Activate your premium subscription today
തിരുവനന്തപുരം ∙ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ (ടിഡിഎഫ്) പണിമുടക്ക് കാര്യമായി ബാധിച്ചില്ലെന്നും എല്ലാ ഡിപ്പോകളിലും സർവീസുകൾ ഏറക്കുറെ സാധാരണ നിലയിലാണെന്നും കെഎസ്ആർടിസി. എറണാകുളം ഡിപ്പോയിൽ ഇന്നലെ രാത്രി 8 മുതൽ ഇന്നു രാവിലെ 8 വരെ 77 ഷെഡ്യൂളുകൾ ഓപ്പറേറ്റ് ചെയ്തു. രാവിലെ 8 മണി വരെ 9 എസി ബസുകൾ ഉൾപ്പെടെ 35 ഷെഡ്യൂളുകളും സർവീസ് നടത്തി.
തിരുവനന്തപുരം ∙ ഇന്ന് അർധരാത്രി മുതൽ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ് ) പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ആരംഭിക്കും. കെഎസ്ആർടിസി സിഎംഡി ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കുലർ പുറത്തിറക്കി. പണിമുടക്ക് ഒഴിവാക്കാൻ സിഎംഡി പ്രമോജ് ശങ്കർ സംഘടന നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. പ്രശ്നങ്ങൾക്കു പരിഹാരം കാണാതെ പണിമുടക്കിൽനിന്നു പിന്മാറില്ലെന്നു ടിഡിഎഫ് നേതൃത്വം അറിയിച്ചു.
തിരുവനന്തപുരം∙ കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ റോഡും അമ്മൻകോവിൽ റോഡും സഞ്ചാരയോഗ്യമാക്കുക എന്നാവശ്യപ്പെട്ട് ഐഎൻടിയുസി കഴക്കൂട്ടം മണ്ഡലം കമ്മിറ്റി നടത്തിയ ധർണ കെപിസിസി അംഗം അഡ്വ. ജെ.എസ്.അഖിൽ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് അരുൺ കുമാർ അധ്യക്ഷത വഹിച്ചു.
കോട്ടയം∙ ഓട്ടോറിക്ഷകൾക്ക് സ്റ്റേറ്റ് പെർമിറ്റ് അനുവദിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം കടുക്കുന്നു. സർക്കാർ തീരുമാനം വൻകിട കോർപ്പറേറ്റുകളെ സഹായിക്കാനാണെന്നാണു പ്രധാന ആരോപണം. ഓട്ടോറിക്ഷകൾക്ക് സ്റ്റേറ്റ് പെർമിറ്റ് അനുവദിക്കുന്നതോട യൂബർ, ഓലെ, റാപ്പിഡോ പോലുള്ള വൻകിട കമ്പനികൾ യഥേഷ്ടം നിരത്തുകളിൽ ഇറങ്ങുമെന്നും ഇതു പരമ്പരാഗത ഓട്ടോ തൊഴിലാളികളുടെ വയറ്റത്തടിക്കുമെന്നുമാണു സംഘടനകൾ വാദിക്കുന്നത്.
