Activate your premium subscription today
തിരുവനന്തപുരം ∙ ‘എമ്പുരാൻ’ സിനിമയുടെ റീ എഡിറ്റ് ചെയ്ത പതിപ്പിന്റെ പ്രദർശനം ആരംഭിച്ചു. തിരുവനന്തപുരം ആർടെക് മാളിൽ 11.25നുള്ള ഷോയിൽ റീ എഡിറ്റ് ചെയ്ത പതിപ്പാണ് പ്രദർശിപ്പിച്ചത്. പുതിയ പതിപ്പ് എല്ലാ തിയറ്ററുകളിലും ഇന്നു ലോഡ് ചെയ്യും. സിനിമയിലെ സ്ത്രീകൾക്കെതിരായ അതിക്രമത്തിന്റെ സീനുകൾ മുറിച്ചുനീക്കി. പേര് ഉൾപ്പെടെ 24 മാറ്റങ്ങളാണുള്ളത്. പേരിലെ മാറ്റം ചിത്രത്തിൽ 14 ഇടങ്ങളിലുണ്ട്. ഇത്തരത്തിൽ വിശദമായി കണക്കുകൂട്ടുമ്പോൾ മൊത്തം 38 ഇടങ്ങളിൽ മാറ്റമുണ്ട്.
കൊച്ചി ∙ വിവാദഭാഗങ്ങൾ മുറിച്ചു നീക്കിയ ‘എമ്പുരാൻ’ തിയറ്ററുകളിലെത്താൻ ഒരു ദിവസം കൂടിയെടുത്തേക്കും. ചിത്രത്തിന്റെ റീ സെൻസറിങ് ഞായറാഴ്ച പൂർത്തിയായെങ്കിലും എഡിറ്റിങ്ങും മാസ്റ്ററിങ്ങും പൂർത്തിയാക്കാൻ സമയമെടുക്കുന്നതാണു കാരണം. എഡിറ്റിങ്ങിനുശേഷം ഹൈദരാബാദിൽ നടൻ നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള അന്നപൂർണ സ്റ്റുഡിയോയിൽ മാസ്റ്ററിങ് ജോലികൾ പുരോഗമിക്കുകയാണ്. ഇത് ഇന്നു പൂർത്തിയായേക്കും.
കോട്ടയം ∙ വർഗീയതയ്ക്കെതിരെ നിലപാടെടുത്തു എന്നതുകൊണ്ടും അതിന്റെ ഭീകരത ചിത്രീകരിച്ചതുകൊണ്ടും ഒരു കലാസൃഷ്ടിയെ ഇല്ലായ്മ ചെയ്യാനും കലാകാരന്മാരെ നീചമായി ആക്രമിക്കാനും വർഗീയവാദികൾക്കു സാധിക്കുന്ന അവസ്ഥ ജനാധിപത്യത്തിനു ഭൂഷണമല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എമ്പുരാൻ സിനിമ കണ്ടതിന് ശേഷം സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
തിരുവനന്തപുരം/ കൊച്ചി ∙ സംഘപരിവാർ സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് ‘എമ്പുരാൻ’ സിനിമയിൽനിന്നു പതിനേഴോളം ഭാഗങ്ങൾ നീക്കാൻ നിർമാതാക്കൾ തീരുമാനിച്ചു. ഇന്നും നാളെയും അവധിയായതിനാൽ പുതിയ പതിപ്പ് ചൊവ്വാഴ്ച സെൻസർ ബോർഡിനു നൽകും; തുടർന്ന് ബുധനാഴ്ചയോടെ തിയറ്ററുകളിൽ എത്തിക്കാനാണു ശ്രമം.
