Activate your premium subscription today
ചെന്നൈ ∙ ജാതി സെന്സസ് നടപ്പിലാക്കാനുളള കേന്ദ്രസര്ക്കാര് തീരുമാനത്തെ സ്വാഗതം ചെയ്ത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ. സർക്കാർ തീരുമാനം ഇന്ത്യാ മുന്നണിയുടെ വിജയമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു.
ബെംഗളൂരു ∙ ലിംഗായത്ത് – വീരശൈവ സമുദായാചാര്യനും 12–ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സാമൂഹിക പരിഷ്കർത്താവുമായ ബസവേശ്വരന്റെ ജയന്തി ഇന്ന്. ഉത്തര കർണാടകയിൽ ബാഗൽക്കോട്ടിലെ ബസവേശ്വര സമാധിമണ്ഡപമായ കൂടലസംഗമയിൽ കന്നഡ സാംസ്കാരികവകുപ്പു സംഘടിപ്പിക്കുന്ന ‘ബസവാദി ശരണ വൈഭവ’ ജയന്തി മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. സംസ്ഥാനപര്യടനം പൂർത്തിയാക്കിയ ‘അനുഭവ മണ്ഡപ രഥം’ ഇന്നു കൂടലസംഗമയിലെത്തും.
ബെംഗളൂരു ∙ ബിജെപി പ്രവർത്തകർ പ്രസംഗം തടസ്സപ്പെടുത്തിയതിനെ തുടർന്ന് എഎസ്പിയെ അടുത്തുവിളിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ അടിക്കാൻ കയ്യോങ്ങുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. കേന്ദ്ര സർക്കാരിന്റെ വിലവർധനയിൽ പ്രതിഷേധിച്ച് ബെളഗാവിയിൽ കോൺഗ്രസ് നടത്തിയ റാലിയിലാണ് സംഭവം.
ശ്രീനഗർ∙ കർണാടകയിൽനിന്ന് അവധിക്കാലം ആഘോഷിക്കാൻ കുടുംബസമേതം കശ്മീരിലെത്തിയ ശിവമോഗ സ്വദേശി മഞ്ജുനാഥ് റാവുവിനെ കാത്തിരുന്നത് ദുരന്തം. ശിവമോഗയിലെ അറിയപ്പെടുന്ന വ്യവസായിയായ മഞ്ജുനാഥിനെ ഭാര്യ പല്ലവിയുടെ മുന്നിൽവച്ചാണ് ഭീകരർ വെടിവച്ചു വീഴ്ത്തിയത്.
ബെംഗളൂരൂ ∙ മുഡ ഭൂമിയിടപാട് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും, ഭാര്യ ബി.എം.പാർവതിക്കും കർണാടക ഹൈക്കോടതി നോട്ടിസ് അയച്ചു. ലോകായുക്തയിൽ നിന്നു കേസ് സിബിഐക്ക് കൈമാറണമെന്ന ആവശ്യം തള്ളിയ ഉത്തരവിനെതിരെ വിവരാവകാശ പ്രവർത്തക സ്നേഹമയി കൃഷ്ണ സമർപ്പിച്ച അപ്പീലിലാണ് നടപടി. ഏപ്രിൽ 28നു നോട്ടിസിന് മറുപടി നൽകണം. അന്നേ ദിവസം കേസ് കോടതി പരിഗണിക്കും.
കർണാടക ഭവൻ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും ഡൽഹിയിലെത്തിയതിനെ തുടർന്ന്, നേതൃമാറ്റവിഷയം എഐസിസി ചർച്ച ചെയ്തേക്കുമെന്ന അഭ്യൂഹം വീണ്ടും സജീവമായി. 2023 മേയിൽ കോൺഗ്രസ് അധികാരത്തിലേറിയപ്പോൾ മുഖ്യമന്ത്രി പദത്തിനായി ഇരുനേതാക്കളും അവകാശവാദം ഉന്നയിച്ചിരുന്നു. തുടർന്ന് രണ്ടരവർഷത്തിനു ശേഷം അധികാരം കൈമാറാമെന്ന ധാരണയിലാണു സിദ്ധരാമയ്യയ്ക്ക് അവസരം നൽകിയത്.
