Activate your premium subscription today
കർണാടക ഭവൻ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും ഡൽഹിയിലെത്തിയതിനെ തുടർന്ന്, നേതൃമാറ്റവിഷയം എഐസിസി ചർച്ച ചെയ്തേക്കുമെന്ന അഭ്യൂഹം വീണ്ടും സജീവമായി. 2023 മേയിൽ കോൺഗ്രസ് അധികാരത്തിലേറിയപ്പോൾ മുഖ്യമന്ത്രി പദത്തിനായി ഇരുനേതാക്കളും അവകാശവാദം ഉന്നയിച്ചിരുന്നു. തുടർന്ന് രണ്ടരവർഷത്തിനു ശേഷം അധികാരം കൈമാറാമെന്ന ധാരണയിലാണു സിദ്ധരാമയ്യയ്ക്ക് അവസരം നൽകിയത്.
ചെന്നൈ∙ ലോക്സഭാ മണ്ഡല പുനർനിർണയത്തിനെതിരെ രൂപീകരിച്ച ജോയിന്റ് ആക്ഷൻ കമ്മിറ്റിയുടെ അടുത്ത യോഗം ഹൈദരാബാദിൽ നടക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഇത് മണ്ഡല പുനർനിർണയത്തിന് എതിരല്ലെന്നും സുതാര്യവും നീതിയുക്തവുമായി നടത്തണമെന്നുമാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം യോഗത്തിന്റെ ആരംഭത്തിൽ പറഞ്ഞിരുന്നു. രാജ്യത്തിന്റെ പുരോഗതിക്കായി സംഭാവനകൾ നൽകിയ സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതാകരുത് നടപടികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡല പുനർനിർണയത്തിന് എതിരെ സംയുക്ത കർമ സമിതി (ജെഎസി) രൂപീകരിക്കാൻ നടത്തിയ യോഗത്തിൽ കേരളം, കർണാടക, ആന്ധ്ര, തെലങ്കാന, ഒഡീഷ, ബംഗാൾ, പഞ്ചാബ് സംസ്ഥാനങ്ങളിൽനിന്നുള്ള നേതാക്കൾ പങ്കെടുത്തു. ഗിണ്ടിയിലെ ഐടിസി ഹോട്ടലിലായിരുന്നു യോഗം.
ന്യൂഡൽഹി∙ രാജ്യത്തെ സമ്പന്ന എംഎൽഎമാരിൽ ഭൂരിഭാഗവും ബിജെപിക്കാർ. മുംബൈയിലെ ഘട്കോപ്പർ ഈസ്റ്റ് എംഎല്‍എയും ബിജെപി നേതാവുമായ പരാഗ് ഷാ ആണ് രാജ്യത്തെ ഏറ്റവും സമ്പന്നനായ എംഎൽഎ. ഇദ്ദേഹത്തിന് 3,400 കോടി രൂപ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. 1700 രൂപ മാത്രം വരുമാനമുള്ള ബംഗാളിൽ നിന്നുള്ള ബിജെപി എംഎൽഎയായ നിർമൽ കുമാർ ധാരയാണ് ഏറ്റവും ‘പാവപ്പെട്ട’ നിയമസഭാംഗം. നിയമസഭ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനായി എംഎൽഎമാർ സമർപ്പിച്ച സത്യവാങ്മൂലം അടിസ്ഥാനമാക്കി അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) ആണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
തിരുവനന്തപുരം ∙ മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെയുള്ള നീക്കത്തിൽ തമിഴ്നാടുമായി കൈകോർക്കാൻ കേരളം. 22ന് ചെന്നൈയിൽ നടക്കുന്ന പ്രതിഷേധസംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.
ബെംഗളൂരു∙ ഈ വർഷം അവസാനത്തോടെ മുഖ്യമന്ത്രിപദം ഡി.കെ. ശിവകുമാറിനു കൈമാറുമെന്നു സിദ്ധരാമയ്യ സൂചന നൽകി. കോൺഗ്രസ് ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2023 മേയിൽ കോൺഗ്രസ് അധികാരത്തിലേറിയപ്പോൾ മുഖ്യമന്ത്രി പദത്തിനായി ഇരുനേതാക്കളും അവകാശവാദം ഉന്നയിച്ചിരുന്നു. തുടർന്ന് രണ്ടരവർഷം വീതം പദവി പങ്കിടുക എന്ന ധാരണയിലെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, മുഖ്യമന്ത്രി പദം പങ്കുവയ്ക്കാൻ ധാരണ ഇല്ലെന്നാണ് അടുത്തകാലം വരെ സിദ്ധരാമയ്യ പറഞ്ഞിരുന്നത്.
