Activate your premium subscription today
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖവും അദാനി പോർട്സിന്റെ (Adani Ports) ഉടമസ്ഥതയിലുള്ളതുമായ ഗുജറാത്തിലെ മുന്ദ്ര തുറമുഖം (Mundra Port) കഴിഞ്ഞ സാമ്പത്തിക വർഷം കൈകാര്യം ചെയ്തത് റെക്കോർഡ് 200 മില്യൻ മെട്രിക് ടൺ ചരക്ക്.
ഹുറൂൺ അതിസമ്പന്ന പട്ടികയ്ക്കു പിന്നാലെ ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടികയിലും ടോപ് 10ൽ നിന്ന് പുറത്തായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഇക്കഴിഞ്ഞ മാർച്ച് 7ലെ ഓഹരിവിലകളും കറൻസി വിനിമയനിരക്കും വിലയിരുത്തി ഫോബ്സ് മാഗസിൻ തയാറാക്കിയ 2025ലെ ശതകോടീശ്വര പട്ടികയിൽ 9,250 കോടി ഡോളർ ആസ്തിയുമായി മുകേഷ് അംബാനി 18-ാം സ്ഥാനത്താണ്.
കഴിഞ്ഞ ഒരുവർഷത്തിനിടെ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ആസ്തിയിൽ നിന്ന് കൊഴിഞ്ഞുപോയത് ഒരുലക്ഷം കോടി രൂപ. 8.6 ലക്ഷം കോടി രൂപയായാണ് അദ്ദേഹത്തിന്റെ ആസ്തി കുറഞ്ഞതെങ്കിലും ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ എന്ന നേട്ടം നിലനിർത്തിയെന്ന് ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ്-2025 വ്യക്തമാക്കി.
അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെയും സഹോദരൻ രാജേഷ് അദാനിയെയും ക്രിമിനൽ ഗൂഢാലോചനക്കേസിൽ കുറ്റവിമുക്തരാക്കി ബോംബെ ഹൈക്കോടതി. 2012ൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് എടുത്ത കേസിലാണ് അദാനി സഹോദരന്മാർക്ക് ആശ്വാസവിധി.
ശതകോടീശ്വരൻ ഗൗതം അദാനി (Gautam Adani) നയിക്കുന്ന അദാനി ഗ്രൂപ്പിനു (Adani Group) കീഴിലെ ഊർജ വിതരണക്കമ്പനിയായ അദാനി പവറിന്റെ (Adani Power) ഓഹരികളിൽ ഇന്നു വൻ ചാഞ്ചാട്ടം. കഴിഞ്ഞദിവസത്തെ ക്ലോസിങ് വിലയായ 497.80 രൂപയിൽ നിന്ന് ഇന്ന് 3 ശതമാനത്തിലധികം കുതിച്ച് 512.20 രൂപവരെ എത്തിയ ഓഹരിവില, ഇന്നു വ്യാപാരം അവസാനിപ്പിച്ചത് 0.37% താഴ്ന്ന് 495.95 രൂപയിൽ.
ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് അസമിൽ 50,000 കോടി രൂപയുടെ നിക്ഷേപം നടത്തും. ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പും സമാനതുകയുടെ നിക്ഷേപം അസമിന് പ്രഖ്യാപിച്ചു.
അദാനി ഗ്രൂപ്പിനു കീഴിലെ കമ്പനികൾ സംയോജിതമായി 2023-24 സാമ്പത്തിക വർഷം കേന്ദ്രസർക്കാരിന് നികുതിയായി അടച്ചത് 58,104.4 കോടി രൂപ. തൊട്ടുമുൻവർഷത്തെ 46,610.2 കോടി രൂപയേക്കാൾ 25% അധികമാണിത്.
അദാനി ഗ്രൂപ്പിനെതിരായ സൗരോർജ കരാർ അഴിമതിക്കേസിൽ ഇന്ത്യയുടെ സഹായം തേടി യുഎസ്. ഗൗതം അദാനി, സാഗർ അദാനി എന്നിവർ ഇന്ത്യയിലായതിനാൽ കേസ് അന്വേഷണത്തിന് ഇന്ത്യൻ നിയമ മന്ത്രാലയത്തിന്റെ സഹായം തേടിയെന്നു യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ ന്യൂയോർക്ക് കോടതിയെ അറിയിച്ചു.
മലയാളിക്കൊപ്പം കൈകോർത്ത് ഇന്ത്യയിലെമ്പാടും ലോകോത്തര നിലവാരമുള്ള സ്കൂളുകൾ തുറക്കാൻ ശതകോടീശ്വരനും അദാനി ഗ്രൂപ്പ് (Adani Group) ചെയർമാനുമായ ഗൗതം അദാനി (Gauta, Adani).
ന്യൂഡൽഹി ∙ ഗൗതം അദാനിയെക്കുറിച്ചുള്ള ചോദ്യത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിലെ വാർത്താസമ്മേളനത്തിൽ നൽകിയ മറുപടിക്കെതിരെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുഎസിൽവച്ചുപോലും അദാനിയുടെ അഴിമതി മറച്ചുപിടിക്കാൻ മോദി ശ്രമിച്ചെന്ന് രാഹുൽ ആരോപിച്ചു. ‘ഇന്ത്യയിൽവച്ച് ചോദ്യങ്ങൾ ഉന്നയിച്ചാൽ, നിശ്ശബ്ദനായിരിക്കും. വിദേശത്തുവച്ചു ചോദിച്ചാൽ, അത് വ്യക്തിപരമായ കാര്യമായി മാറും’– രാഹുൽ പരിഹസിച്ചു.
Results 1-10 of 261