Activate your premium subscription today
ന്യൂഡൽഹി ∙ എക്സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടു കേസിൽ അന്വേഷണം പൂർത്തിയാക്കിയാലും കുറ്റപത്രം നൽകില്ലെന്നു കേന്ദ്രം വാക്കാൽ ഉറപ്പു നൽകിയിരുന്നുവെന്നു ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ഈ ഉറപ്പു ലംഘിച്ചാണ് എസ്എഫ്ഒഐ തുടർനടപടി സ്വീകരിച്ചതെന്നു ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് പറഞ്ഞു. കേസ് മറ്റൊരു ഹൈക്കോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിൽ കൂടുതൽ പറയുന്നില്ലെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്തി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു തിരികെവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. സിഎംആർഎലിന് ആശ്വാസമാണു ഹൈക്കോടതിയുടെ നിരീക്ഷണം.
തിരുവനന്തപുരം∙ അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരിനെയാണ് നാലാം വാര്‍ഷിക വേളയില്‍ കേരളം കാണുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. മുഖ്യമന്ത്രിയുടെ മകള്‍ യാതൊരു സേവനങ്ങളും നല്‍കാതെ കരിമണല്‍ കമ്പനിയില്‍ നിന്നും 2.7 കോടി രൂപ മാസപ്പടിയായി കൈപ്പറ്റിയത്, കോവിഡ് കാലത്തെ പിപിഇ കിറ്റ് വാങ്ങലുകൾ, കെഎഫ്സി നിക്ഷേപം, എഐ ക്യാമറ തുടങ്ങിയ കുംഭകോണങ്ങളാണ് പിണറായി സര്‍ക്കാരിന്റെ കാലത്തു പുറത്തുവന്നത്.
തിരുവനന്തപുരം∙ സിഎംആർഎലിന് സേവനം നൽകാതെ പണം കൈപ്പറ്റിയെന്ന് എസ്എഫ്ഐഒയ്ക്കു മൊഴി നല്‍കിയിട്ടില്ലെന്ന് വീണാ വിജയൻ. ‘‘അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ മൊഴി നൽകി, അവർ അത് രേഖപ്പെടുത്തി. എന്നാല്‍, സേവനം നൽകാതെ പണം കൈപ്പറ്റിയെന്ന് മൊഴി നൽകിയില്ല.’’– വീണ പറഞ്ഞു.
തിരുവനന്തപുരം ∙ എക്സാലോജിക്-സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസില്‍ സിഎംആര്‍എല്ലിന് ഒരു തരത്തിലുള്ള സേവനവും നല്‍കിയിട്ടില്ലെന്ന് എക്സാലോജിക് ഉടമ വീണാ വിജയൻ മൊഴി നല്‍കിയതായി എസ്എഫ്ഐഒയുടെ റിപ്പോർട്ട്. ചെന്നൈ ഓഫിസില്‍ ചോദ്യം ചെയ്തപ്പോള്‍ വീണ ഇത്തരത്തില്‍ മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്
കൊച്ചി∙ കരിമണൽ കച്ചവടത്തിനു നിയമവിരുദ്ധമായ സഹായം ഉറപ്പാക്കാൻ സിഎംആർഎൽ (കൊച്ചിൻ മിനറൽ ആൻഡ് റൂട്ടൈൽ ലിമിറ്റഡ്) വൻതുക ചെലവഴിച്ചെന്ന കേസിൽ അന്വേഷണം നടത്തി സമർപ്പിച്ച പ്രോസിക്യൂഷൻ കംപ്ലെയ്ന്റിൽ പരാമർശിക്കുന്ന 13 കോടിരൂപയുടെ വിദേശ ഇടപാടിൽ വിശദമായ അന്വേഷണം വേണമെന്ന് എസ്എഫ്ഐഒ.