കൊച്ചി ∙ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങള്ക്കെതിരെ അടുത്ത മാസം മുതൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഐഎൻടിയുസി. ജൂലൈ 26ന് മിൽമയുടെ ദക്ഷിണമേഖലയിൽ ആരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്കോടു കൂടിയാണു സമരപരമ്പരകൾ ആരംഭിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് ആര്.ചന്ദ്രശേഖരൻ പറഞ്ഞു. പൊതുമേഖലാ
കളമശേരി ∙ പാതാളം ഇഎസ്ഐ ആശുപത്രിയിലേക്കു കൊണ്ടുവന്ന ഓട്ടോക്ലേവ് (ശസ്ത്രക്രിയാ ഉപകരണങ്ങളും മറ്റും അണുവിമുക്തമാക്കുന്ന യന്ത്രം) ഇറക്കുന്നതിൽ കൂലിത്തർക്കമുണ്ടെന്ന കമ്പനിയുടെ വാദം പൊളിഞ്ഞു. ഇന്നലെ രാവിലെ ലോജിസ്റ്റിക്സ് ഏജൻസിയിൽ നിന്നു എത്തിച്ച യന്ത്രം കൂലിയൊന്നും വാങ്ങാതെ ഐഎൻടിയുസി തൊഴിലാളികൾ
ആലപ്പുഴ ∙ കരീലക്കുളങ്ങരയിൽ 2001ൽ നടന്ന കളീക്കൽ സത്യൻ കൊലപാതകം ‘പാർട്ടി ആലോചിച്ചു നടത്തിയതാണ്’ എന്ന ഗുരുതര ആരോപണം കൂടി ഉന്നയിച്ച് ജില്ലാ പഞ്ചായത്തംഗം ബിപിൻ സി.ബാബു പാർട്ടി വിടുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറിക്കു കത്തുനൽകി. ബിപിന്റെ അമ്മ സിപിഎം കായംകുളം ഏരിയാ കമ്മിറ്റിയംഗമായ കെ.എൽ.പ്രസന്നകുമാരിയും പാർട്ടിവിടുന്നതായി കാണിച്ചു കത്തു നൽകിയിട്ടുണ്ട്.
കൊച്ചി∙ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റെങ്കിലും ലഭിച്ചില്ലെങ്കിൽ സ്വന്തം നിലയിൽ തീരുമാനമെടുക്കാനും ഏതറ്റം വരെയും പോകാനും സംസ്ഥാന ഐഎൻടിയുസി തീരുമാനം. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ മത്സരിക്കുന്നില്ലെങ്കിൽ ആലപ്പുഴ മണ്ഡലം തങ്ങൾക്ക് ലഭിക്കണമെന്ന് ഐഎന്ടിയുസി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടതായി അറിയുന്നു.
തൃശൂർ ∙ യു കെ യിലെ തൊഴിൽ മേഖലയിലുള്ള ഇന്ത്യൻ വംശജരുടെ അവകാശ - സഹായ - ഉപദേശ സംഘടനയായി ഉയർന്നു വരുന്ന ഇന്ത്യൻ വർക്കേഴ്സ് യൂണിയന്റെ ചെയർമാനും, കേംബ്രിഡ്ജ് കൗൺസിൽ ഡപ്യൂട്ടി മേയറും, ലേബർ പാർട്ടി നേതാവും, ക്രിമിനൽ സോളിസിറ്ററുമായ ബൈജു തിട്ടാലക്ക് ഇന്ത്യൻ നാഷനൽ ട്രേഡ് യൂണിയൻ കോൺഗ്രസ്സിന്റെ സംസ്ഥാന സമ്മേളനത്തിൽ സ്വീകരണം നൽകി.ഐഎൻടിയുസി പ്രതിനിധി സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാവായി എത്തിയ ബൈജുവിനെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പൊന്നാട അണിയിച്ചു സ്വീകരിച്ചു.
തിരുവനന്തപുരം∙ ജല അതോറിറ്റിയുടെ പണം പൊതുമേഖലാ ബാങ്കിൽ നിന്നു സ്വകാര്യ ബാങ്കിലേക്കു മാറ്റാൻ നീക്കമെന്ന് ആരോപണം. ഇതിനകം 100 കോടിയോളം രൂപ സ്വകാര്യ ബാങ്കിലേക്കു മാറ്റിയെന്നു ജീവനക്കാരുടെ സംഘടനകൾ ആരോപിച്ചു. സംഘടനകളുമായി ചർച്ച നടത്താൻ പോലും തയാറാകാതെ തിടുക്കത്തിലും രഹസ്യമായും തുക മാറ്റിയതു ദുരൂഹമാണെന്നും നേതാക്കൾ പറഞ്ഞു. നിലവിൽ എസ്ബിഐ അക്കൗണ്ടിലാണ് ജല അതോറിറ്റിയുടെ 300 കോടിയോളം രൂപ സൂക്ഷിക്കുന്നത്.
Results 1-10 of 52