Activate your premium subscription today
അഡ്ലെയ്ഡ്∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ജസ്പ്രീത് ബുമ്ര മാത്രമല്ല ഏക ബോളറെന്നും മറ്റു ബോളർമാരുമുണ്ടെന്നും ഓർമപ്പെടുത്തി ഇന്ത്യൻ നായകൻ രോഹിത് ശർമ. രാവിലെ മുതൽ വൈകിട്ട് വരെ രണ്ടറ്റത്തുനിന്നും ബുമ്രയെക്കൊണ്ടു മാത്രം എറിയിക്കാൻ പറ്റില്ലെന്ന് രോഹിത് ചൂണ്ടിക്കാട്ടി. മുഹമ്മദ് സിറാജായാലും ഹർഷിത് റാണയായാലും
രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ 122 റൺസ് വിജയവുമായി, പരമ്പര പിടിച്ച് ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങി 372 റൺസെന്ന വമ്പൻ വിജയലക്ഷ്യമുയർത്തിയ ഓസീസ് ഇന്ത്യയെ 249 റൺസിനു പുറത്താക്കി. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര 2–0ന് ഓസ്ട്രേലിയ സ്വന്തമാക്കി. ഓസ്ട്രേലിയയ്ക്കായി എലിസ് പെറി (75 പന്തിൽ 105), ജോർജിയ വോൽ (87 പന്തിൽ 101) എന്നിവർ സെഞ്ചറി നേടി.
ഇന്ത്യ– ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിനിടെ ട്രാവിസ് ഹെഡ് തന്നെ അപമാനിച്ചതായി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. ആദ്യ ഇന്നിങ്സിൽ പുറത്തായതിനു പിന്നാലെ ഗ്രൗണ്ടിൽ വച്ചുണ്ടായ സംഭവങ്ങളെക്കുറിച്ച് ട്രാവിസ് ഹെഡ് പറയുന്നതു നുണയാണെന്നും സിറാജ് ഒരു സ്പോര്ട്സ് മാധ്യമത്തിലെ അഭിമുഖത്തിൽ തുറന്നടിച്ചു.
അഡ്ലെയ്ഡ്∙ ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് വമ്പൻ വിജയം. പത്ത് വിക്കറ്റ് വിജയമാണ് ആതിഥേയരായ ഓസ്ട്രേലിയ അഡ്ലെയ്ഡിൽ നേടിയത്. ഇന്ത്യ ഉയർത്തിയ 19 റൺസ് വിജയലക്ഷ്യം രണ്ടാം ഇന്നിങ്സിൽ 3.2 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഓസീസ് മറികടന്നു. ഓപ്പണർമാരായ നേഥൻ മക്സ്വീനിയും (12 പന്തിൽ 10), ഉസ്മാൻ ഖവാജയും (എട്ട് പന്തിൽ ഒൻപത്) പുറത്താകാതെനിന്നു.
സെഞ്ചറി നേടിയ ട്രാവിസ് ഹെഡിനെ പുറത്താക്കിയപ്പോൾ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് നടത്തിയ ആഘോഷ പ്രകടനം അനാവശ്യമായിരുന്നെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ഹെഡിന്റെ ഗംഭീര ഇന്നിങ്സ് പരിഗണിച്ച് സിറാജ് ആഘോഷം ഒഴിവാക്കണമായിരുന്നെന്നാണ് ഗാവസ്കറിന്റെ പ്രതികരണം.
ഇന്ത്യ– ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിനിടയിൽ ഓസീസ് ബാറ്റർ ട്രാവിസ് ഹെഡുമായി കലഹിച്ച് ഇന്ത്യൻ പേസര് മുഹമ്മദ് സിറാജ്. ട്രാവിസ് ഹെഡ് പുറത്തായതിനു പിന്നാലെയാണ് ഗ്രൗണ്ടിൽവച്ച് സിറാജുമായി തര്ക്കമുണ്ടായത്. വിക്കറ്റ് നേട്ടം സിറാജ് ആഘോഷിച്ച രീതി രസിക്കാതിരുന്ന ഹെഡ്, ഇന്ത്യൻ പേസർക്കെതിരെ തിരിയുകയായിരുന്നു.
രണ്ടാം ടെസ്റ്റിൽ സിറാജിന്റെ പന്തിൽ ബോൾഡായപ്പോൾ നന്നായി പന്തെറിഞ്ഞെന്നാണ് അദ്ദേഹത്തോടു പറഞ്ഞതെന്ന് ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡ്. എന്നാൽ ഇതു ശ്രദ്ധിക്കാതിരുന്ന സിറാജ് തന്നോട് കണ്ണുരുട്ടുകയും ഇറങ്ങിപ്പോകാൻ ആംഗ്യം കാണിക്കുകയും ചെയ്തെന്ന് ട്രാവിസ് ഹെഡ് രണ്ടാം ദിവസത്തെ മത്സരത്തിനു ശേഷം പ്രതികരിച്ചു.
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ പിടിച്ചുനിൽക്കാനാകാതെ ഇന്ത്യൻ ബാറ്റിങ് നിര. 105 റണ്സെടുക്കുന്നതിനിടെ ഇന്ത്യയുടെ അഞ്ച് മുൻനിര വിക്കറ്റുകൾ വീണു. മത്സരം 22 ഓവറുകള് പിന്നിടുമ്പോൾ 110 റൺസെടുത്തു നിൽക്കുകയാണ് ഇന്ത്യ. ഋഷഭ് പന്തും (21 പന്തിൽ 21), നിതീഷ് കുമാർ റെഡ്ഡിയുമാണ് (അഞ്ചു പന്തിൽ നാല്) ക്രീസിൽ.
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിനിടെ മാര്നസ് ലബുഷെയ്നുനേരെ പന്തു വലിച്ചെറിഞ്ഞ് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന്റെ രോഷപ്രകടനം. റൺ അപ് പൂർത്തിയാക്കിയ സിറാജ് പന്തെറിയുന്നതിനു തൊട്ടുമുൻപ് ലബുഷെയ്ൻ പന്തു നേരിടാതെ പിൻമാറുകയായിരുന്നു. ഇത് രസിക്കാതിരുന്ന സിറാജ് ഓസ്ട്രേലിയൻ ബാറ്റർക്കു നേരെ പന്ത് വലിച്ചെറിഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ, ഇന്ത്യൻ താരത്തിനെതിരെ വി
ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായുടെ ശത്രു അദ്ദേഹം തന്നെയാണെന്ന് മുൻ ഇന്ത്യൻ താരവും ഡൽഹി ക്യാപിറ്റൽസിന്റെ സഹപരിശീലകനുമായിരുന്ന പ്രവീൺ ആംറെ. പൃഥ്വി ഷായെ പ്രചോദിപ്പിക്കാൻ ഇനി ആർക്കും സാധിക്കില്ലെന്നും, അദ്ദേഹം സ്വയം പ്രചോദിതനാകണമെന്നും ആംറെ പറഞ്ഞു. ഐപിഎല് മെഗാലേലത്തിൽ 75 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള പൃഥ്വി ഷായെ ആരും വാങ്ങിയിരുന്നില്ല.
Results 1-10 of 2853