തിരുവനന്തപുരം ∙ എമ്പുരാൻ സിനിമ രാഷ്ട്രീയ വിവാദമായിരിക്കെ ചിത്രത്തിന്റെ സെൻസർ വിവരങ്ങൾ പുറത്ത്. സിനിമയ്ക്കു രണ്ടു കട്ടുകൾ മാത്രമാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് (സിബിഎഫ്സി) നിർദേശിച്ചത്. സ്ത്രീകൾക്ക് എതിരായ അക്രമ ദൃശ്യത്തിന്റെ ദൈർഘ്യം ആറു സെക്കൻഡ് കുറച്ചു. ദേശീയപതാകയെക്കുറിച്ചു പരാമർശിക്കുന്ന നാല് സെക്കൻഡ് വെട്ടിമാറ്റിയെങ്കിലും പകരം നാല് സെക്കൻഡ് കൂട്ടിച്ചേർത്തിട്ടുണ്ട്. 179 മിനിറ്റ് 52 സെക്കൻഡാണ് സിനിമയുടെ ആകെ ദൈർഘ്യം. 16 പ്ലസ് കാറ്റഗറിയിലാണ് സിബിഎഫ്സി എമ്പുരാൻ സിനിമ സെൻസർ ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം ∙ എമ്പുരാൻ സിനിമയുടെ സെൻസറിങ്ങിൽ വീഴ്ച പറ്റിയതായി ബിജെപി കോർ കമ്മിറ്റി യോഗത്തിൽ വിമർശനം. സിനിമയിലെ ചില പരാമർശങ്ങൾ മാറ്റാൻ നോമിനേറ്റ് ചെയ്ത സെൻസർ ബോർഡ് അംഗങ്ങൾ ശ്രദ്ധിക്കണമെന്നായിരുന്നു വിമർശനം. ആർഎസ്എസ് നേതാക്കളും എമ്പുരാനെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. ചിത്രത്തിനെതിരെ പരസ്യ പ്രചാരണം വേണ്ടെന്നായിരുന്നു നേതൃത്വത്തിന്റെ നിർദേശം.
മാർക്കോ സിനിമയുടെ സാറ്റലൈറ്റ് പ്രദർശനത്തിന് അനുമതി നിഷേധിച്ച സെൻസർ ബോർഡ് തീരുമാനം വൈകി ഉദിച്ച വിവേകമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. തിയറ്റർ റിലീസിന് ശേഷം ചിത്രം ഒടിടി പ്ലാറ്റ്ഫോമിലുമെത്തി. മൊബൈൽ സ്ക്രീനിലൂടെ ബഹു ഭൂരിപക്ഷവും സിനിമ കണ്ടു കഴിഞ്ഞു.
മലയാള സിനിമകളിൽ വർധിച്ചു വരുന്ന വയലൻസിനെക്കുറിച്ച് ആശങ്ക പങ്കുവച്ച് നടി രഞ്ജിനി. മികച്ച തിരക്കഥയുടെ പേരിൽ മറ്റ് ഇൻഡസ്ട്രികൾ അസൂയപ്പെട്ടിരുന്ന മലയാളം എന്തിനാണ് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന കൊറിയൻ സിനിമകളുടെ പാത പിന്തുടരുന്നതെന്ന് രഞ്ജിനി ചോദിക്കുന്നു. അക്രമാസക്തരാകുന്ന യുവസമൂഹത്തിന്റെ നിർമിതിയിൽ സിനിമയ്ക്കും പങ്കുണ്ടെന്നും സെൻസർ ബോർഡ് ഉറക്കത്തിലാണോ എന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ രഞ്ജിനി കുറിച്ചു. മാര്‍ക്കോ, ആവേശം, റൈഫിള്‍ ക്ലബ് തുടങ്ങിയ സിനിമകളെ പേരെടുത്ത് വിമർശിച്ചാണ് താരത്തിന്റെ പ്രതികരണം.
മുംബൈ ∙ താൻ സംവിധാനം ചെയ്ത ‘എമർജൻസി’ സിനിമയിൽ നിന്ന് 13 ഭാഗങ്ങൾ ഒഴിവാക്കണമെന്ന സെൻസർ ബോർഡിന്റെ നിർദേശം യുക്തിരഹിതമാണെന്നും അംഗീകരിക്കാനാകില്ലെന്നും ബിജെപി എംപിയും സിനിമയിലെ നായികയും നിർമാണ പങ്കാളിയുമായ കങ്കണ റനൗട്ട്. പ്രധാന ഭാഗങ്ങളെല്ലാം എഡിറ്റ് ചെയ്ത് ഒഴിവാക്കി, സിനിമയുടെ ആത്മാവ് നഷ്ടപ്പെടുത്താൻ
മുംബൈ∙ ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റനൗട്ടിന്റെ സിനിമ ‘എമർജൻസി’യുടെ റിലീസ് നീട്ടി. ഇന്നായിരുന്നു റിലീസ് ചെയ്യേണ്ടിയിരുന്നത്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (CBFC) അനുമതി ലഭിക്കാത്തതിനാലാണു റിലീസ് നീട്ടിയതെന്നു കങ്കണ തന്റെ എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു.
Results 1-10 of 16