Activate your premium subscription today
ന്യൂഡൽഹി ∙ ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ മെഡിക്കൽ ഉപകരണമെന്ന അവകാശവാദവുമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പൾസ് ഡയഗ്നോസ്റ്റിക് ഉപകരണമായ ‘നാഡി തരംഗിണിക്ക്’ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ(സിഡിഎസ്സിഒ) അംഗീകാരം ലഭിച്ചു. ഐഐടി ബോംബെയിലെ ഗവേഷകനായ ഡോ. അനിരുദ്ധ ജോഷി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
ന്യൂഡൽഹി ∙ 6.6 കോടി രൂപ വിലമതിക്കുന്ന വ്യാജ കാൻസർ, പ്രമേഹ പ്രതിരോധ മരുന്നുകൾ കൊൽക്കത്തയിലെ മൊത്തവ്യാപാര സ്ഥാപനത്തിൽനിന്നു പിടിച്ചെടുത്തു. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്സിഒ) ഈസ്റ്റ് സോണും ബംഗാളിലെ ഡ്രഗ്സ് കൺട്രോൾ ഡയറക്ടറേറ്റും ചേർന്നു നടത്തിയ സംയുക്ത റെയ്ഡിലാണ് ‘വ്യാജ’ മരുന്നുകൾ പിടികൂടിയത്. മൊത്തക്കച്ചവട സ്ഥാപനത്തിന്റെ ഉടമയെന്നു തിരിച്ചറിഞ്ഞയാളെ അറസ്റ്റ് ചെയ്തു. വിദേശ രാജ്യങ്ങളിൽ നിർമിച്ചതാണെന്നാണു മരുന്നിന്റെ കവറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ന്യൂഡൽഹി ∙ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ആരോഗ്യ സംബന്ധമായ വിഡിയോകൾ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്സിഒ) നിരീക്ഷിക്കുന്നു.
ന്യൂഡൽഹി ∙ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന് (സിഡിഎസ്സിഒ), ഇന്റർനാഷനൽ മെഡിക്കൽ ഡിവൈസ് റെഗുലേറ്റേഴ്സ് ഫോറത്തിന്റെ (ഐഎംഡിആർഎഫ്) അംഗത്വം ലഭിച്ചു. ആഗോള നിലവാരവുമായി പൊരുത്തപ്പെടുന്നതിന്, മെഡിക്കൽ ഉപകരണങ്ങളുടെ അംഗീകാര ചട്ടങ്ങളിൽ മാറ്റങ്ങളും
കോഴിക്കോട്∙ ഗർഭിണികൾക്കുള്ള വൈറ്റമിൻ ഗുളികകളും ഹൃദ്രോഗികൾക്ക് രക്തം കട്ടപിടിക്കാതിരിക്കാനുള്ള ഹെപ്പാരിൻ ഗുളികകളും ഉൾപ്പെടെ വൻകിട കമ്പനികൾ നിർമിക്കുന്ന നാൽപതിലേറെ മരുന്നുകൾ വ്യാജവും നിലവാരമില്ലാത്തതുമാണെന്ന് കേന്ദ്ര മരുന്ന് പരിശോധനാ ലാബിന്റെ റിപ്പോർട്ട്. മരുന്നിൽ നിർദിഷ്ട അളവിൽ രാസവസ്തുക്കൾ ഇല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂഡൽഹി ∙ ഇന്ത്യയിൽ നാൽപതിലേറെ കമ്പനികളുടെ ചുമ മരുന്നുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടെന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്സിഒ) റിപ്പോർട്ട്. ഇന്ത്യയിൽ ഉൽപാദിപ്പിച്ച ചുമ മരുന്നുകൾ കഴിച്ച് വിവിധ രാജ്യങ്ങളിലായി 141 കുട്ടികൾ മരിച്ചെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പല സംസ്ഥാനങ്ങളിലായി ലാബ് പരിശോധന നടത്തിയിരുന്നു. പരിശോധന നടത്തിയ 1105 സാംപിളുകളിൽ 59 എണ്ണത്തിനും മതിയായ നിലവാരം ഇല്ലായിരുന്നുവെന്നാണു റിപ്പോർട്ടിലുള്ളത്.
Results 1-6