Activate your premium subscription today
മുംബൈ ∙ മുഗൾ ഭരണാധികാരി ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന ബിജെപി–ശിവസേനാ (ഷിൻഡെ) നേതാക്കളുടെ ആവശ്യം ഏറ്റെടുത്ത് വിശ്വഹിന്ദു പരിഷത് (വിഎച്ച്പി), ബജ്റംഗ്ദൾ സംഘടനകൾ രംഗത്ത്. പൊളിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടാൽ കർസേവ നടത്തുമെന്നാണ് പ്രഖ്യാപനം. ഇക്കാര്യങ്ങൾ ഉന്നയിച്ച് ഇന്ന് സർക്കാരിന് നിവേദനം നൽകും.
ബജ്റംഗ് ദള്ളിന്റെ ടീഷർട്ട് ധരിച്ചും ത്രിശൂലത്തിന് സമാനമായ ആയുധങ്ങളുമേന്തി ഒരു കൂട്ടം ആളുകള്‍ പ്രതിജ്ഞയെടുക്കുന്നതിന്റെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 2025 മാർച്ച് 1 മുതൽ ഛത്തീസ്ഗഡിലെ ക്രിസ്ത്യാനികളെ കൊല്ലാൻ വിശ്വ ഹിന്ദു പരിഷത്തിന്റെയും (വിഎച്ച്പി), ആർഎസ്എസ്സിന്റെയും അംഗങ്ങൾ
ന്യൂഡൽഹി ∙ വിശ്വ ഹിന്ദു പരിഷത്തിന്റെ ചടങ്ങിൽ പങ്കെടുത്തു നടത്തിയ വിവാദപ്രസംഗത്തെ അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശേഖർ കുമാർ യാദവ് ന്യായീകരിച്ചു. ജഡ്ജിയെന്ന നിലയിലുള്ള പെരുമാറ്റത്തെ ബാധിക്കുന്നതല്ല തന്റെ വാക്കുകളെന്നും അതു ഭരണഘടനാ മൂല്യങ്ങളോടു ചേർന്നു പോകുന്നതാണെന്നും അദ്ദേഹം ഹൈക്കോടതി ചീഫ് ജസ്റ്റിസിനെഴുതിയ കത്തിൽ വ്യക്തമാക്കി. നിക്ഷിപ്ത താൽപര്യക്കാർ വാക്കുകളെ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് ജസ്റ്റിസ് ശേഖർ പറയുന്നത്.
തിരുവനന്തപുരം∙ വിവാദമായ നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ കല്ലറ നാളെ തുറക്കും. കല്ലറ തുറക്കാനുള്ള പൊലീസ് നടപടിയ്ക്ക് ജില്ലാ ഭരണകൂടം അനുമതി നൽകി. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്. സമാധി തുറന്നു പരിശോധിക്കണമെന്ന ആർഡിഒ ഉത്തരവിനെതിരെ ഗോപൻ സ്വാമിയുടെ ഭാര്യയും 2 ആൺമക്കളും നൽകിയ
പാലക്കാട്∙ നല്ലേപ്പിള്ളി സർക്കാർ യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിനിടെ അധ്യാപകരെ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതില്‍ ഗൂഢാലോചനയില്ലെന്നു പൊലീസ്. തത്തമംഗലം സ്കൂളിൽ പുൽക്കൂട് നശിപ്പിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലും ഇവർക്ക് പങ്കില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി അനിൽകുമാർ, ബജ്റംഗ്ദൾ ജില്ലാ സംയോജക് സുശാസനൻ, വിശ്വഹിന്ദു പരിഷത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വേലായുധൻ എന്നിവരെ ചോദ്യം ചെയ്തതിൽനിന്നാണ് പൊലീസിന് ഇക്കാര്യം മനസ്സിലായത്.
ന്യൂഡൽഹി ∙ വിശ്വ ഹിന്ദു പരിഷത്തിന്റെ ചടങ്ങിൽ പങ്കെടുത്തു വിവാദ പ്രസംഗം നടത്തിയ അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശേഖർ കുമാർ യാദവ് സുപ്രീം കോടതി കൊളീജിയത്തിന്റെ മുന്നിൽ ഹാജരായി.
ന്യൂഡൽഹി∙ വിശ്വഹിന്ദു പരിഷത്തിന്റെ ചടങ്ങിൽ വിവാദ പ്രസംഗം നടത്തിയ അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിനോട് നേരിട്ട് ഹാജരാകാൻ നിർദേശം നൽകി സുപ്രീംകോടതി കൊളീജിയം. ഡിസംബർ 17ന് ഹാജരാകാനാണ് നിർദേശം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് കോളീജിയം തലവൻ. വിഎച്ച്പിയുടെ നിയമവേദി ഹൈക്കോടതി ഹാളിൽ 11ന് നടത്തിയ
ന്യൂഡൽഹി ∙ വിശ്വഹിന്ദു പരിഷത്തിന്റെ ചടങ്ങിൽ വിവാദപ്രസംഗം നടത്തിയ അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിനെതിരെ രാജ്യസഭയിൽ പ്രതിപക്ഷം ഇംപീച്ച്മെന്റ് നോട്ടിസ് നൽകി. പ്രസംഗം വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതാണെന്ന് 55 എംപിമാർ ഒപ്പിട്ട നോട്ടിസിൽ പറയുന്നു. നേതാക്കളായ ദിഗ്വിജയ് സിങ് (കോൺഗ്രസ്), കപിൽ സിബൽ (എസ്പി), ജോൺ ബ്രിട്ടാസ് (സിപിഎം), സാകേത് ഗോഖലെ (തൃണമൂൽ കോൺഗ്രസ്), മനോജ് കുമാർ ഝാ (ആർജെഡി) എന്നിവർ രാജ്യസഭാ സെക്രട്ടറി ജനറലിനാണു നോട്ടിസ് നൽകിയത്.
ന്യൂഡൽഹി ∙ വിശ്വഹിന്ദു പരിഷത്തിന്റെ ചടങ്ങിൽ വിവാദ പ്രസംഗം നടത്തിയ അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിനെതിരെ രാജ്യസഭയിൽ പ്രതിപക്ഷം ഇന്ന് ഇംപീച്ച്മെന്റ് നോട്ടിസ് നൽകും. ഭൂരിപക്ഷത്തിന്റെ താൽപര്യത്തിനനുസരിച്ചാണ് ഇന്ത്യ പ്രവർത്തിക്കേണ്ടതെന്നു പറയുന്ന പ്രസംഗത്തിൽ, മുസ്ലിംകൾക്കെതിരെ രൂക്ഷമായ പരാമർശങ്ങളുണ്ടായിരുന്നു.
ന്യൂഡൽഹി ∙ വിശ്വഹിന്ദു പരിഷത്തിന്റെ ചടങ്ങിൽ അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവ് നടത്തിയ വിവാദ പ്രസംഗത്തിന്റെ വിശദാംശങ്ങൾ ഹാജരാക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. പ്രസംഗം സംബന്ധിച്ച മാധ്യമ വാർത്തകൾ ശ്രദ്ധയിൽപെട്ടെന്നും അലഹാബാദ് ഹൈക്കോടതിയോടു വിശദീകരണം തേടിയെന്നും സുപ്രീം കോടതി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Results 1-10 of 41