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനു കിട്ടിയത് അഴിമതിപ്പണമാണെന്നും സിപിഎം മറുപടി പറയണമെന്നും മാത്യു കുഴല്നാടന് എംഎല്‍എ. സിഎംആര്‍എല്ലിന്റെ സഹോദര സ്ഥാപനമായ എംപവര്‍ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തില്‍നിന്ന് വായ്പയായി ലഭിച്ച തുക തിരിച്ചടച്ചുവെന്ന് വ്യാജമായി രേഖയുണ്ടാക്കി
സിഎംആർഎൽ – എക്സാലോജിക് തട്ടിപ്പിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് സുപ്രധാന പങ്കെന്ന് എസ്എഫ്ഐഒ റിപ്പോർട്ട്. എക്സാലോജിക് സിഎംആർഎല്ലിന് സേവനം നൽകി എന്നതിനു തെളിവുകളില്ല. എന്നാൽ, വീണയ്ക്ക് പ്രതിമാസം 5 ലക്ഷം രൂപ വീതവും എക്സാലോജികിനു 3 ലക്ഷം രൂപ വീതവും സിഎംആർഎൽ നൽകിയിരുന്നു. വീണയും സിഎംആർഎൽ എംഡി ശശിധരൻ കർത്തയും കൂടി ഒത്തുകളിച്ച് സിഎംആർഎല്ലിൽനിന്നു 2.78 കോടി രൂപ തട്ടിയെടുത്തെന്നും റിപ്പോർട്ടിൽ പറയുന്നു. എസ്എഫ്ഐഒ റിപ്പോർട്ടിലെ പതിനൊന്നാം പ്രതിയാണ് വീണ.
കൊല്ലം ∙ വ്യവസായ വകുപ്പിനു കീഴിലുള്ള ചവറ കെഎംഎംഎൽ സ്വകാര്യ കമ്പനികളിൽ നിന്നുൾപ്പെടെ 76 കോടി രൂപയുടെ സംസ്കരിച്ച കരിമണൽ വാങ്ങുന്നു. ഇതിനായി കമ്പനിയുടെ ബജറ്റിൽ തുക വകയിരുത്തി. കരിമണൽ പണമിടപാട് കേസുമായി ബന്ധപ്പെട്ട എസ്എഫ്ഐഒ കേസ് സജീവ ചർച്ചയായിരിക്കെയാണു പുതിയ ഇടപാട്.
തിരുവനന്തപുരം ∙ സിഎംആര്‍എലുമായി ബന്ധപ്പെട്ട എസ്എഫ്ഐഒ റിപ്പോര്ട്ടിന്മേലുള്ള തുടര്‍നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതിനെ കുറിച്ചുള്ള ചോദ്യത്തോട് ക്ഷുഭിതനായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. താങ്കളുടെ മകള്‍ കൂടി ഉള്ള കുറ്റപത്രവുമായി ബന്ധപ്പെട്ട വിധി ആശ്വാസകരമാണോ എന്ന ചോദ്യമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
കൊച്ചി ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കും കരിമണൽ കമ്പനിയായ സിഎംആർഎലുമായും ബന്ധപ്പെട്ട എസ്എഫ്ഐഒ റിപ്പോർട്ടിന്മേലുള്ള തുടർനടപടികൾ നിർത്തി വയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. എറണാകുളം അഡീഷണൽ സെഷൻസ് കോടതി മുമ്പാകെയുള്ള കേസിലാണ് 2 മാസത്തേക്ക് തുടർനടപടികൾ തടഞ്ഞ് ജസ്റ്റിസ് ടി.ആർ.രവിയുടെ അവധിക്കാല ബെഞ്ച് ഉത്തരവിട്ടത്. വേനലവധിക്കു ശേഷം കോടതി ചേരുമ്പാഴായിരിക്കും ഇനി ഹർജി പരിഗണിക്കുക. സിഎംആർഎൽ ആണ് സെഷൻസ് കോടതി തീരുമാനം ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്.
Results 1-10 of 94