പടിഞ്ഞാറത്തറ (വയനാട്)∙ രാത്രിയാത്ര നിരോധനത്തിന് പരിഹാരം കാണാന്‍ കര്‍ണാടക സര്‍ക്കാരിന് കഴിയുന്നതെല്ലാം ചെയ്യുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍. പടിഞ്ഞാറത്തറ ടൗണില്‍ നടന്ന യുഡിഎഫ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടു ദിവസം മുൻപ് പ്രിയങ്ക ഗാന്ധി ഫോണില്‍ വിളിച്ചിരുന്നുവെന്നും രാത്രിയാത്ര നിരോധനത്തെ സംബന്ധിച്ച് സംസാരിക്കാന്‍ കര്‍ണാടകയില്‍ വരുമെന്ന് പറഞ്ഞിരുന്നതായും ശിവകുമാര്‍ പറഞ്ഞു. കര്‍ണാടകയില്‍ വന്ന് നേരില്‍ കണ്ട് സംസാരിക്കുന്നതിന് പ്രിയങ്ക ഗാന്ധിയെ സ്വാഗതം ചെയ്തിട്ടുണ്ട്.ൊ
ബെംഗളൂരു∙ ഭൂമി കൈമാറ്റക്കേസിൽ സിദ്ധരാമയ്യ തെറ്റ് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പദത്തിൽ 5 വർഷം പൂർത്തിയാക്കുമെന്നും പിസിസി പ്രസിഡന്റ് കൂടിയായ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി. പാർട്ടി സിദ്ധരാമയ്യയ്ക്കു ഒപ്പമുണ്ടെന്നും രാജി സംബന്ധിച്ച ചോദ്യങ്ങൾക്കു പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, സിദ്ധരാമയ്യയുടെ കുറ്റവിചാരണയ്ക്കു ഗവർണർ നൽകിയ അനുമതി പിൻവലിക്കണമെന്ന് പിന്നാക്ക, ദലിത്, ന്യൂനപക്ഷ സമുദായ സംഘടനകൾ ആവശ്യപ്പെട്ടു.
കണ്ണൂർ /ബെംഗളൂരു ∙ കർണാടക സർക്കാരിനെ താഴെയിറക്കാൻ തളിപ്പറമ്പിൽ മൃഗബലിയോടുകൂടി ശത്രുഭൈരവീയാഗം നടത്തിയെന്ന ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ ആരോപണം ശരിയല്ലെന്ന് ക്ഷേത്രഭാരവാഹികളും ദേവസ്വം ബോർഡും അറിയിച്ചു. ശിവകുമാർ ആരോപിച്ചതു പോലെ മൃഗബലി നടന്നിട്ടില്ലെന്നു സംസ്ഥാന പൊലീസ് സ്പെഷൽ ബ്രാഞ്ച് ഡിജിപിക്കു റിപ്പോർട്ട് നൽകുകയും ചെയ്തു.
തിരുവനന്തപുരം∙ സംസ്ഥാനത്ത് മദ്യ നയത്തില്‍ ഒരു മാറ്റവും നടത്തിയിട്ടില്ലെന്നും ഇതു സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. പാര്‍ട്ടിയോ മുന്നണിയോ സര്‍ക്കാരോ ചര്‍ച്ച ചെയ്യുകയോ തീരുമാനിക്കുകയോ ചെയ്യാത്ത കാര്യമാണ് നടപ്പിലാക്കാന്‍ പോകുന്നുവെന്ന തരത്തില്‍
കർണാടക സർക്കാരിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരെ കേരളത്തിൽ മൃഗബലി അടക്കമുള്ള ശത്രു ഭൈരവീ യാഗം നടത്തിയെന്ന് കർണാടക ഉപമുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ ഡി.കെ.ശിവകുമാർ. വിവേകാനന്ദ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിൽ. 45 മണിക്കൂർ ധ്യാനം ഇന്നലെ ഏഴരയോടെയാണ്
Results 1-10 of 74