ബെംഗളൂരു∙ തങ്ങൾക്കെതിരെ നടന്ന ഹണിട്രാപ് ശ്രമങ്ങളെക്കുറിച്ച് ഇനിയും പൊലീസിൽ പരാതിപ്പെടാൻ തയാറാകാതെ സഹകരണ മന്ത്രി കെ.എൻ. രാജണ്ണയും മകനും എംഎൽസിയുമായ രാജേന്ദ്ര രാജണ്ണയും. രാജേന്ദ്ര കഴിഞ്ഞദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിൽക്കണ്ടും ഇക്കാര്യം ധരിപ്പിച്ചിരുന്നു. തുടർന്ന് ഡിജിപിക്കു പരാതി നൽകാൻ സിദ്ധരാമയ്യ ഉപദേശിച്ചതുമാണ്.
മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎമാർ എന്നിവരുടെ ശമ്പളം ഇരട്ടിയായി വർധിപ്പിക്കുന്ന ബിൽ കർണാടക നിയമസഭ പാസാക്കി. ഇതോടെ മുഖ്യമന്ത്രിയുടെ ശമ്പളം 75,000 രൂപയിൽനിന്നു 1.5 ലക്ഷം രൂപയായി. മന്ത്രിമാരുടേത് 60,000 രൂപയിൽനിന്നു 1.25 ലക്ഷം രൂപയായും എംഎൽഎമാരുടെയും എംഎൽസിമാരുടെയും ശമ്പളം 40,000 രൂപയിൽനിന്നു 80,000 രൂപയായും ഉയർത്തിയിട്ടുണ്ട്.
ബെംഗളൂരു ∙ ഹംപിയിൽ ഇസ്രയേൽ സ്വദേശിനിയെയും ഹോംസ്റ്റേ നടത്തിപ്പുകാരിയെയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ ഒരു പ്രതി കൂടി അറസ്റ്റിൽ. തമിഴ്നാട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. സംഭവത്തെ തുടർന്ന് കർണാടകയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷാ സന്നാഹം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തര മന്ത്രി ജി.പരമേശ്വരയും ഉറപ്പു നൽകി. ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടിയ ഹംപി ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിലവിലെ സുരക്ഷാ വീഴ്ചകൾ പരിശോധിച്ച് പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചെന്നൈ∙രാജ്യത്തെ മണ്ഡല പുനർനിർണയ നടപടികളിൽ കേന്ദ്രസർക്കാരിനെ ശക്തമായ ഭാഷയിൽ വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. കേന്ദ്ര നടപടി രാജ്യത്തിന്റെ ഫെഡറലിസത്തിനു നേർക്ക് നടക്കുന്ന ആക്രമണമാണെന്നു തുറന്നടിച്ച സ്റ്റാലിൻ രാജ്യത്തെ 7 മുഖ്യമന്ത്രിമാർക്ക് ഇതു സംബന്ധിച്ച് കത്തയച്ചു. മാർച്ച് 22ന് ചെന്നൈയിൽ വച്ച് നടക്കുന്ന ചർച്ചയിലേക്കാണ് മുഖ്യമന്ത്രിമാരെ ക്ഷണിച്ച് സ്റ്റാലിൻ കത്തയച്ചിരിക്കുന്നത്. 7 മുഖ്യമന്ത്രിമാർക്കു പുറമെ ഈ സംസ്ഥാനങ്ങളിലെ വിവിധ പാർട്ടി ഭാരവാഹികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കേന്ദ്ര നടപടിയെ ചെറുക്കാൻ എല്ലാവരെയും ഉൾപ്പെടുത്തി ജോയിന്റ് ആക്ഷൻ കമ്മിറ്റിക്കു രൂപം നൽകുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.
Results 1-10 of 222