Activate your premium subscription today
ന്യൂഡൽഹി∙ ഭരണഘടനയുടെയും ഇന്ത്യയുടെ സമ്പന്നമായ നാഗരിക പൈതൃകത്തിന്റെ പ്രാധാന്യത്തിനും അടിവരയിടുന്ന വാക്കുകളുമായി രാഷ്ട്രപതി ദ്രൗപദി മുർമു. 76-ാമത് റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ രാജ്യത്തിൻ്റെ ധാർമ്മികതയിൽ ആഴത്തിൽ വേരൂന്നിയതെങ്ങനെയെന്നും രാഷ്ട്രപതി തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
ന്യൂഡൽഹി∙ ടെൻസിങ് നോർഗെ നാഷനൽ അഡ്വഞ്ചർ പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽനിന്ന് ഏറ്റുവാങ്ങി മലയാളി സ്കൈ ഡൈവർ ജിതിൻ വിജയൻ. ഇന്ത്യൻ പതാകയുമായി 42,431 അടി ഉയരത്തിൽനിന്നും 36,929 അടി ഉയരത്തിൽനിന്നും സ്കൈ ഡൈവ് ചെയ്തിട്ടുള്ള ജിതിൻ തുടർച്ചയായി 18 ദിവസങ്ങളോളം സ്കൈ ഡൈവിങ് ചെയ്തും വാര്ത്തകളിൽ നിറഞ്ഞു.
രാഷ്ട്രപതി, രാജ്യസഭ, ലോക്സഭ എന്നീ മൂന്നു ഘടകങ്ങൾ ചേർന്നതാണ് ഇന്ത്യൻ പാർലമെന്റ്. പാർലമെന്റിന്റെ ഇരുസഭകളും വർഷത്തിൽ മൂന്നു തവണ ചേരുന്നു. അടിയന്തരഘട്ടങ്ങളിൽ പ്രത്യേക സമ്മേളനങ്ങൾ വിളിക്കാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്. പാർലമെന്റ് സമ്മേളനങ്ങൾ ചേരുന്നതിനു സ്ഥിരമായ കലണ്ടറില്ല. ഭരണഘടനയുടെ 85–ാം വകുപ്പുപ്രകാരം രണ്ടു സമ്മേളനങ്ങളുടെ ഇടവേള 6 മാസത്തിൽ കവിയാൻ പാടില്ല. വർഷത്തിൽ രണ്ടു തവണയെങ്കിലും പാർലമെന്റ് സമ്മേളിക്കണം.
ന്യൂഡൽഹി/ അബുദാബി ∙ ഇന്ത്യ സന്ദർശിക്കുന്ന അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവും കൂടിക്കാഴ്ച നടത്തി. യുഎഇയും ഇന്ത്യയും തമ്മിലുള്ള ശാശ്വത സൗഹൃദവും സഹകരണവും ഇരുവരും ചർച്ച ചെയ്തു. ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ
ന്യൂഡൽഹി∙ കൊൽക്കത്തയിലെ ആർ.ജി.കർ ആശുപത്രിയിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം പരിഭ്രമവും പരിഭ്രാന്തിയും സൃഷ്ടിക്കുന്നുവെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. സ്ത്രീകളെ ഉപദ്രവിക്കാൻ അനുവദിക്കുന്നത് നിന്ദ്യവും കൂട്ടായതുമായ ഓർമക്കുറവാണെന്നും രാഷ്ട്രപതി വിമർശിച്ചു. സംഭവത്തിൽ ആദ്യമായാണ് രാഷ്ട്രപതിയുടെ പ്രതികരണം.
ന്യൂഡൽഹി ∙ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു നടത്തിയ പ്രസംഗത്തിന് രാജ്യത്തിന്റെ സാമൂഹിക, രാഷ്ട്രീയ യാഥാർഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും നിരാശാജനകമാണെന്നും എ.എ.റഹിം എംപി. 2014 ൽ അധികാരത്തിൽ വരാനും അതിനുശേഷം തുടരാനും നരേന്ദ്ര മോദി സർക്കാരിന് ഒരേയൊരു ഇന്ധനമേ
തിരുവനന്തപുരം ∙ ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നു നീക്കുന്നതടക്കം സംസ്ഥാന നിയമസഭ പാസാക്കിയ 4 ബില്ലുകൾക്കു രാഷ്ട്രപതി അനുമതി നിഷേധിച്ച കാര്യം രാജ്ഭവൻ നിയമ വകുപ്പു വഴി നിയമസഭാ സെക്രട്ടറിയെ അറിയിച്ചു. ഇതിന് അനുമതി നിഷേധിച്ച കാര്യം നേരത്തേ രാജ്ഭവനെ അറിയിച്ചിരുന്നു. എന്നാൽ, നിയമസഭ പാസാക്കിയ ബില്ലുകളായതിനാൽ രാജ്ഭവൻ നിയമവകുപ്പു വഴിയാണ് ഈ വിവരം നിയമസഭാ സെക്രട്ടറിയെ ഔദ്യോഗികമായി അറിയിച്ചത്. സഭ ചേരുമ്പോൾ ഈ വിവരം സ്പീക്കർ സഭയെ അറിയിക്കും.
കോട്ടയം ∙ 1971ലെ പാക്കിസ്ഥാൻ യുദ്ധത്തിന്റെ ജ്വലിക്കുന്ന ഓർമകൾ ബാക്കിയാക്കിയാണ് ലഫ്റ്റനന്റ് കേണൽ കെ.കെ.മീനാക്ഷി കുര്യാറ്റേൽ (85) വിടവാങ്ങുന്നത്. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളാണ് യുദ്ധഭൂമിയിൽ കടന്നു പോയതെന്നു മീനാക്ഷി പങ്കുവച്ച ഓർമകളിലൂടെ ബന്ധുക്കൾ സാക്ഷ്യപ്പെടുത്തുന്നു. രാഷ്ട്രപതിയിൽ നിന്നു ലഭിച്ച പ്രശംസാപത്രം വീടിന്റെ പൂമുഖത്ത് ചില്ലിട്ടു സൂക്ഷിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ നിയമസഭ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ച ഗവർണറുടെ നടപടി സുപ്രീം കോടതിയിൽ ചോദ്യംചെയ്യാൻ സാധിക്കുമോ എന്നു സംസ്ഥാന സർക്കാർ പരിശോധിക്കുന്നു. ഇക്കാര്യം പരിശോധിക്കാൻ അഡ്വക്കറ്റ് ജനറലിനോട് (എജി) നിർദേശിച്ചു. ആവശ്യമെങ്കിൽ സുപ്രീം കോടതിയിലെ ഭരണഘടനാ വിദഗ്ധരുടെ നിയമോപദേശം തേടും.
അബുദാബി ∙ ഇന്ത്യയുടെ 75–ാം റിപബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രസിഡന്റ് ദ്രൗപതി മുർമുവിന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദന സന്ദേശം അയച്ചു. വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, വൈസ് പ്രസിഡൻ്റും ഉപപ്രധാനമന്ത്രിയും
Results 1-10 of 72