Activate your premium subscription today
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പുകളിലെ പോളിങ് ശതമാനക്കണക്കുകളിൽ വ്യത്യാസം വരുന്നതിലെ ആശങ്ക പരിശോധിക്കാൻ സുപ്രീം കോടതി തിരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെട്ടു. ആശങ്കകൾ പരിശോധിക്കാനും ചർച്ച ചെയ്യാനും മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ തയാറാണെന്നു കമ്മിഷൻ സുപ്രീം കോടതിയെ അറിയിച്ച പശ്ചാത്തലത്തിലാണിത്. ബൂത്ത് തിരിച്ചുള്ള വോട്ടു വിവരം പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്.
ന്യൂഡൽഹി ∙ ആധാറും വോട്ടര് ഐഡി കാര്ഡും ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ നിർണായക നീക്കം. വോട്ടര്മാരുടെ എണ്ണത്തിലെ ഇരട്ടിപ്പുമായി ബന്ധപ്പെട്ട് വന്ന പരാതികൾ ചർച്ച ചെയ്യാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ചൊവ്വാഴ്ച നിശ്ചയിച്ചിരിക്കുന്ന ആഭ്യന്തര, നിയമ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില് ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കും എന്നാണ് വിവരം.
തിരുവനന്തപുരം∙ ഒരു സംസ്ഥാനത്തിന്റെയും സീറ്റുകളുടെ നിലവിലുള്ള ആനുപാതിക വിഹിതത്തിൽ കുറവ് വരാതെ വേണം മണ്ഡല പുനർനിർണയം നടത്തേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനസംഖ്യാ നിയന്ത്രണ നടപടികൾ കാര്യക്ഷമമായി നടപ്പിലാക്കിയ സംസ്ഥാനങ്ങൾ ശിക്ഷിക്കപ്പെടുന്ന നിലയുണ്ടാകരുതെന്നും സ്വാതന്ത്ര്യത്തിനു ശേഷം കേന്ദ്ര സർക്കാരുകൾ കൊണ്ടുവന്ന ജനസംഖ്യാ നിയന്ത്രണ പരിപാടികൾക്കും കുടുംബാസൂത്രണ നയങ്ങൾക്കുമനുസൃതമായി ജനസംഖ്യ കുറച്ചുകൊണ്ടുവന്ന സംസ്ഥാനങ്ങൾക്ക് പാർലമെന്റിൽ ആനുപാതിക പ്രാതിനിധ്യത്തിൽ കുറവു വരുത്തുന്നത് അനീതിയാണെന്നും അദ്ദേഹം അറിയിച്ചു. ജനസംഖ്യാ നിയന്ത്രണ പരിപാടികളിൽ വീഴ്ച വരുത്തിയ സംസ്ഥാനങ്ങൾക്ക് പാരിതോഷികം നൽകുന്നതിനു തുല്യമാകും അതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി∙ തിരഞ്ഞെടുപ്പു പ്രക്രിയയുമായി ബന്ധപ്പെട്ട മുഴുവൻ ഘടകങ്ങളിലും ഡിജിറ്റൽ മാധ്യമങ്ങൾ ഉപയോഗിക്കാൻ തിരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനം. വോട്ട് ചേർക്കുന്നതു മുതൽ വോട്ടെണ്ണുന്നതു വരെ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുന്ന എല്ലാവർക്കും ഓഡിയോ ബുക്ക്, അനിമേറ്റഡ് വിഡിയോ, ഇ–ബുക്ക് തുടങ്ങിയവ വഴി ബോധവൽക്കരണം നടത്തുകയാണു ലക്ഷ്യം. സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത യോഗത്തിലാണു തീരുമാനം. വിവിധ സംസ്ഥാനങ്ങളുമായി ഏകോപിപ്പിച്ചുള്ള ഐടി സംവിധാനവും നിലവിൽ വരും. തിരഞ്ഞെടുപ്പു സംബന്ധിച്ച വിശദാംശങ്ങളും കണക്കുകളും വിവരങ്ങളുമൊക്കെ ഏകോപിപ്പിക്കാനും വിവിധ തലങ്ങളിലെ ആശയവിനിമയം എളുപ്പത്തിലാക്കാനും ഇതിലൂടെ സാധിക്കുമെന്നാണു കരുതുന്നത്. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ അധ്യക്ഷത വഹിച്ചു.
ന്യൂഡൽഹി∙ സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർമാർ കൃത്യമായ ഇടവേളകളിൽ സർവകക്ഷിയോഗം വിളിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർമാരുടെ ദ്വിദിന കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം നിർദേശിച്ചത്. ഇതുസംബന്ധിച്ച് സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് മാർച്ച് 31നകം നൽകണം.
ന്യൂഡൽഹി / തിരുവനന്തപുരം ∙ രാജ്യത്ത് ഒറ്റ വോട്ടർ തിരിച്ചറിയൽ നമ്പർ നടപ്പിലാക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ഒരു സംസ്ഥാനത്തു വിതരണം ചെയ്ത നമ്പർ മറ്റു സംസ്ഥാനങ്ങളിൽ ആവർത്തിച്ചതിനെത്തുടർന്നാണു നടപടി. സംസ്ഥാനതലത്തിൽ തിരിച്ചറിയൽ കാർഡ് തയാറാക്കിയപ്പോൾ സംഭവിച്ചതാണിത്. കേന്ദ്രീകൃത പോർട്ടലിലേക്ക് ഡേറ്റാബേസ് മാറ്റിയ ശേഷം നമ്പറിലെ ഇരട്ടിപ്പ് സംഭവിക്കുന്നില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. രണ്ടു സംസ്ഥാനങ്ങളിലെ വോട്ടർമാർക്ക് ഒരേ നമ്പരിലുള്ള വോട്ടർ കാർഡ് നൽകിയെന്നതിനാൽ വ്യാജ വോട്ടർമാരുണ്ടെന്നല്ല അർഥമാക്കുന്നതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ വിശദീകരിച്ചു.
