Activate your premium subscription today
ന്യൂഡൽഹി∙ ബലാത്സംഗക്കേസിലെ പ്രതി ഗുർമീത് റാം റഹീമിന് 20 ദിവസത്തെ പരോൾ അനുവദിച്ചു. സ്വയം പ്രഖ്യാപിത ആൾദൈവമെന്ന നിലയിൽ കുപ്രസിദ്ധിയാർജിച്ച ഗുർമീതിനെ കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണ് അതീവ രഹസ്യമായി ജയിലിൽ നിന്നും പുറത്തെത്തിച്ചത്. ജയിലിൽ നിന്നും പുറത്തെത്തിയ ഗുർമീത്, ഹരിയാനയിലെ സിർസയിലുള്ള ദേരാ ആശ്രമത്തിലേക്ക് മാറിയെന്നാണ് റിപ്പോർട്ട്.
ചണ്ഡിഗഡ് ∙ പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദ മേധാവി ബാബാ ഗുർമീത് റാം റഹിം സിങ് 21 ദിവസത്തെ താൽക്കാലിക മോചനം നേടി പുറത്തിറങ്ങി. 2 ശിഷ്യരെ ബലാത്സംഗം ചെയ്ത കേസിൽ 20 വർഷം ശിക്ഷിക്കപ്പെട്ട് ഹരിയാനയിലെ റോഹ്തകിലെ സുനാരിയ ജയിലിലാണ് റാം റഹിം സിങ് ഉള്ളത്. ഈ കാലയളവിൽ ഉത്തർപ്രദേശിലെ ബാഗ്പത്തിലെ ബർണാവയിലുള്ള ആശ്രമത്തിലായിരിക്കും.
ചണ്ഡിഗഡ് ∙ മുൻ മാനേജരെ കൊലപ്പെടുത്തിയ കേസിൽ ദേര സച്ച സൗധ മേധാവി ബാബാ ഗുർമീത് റാം റഹിം സിങ് ഉൾപ്പെടെ 5 പേരെ പഞ്ചാബ്–ഹരിയാന ഹൈക്കോടതി കുറ്റവിമുക്തരാക്കി. രഞ്ജിത് സിങ്ങിനെ 2002 ൽ കൊലപ്പെടുത്തിയ കേസിൽ പഞ്ച്കുളയിലെ സിബിഐ പ്രത്യേക കോടതി ശിക്ഷിച്ച റാം റഹീമും കൂട്ടരും സമർപ്പിച്ച അപ്പീലുകളിൽ ജസ്റ്റിസ് സുരേശ്വർ താക്കൂറും ജസ്റ്റിസ് ലളിത് ബത്രയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഇന്നലെ വിധി പ്രഖ്യാപിച്ചത്.
ചണ്ഡീഗഡ്∙ കോടതിയുടെ അനുമതിയില്ലാതെ ബലാത്സംഗക്കേസ് പ്രതി ദേരാ സച്ചാ തലവൻ ഗുർമീത് റാം റഹിം സിങിന് പരോള്‍ അനുവദിക്കരുതെന്നു ഹരിയാന സർക്കാരിന് നിർദേശം നൽകി ഹൈക്കോടതി. ഗുർമീത് റാം റഹിമിന് ഈ വർഷം ജനുവരിയിൽ 50 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. നാലുവർഷത്തിനിടെ ഗുർമീതിന് ലഭിക്കുന്ന ഒൻപതാമത്തെ പരോളാണ് ഇത്.
ചണ്ഡീഗഡ്∙ ലൈംഗികപീഡനക്കേസിലും കൊലക്കേസിലും ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന വിവാദ ആൾദൈവവും ദേര സച്ച സൗധ മേധാവിയുമായ ബാബാ ഗുർമീത് റാം റഹിം സിങ്ങിന് വീണ്ടും പരോൾ അനുവദിച്ചു. 21 ദിവസത്തേക്കാണ് ഇത്തവണ പരോൾ അനുവദിച്ചിരിക്കുന്നത്. ഈ വർഷം ഇത് മൂന്നാം തവണയാണ് ബാബാ ഗുർമീതിന് പരോൾ ലഭിക്കുന്നത്. നിലവിൽ
ലക്നൗ ∙ ബലാത്സംഗക്കേസിൽ ജയിലിലായിരുന്ന സ്വയംപ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹിം പരോളിലിറങ്ങി. പുറത്തിറങ്ങിയ ഗുർമീത് വാൾ കൊണ്ട് ഭീമൻ കേക്ക് മുറിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ദേര സച്ചാ സൗദ തലവനായ ഗുർമീതിന് 40 ദിവസത്തെ പരോളാണു കിട്ടിയത്. ജനുവരി 25ന് ദേരയുടെ മുൻ തലവൻ ഷാ സത്നം സിങ്ങിന്റെ
ന്യൂഡൽഹി∙ ബലാത്സംഗക്കേസിൽ ജയിലിലായി പരോളിലിറങ്ങിയ സ്വയംപ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹിം സിങ് തന്റെ ദത്തുപുതി ഹണിപ്രീത് ഇൻസാന് പുതിയ പേരിട്ടു. ‘റുഹാനി ദീദി’ എന്നായിരിക്കും ഇനി ഹണിപ്രീത് അറിയപ്പെടുക.
ചണ്ഡീഗഢ്∙ ബലാത്സംഗക്കേസിൽ ജയിലിലായ സ്വയംപ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹിം സംഗീത വിഡിയോ പുറത്തിറക്കി. ഇപ്പോൾ 40 ദിവസത്തെ പരോളിൽ പുറത്തിറങ്ങിയിരിക്കുകയാണ് ഗുർമീത്. ദീപാവലി ദിവസം പുറത്തിറക്കിയ വിഡിയോ യൂട്യൂബിൽ ഹിറ്റ് ലിസ്റ്റിൽ വന്നിട്ടുമുണ്ട്. ഒരു ദിവസത്തിനുള്ളിൽ 42 ലക്ഷം വ്യൂസ് ആണ് വിഡിയോയ്ക്ക്
പ്രത്യക്ഷമായി ഇടപെടലുകള്‍ നടത്താറില്ലെങ്കിലും തിരഞ്ഞെടുപ്പുകളിലെ അടിയൊഴുക്കുകള്‍ നിയന്ത്രിക്കുന്നതില്‍ ദേരകളുടെ പങ്ക് ചെറുതല്ല. അതാണ് നേതാക്കൾ ഇത്തരം ദേരകളില്‍ പോയി പ്രാര്‍ഥിക്കുന്നതും ഭക്ഷണം വിളമ്പുന്നതുമെല്ലാം....Dera and Punjab Election, Dera Sacha Sauda, Gurmeet Ram Rahim,
പരോളിലിറങ്ങിയ ദേര സച്ച സൗധ മേധാവി ബാബാ ഗുർമീത് റാം റഹിം സിങ്ങിന് സെഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തി. ഈ മാസം 7 നാണ് ഹരിയാന ജയിലിൽനിന്ന് ബാബാ ഗുർമീത് 3 ആഴ്ചത്തെ പരോളിലിറങ്ങിയത്. ഖലിസ്ഥാൻവാദികളിൽനിന്ന് ജീവനു ഭീഷണിയുള്ളതിനാലാണ് അതീവസുരക്ഷ... Baba Gurmeet, Baba Gurmeet Ram Rahim, Baba Gurmeet manorama news
Results 1-10 of 11