മെയ്തെയ്, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ സംഘർഷത്തിന് 2023 മേയ് 3നാണ് തുടക്കം കുറിച്ചത്. മെയ്തെയ് വിഭാഗക്കാർക്കു പട്ടികവർഗ പദവി നൽകണമെന്ന ആവശ്യം ശക്തമായി ഉയർന്നതാണ് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പകയ്ക്കു പിന്നിൽ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രശ്നബാധിത പ്രദേശങ്ങളിലേക്കു നടത്തിയ യാത്ര ദേശീയതലത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റി. 140ല്‍ അധികം മരണമാണ് കലാപവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 5000ത്തിൽ അധികം തീവയ്പ്പ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 40,000ത്തോളം പേർ പലായനം ചെയ്തു. രണ്ടു യുവതികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയതായുള്ള വാർത്ത പുറത്തുവന്നതോടെ മണിപ്പുർ രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധാകേന്ദ്രമായി മാറി. രണ്ടു മാസത്തോളമായി തുടരുന്ന കലാപത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി പരസ്യ പ്രതികരണം നടത്തിയതും ഇതോടെയാണ്. മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിനെ നീക്കി നിലവിൽ രാഷ്ട്രപതി ഭരണത്തിനുകീഴിലാണ് മണിപ്പുർ.