ഗ്യാനേഷ് കുമാറിനെ പരിചയപ്പെടുന്നതു തൊണ്ണൂറുകളുടെ ആരംഭത്തിലാണ്. ആഗ്ര സ്വദേശിയായ അദ്ദേഹം അന്ന് അടൂർ ആർഡിഒയും സബ് കലക്ടറും ആയിരുന്നു. ഐഎഎസ് ലഭിച്ചശേഷമുള്ള ആദ്യകാല പോസ്റ്റിങ്. എറണാകുളത്തെ ഒരു കേസുമായി (വ്യക്തിപരമല്ല) ബന്ധപ്പെട്ട ചില രേഖകൾ ആർഡി ഓഫിസിൽ നിന്ന് എത്തേണ്ടിയിരുന്നു. കോടതി നിർദേശിച്ചിട്ടും അവ എത്തിച്ചില്ല. ആർഡി ഓഫിസിലെ ഒരു തൽപര കക്ഷി ഫയൽ ‘ചവിട്ടിപ്പിടിച്ച’തായിരുന്നു കാരണം. അന്ന് മനോരമയുടെ പത്തനംതിട്ട ജില്ലാ ലേഖകനായിരുന്ന ഞാൻ ഗ്യാനേഷിനെ കണ്ട് സംസാരിച്ചു. അതായിരുന്നു തുടക്കം. അന്നുതന്നെ അത്യാവശ്യം നന്നായി മലയാളം പറഞ്ഞിരുന്നു ഗ്യാനേഷ്. സ്പീഡ്– അതായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ആർഡി ഓഫിസിലെ സൂപ്രണ്ടിനെ വിളിച്ചു ഗ്യാനേഷ് പറഞ്ഞു: നാളെ രാവിലെ ആ ഫയൽ കോടതിയിലെത്തണം. ഉടൻ തയാറാക്കൂ. അയാൾ ഒഴികഴിവ് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഗ്യാനേഷ്
ന്യൂഡൽഹി∙ ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചതിനെ ചോദ്യം ചെയ്തുകൊണ്ടു സമർപ്പിച്ച ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോം (എഡിആർ) എന്ന സംഘടനാണ് ഗ്യാനേഷ് കുമാറിന്റെ നിയമനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷണറെ തിരഞ്ഞെടുക്കാനുള്ള സിലക്ഷൻ കമ്മിറ്റിയിൽനിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിനെതിരെ നേരത്തെതന്നെ സുപ്രീം കോടതിയിൽ കേസുകൾ നിലവിലുണ്ടായിരുന്നു. ചീഫ് ജസ്റ്റിസിനു പകരം കാബിനറ്റ് മന്ത്രിയെ സിലക്ഷൻ കമ്മിറ്റിയിൽ നിയമിച്ചതും വിവാദമായിരുന്നു. കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ച ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച് കേസ് ഫെബ്രുവരി 19ലേക്ക് മാറ്റിയിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചത്.
ന്യൂഡൽഹി ∙ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ (സിഇസി) നിയമനത്തിനു പിന്നാലെ സിലക്ഷൻ കമ്മിറ്റി യോഗത്തിലെ തന്റെ വിയോജനക്കുറിപ്പ് പുറത്തുവിട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സുപ്രീം കോടതി നടപടികൾക്ക് വിരുദ്ധമാണ് തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നിയമനമെന്നും അംബേദ്ക്കറുടെ ആശയങ്ങൾ ഉയർത്തിപിടിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച വിയോജനക്കുറിപ്പിൽ രാഹുൽ ഗാന്ധി പറയുന്നു.
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു നടപടികളിൽ വോട്ടർമാർക്ക് അവിശ്വാസമുണ്ടാക്കാൻ കോടതിനടപടികളും കാരണമാകുന്നുവെന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ സൂചിപ്പിച്ചു. ദീർഘകാലമായി തീർപ്പാകാതെ കിടക്കുന്ന ചില കേസുകൾ തിരഞ്ഞെടുപ്പുകളുടെ നിർണായകഘട്ടത്തിൽ പരിഗണിക്കുന്നതാണ് അദ്ദേഹം വിടവാങ്ങൽ പ്രസംഗത്തിൽ പരാമർശിച്ചത്. ഹർജിക്കാരൻ പരത്താൻ ശ്രമിക്കുന്ന അവിശ്വാസം ഇരട്ടിയാക്കാൻ ഇത്തരം കോടതി നടപടികൾ ഇടയാക്കും. തിരഞ്ഞെടുപ്പുകളുടെ നടത്തിപ്പിനെ ബാധിക്കാത്തവിധം ഇത്തരം ഹർജികൾ വാദം കേൾക്കണം. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ക്രമക്കേട്, ഇലക്ടറൽ ബോണ്ട് തുടങ്ങിയ പല കേസുകളും തിരഞ്ഞെടുപ്പു കാലങ്ങളിലാണ് സുപ്രീം കോടതിയടക്കം പരിഗണിച്ചത്.
Results 1-10 of 498