഎമ്മിനെ പോലെ കേഡർ പാർട്ടിയാണെന്നാണ് പറഞ്ഞിരുന്നതെന്നും എന്നാൽ ബിജെപി അവലാതി പാർട്ടിയായി മാറിയെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കണിച്ചുകുളങ്ങരയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയിൽ വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്ന സ്ഥിതിയിലേക്ക് മാറിയിരിക്കുകയാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
കൊല്ലം ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ പേരിൽ എസ്എൻഡിപി യോഗത്തിനും യോഗ നേതൃത്വത്തിനുമെതിരെ രംഗത്തു വരണമെന്ന തീരുമാനത്തിൽ സിപിഎമ്മിൽ കടുത്ത ഭിന്നിപ്പ്. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചെയർമാനായ നവോത്ഥാന സമിതി പിരിച്ചു വിടണമെന്നാവശ്യപ്പെട്ടു പാർട്ടി സമ്മേളനങ്ങളിൽ ചർച്ചയും
ആലപ്പുഴ∙ കോണ്‍ഗ്രസ് ചത്ത കുതിരയെന്നു പരിഹസിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ആരെയും ഉള്‍ക്കൊള്ളാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ മൂന്നുപേരുടെ മല്‍സരമാണെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. കോണ്‍ഗ്രസുമായി താന്‍ ദീര്‍ഘകാലമായി അകല്‍ച്ചയിലാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
ചേർത്തല∙ പി.വി അൻവർ എംഎൽഎ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചു. അദ്ദേഹത്തിന്റെ കണിച്ചുകുളങ്ങരയിലെ വസതിയിൽ എത്തിയാണ് സന്ദർശനം. വ്യക്തിപരമായ സന്ദര്‍ശനമാണെന്ന് അൻവർ പറഞ്ഞു. എസ്എൻഡിപി ജനറൽ സെക്രട്ടറിയെ മുൻപും സന്ദർശിക്കാറുണ്ടായിരുന്നെന്നും പി.വി. അൻവർ പറഞ്ഞു. അൻവറിന്റെ
കൊല്ലം∙ എഡിജിപി എം.ആർ.അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇന്ത്യ ഭരിക്കുന്നവരുടെ പോഷക സംഘടനാ നേതാവിനെ കണ്ടതു മഹാപാപമായി തോന്നുന്നില്ല. അവർ തീണ്ടാൻ പാടില്ലാത്തവരല്ല. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്നില്ലേ.
Results 1-10 of 146